റമദാനിലെ തറാവീഹ്: ഇമാം അബു അബ്ദുല്ല മുഹമ്മദ് ബിൻ റാശിദുൽ ഖഫ്‌സി (رحمه الله)



ഭാഗം  4️⃣7️⃣

ഇമാം അബു അബ്ദുല്ല മുഹമ്മദ് ബിൻ റാശിദുൽ ഖഫ്‌സി (رحمه الله)

   ഹിജ്റ - 736


أبو عبد الله محمد بن راشد القفصي المالكي 

قدره ثلاث وعشرون بالوتر وفي المدينة تسع وثلاثون

لمُذهب في ضَبْط مسائل المَذهب 📚ج- 1 - ص : 344


മാലികി മദ്ഹബ്

എട്ടാം നൂറ്റാണ്ടിലെ മാലികി മദ്ഹബിലെ പണ്ഡിതരായ ഇമാം ഇബ്നു റാശിദുൽ ഖഫ്‌സി (رحمه الله) രേഖപ്പെടുത്തി; റമദാനിലെ 'തറാവീഹ്' നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം2️⃣3️⃣ ആണ്, മൂന്ന് റക്അത്ത് വിത്ർ ഉൾപ്പെടെയാണ് ഇത്. അതേ സമയം മദീനയിൽ 'തറാവീഹ്' (മുൻ കാലത്ത് ) നിസ്കരിച്ചു വന്നിരുന്നത് മൂന്ന് റക്അത്ത് വിത്ർ നിസ്കാരം ഉൾപ്പെടെ മുപ്പത്തി ഒമ്പത് റക്അത്തുകളാണ്.


ആരാണ് ഇമാം അൽ-ഖഫ്സി رحمه الله?

പൂർണ്ണനാമം അബു അബ്ദില്ല മുഹമ്മദ് ബിൻ റാഷിദ് അൽ-ബക്രി അൽ-ഖഫ്സി എന്നാണ്. മാലികി കർമ്മശാസ്ത്രത്തിൽ അഗാധമായ ജ്ഞാനമുള്ള വലിയൊരു പണ്ഡിതരായിരുന്നു.

​ജനനം: ഇന്നത്തെ ടുണീഷ്യയിലെ 'ഖഫ്‌സ' (Gafsa) എന്ന നഗരത്തിലാണ് ജനിച്ചത്. അതുകൊണ്ടാണ് ബഹുമാനപ്പെട്ടവർ 'അൽ-ഖഫ്സി' എന്ന് വിളിക്കപ്പെടുന്നത്.

ഇമാം അൽ-ഖഫ്സി (رحمه الله)പ്രധാന ഗ്രന്ഥങ്ങൾ

അൽ-മുദ്ഹാബ് ഫീ ദബ്തി മസാഇലിൽ മദ്ഹബ് (المُذهب في ضبط مسائل المذهب)

ലുബാബുൽ ലുബാബ് (لباب اللباب)​ഇമാം ഇബ്നുൽ ഹാജിബ് (رحمه الله) വിന്റെ പ്രസിദ്ധമായ 'ജാമിഉൽ ഉമ്മഹാത്ത്' (جامع الأمهات) എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണിത്.

ഫതാവൽ ഖഫ്സി (فتاوى القفصي) മഹാനവർകൾ നൽകിയ ഫത്വകളുടെ (കർമ്മശാസ്ത്ര വിധികൾ) സമാഹാരമാണിത്.

കിതാബുൽ ഫറാഇദ് (كتاب الفرائض)​അനന്തരാവകാശ നിയമങ്ങളെ കുറിച്ചുള്ള പ്രത്യേക ഗ്രന്ഥമാണിത്.

കാലഘട്ടം: ഹിജ്റ എട്ടാം നൂറ്റാണ്ടിലാണ് (വഫാത്ത്: ഹിജ്റ 736 ക്രിസ്താബ്ദം 1336)


അബൂ നവവി ✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും