റമദാനിലെ തറാവീഹ്: ഇമാം അബൂബക്കർ ഖഫാൽ (رحمه الله)
ഭാഗം 4️⃣4️⃣
ഇമാം അബൂബക്കർ ഖഫാൽ (رحمه الله)
ഹിജ്റ - 507
أبو بكر الشاشي القفال رحمه الله
ومن السنن الراتبة صلاة التراويح وهي عشرون ركعة بعشر تسليمات وبه قال أبو حنيفة وأحمد وفعلها في الجماعة افضل .
*حلية العلماء في معرفة مذاهب الفقهاء📚 - ص : 201*
ശാഫിഈ മദ്ഹബ്
ശാഫിഈ മദ്ഹബിലെ പണ്ഡിതരായ ഇമാം അബൂബക്കർ ഖഫാൽ (رحمه الله) തറാവീഹ് നിസ്കാരത്തെ സംബന്ധിച്ച് രേഖപ്പെടുത്തിയത് ഇങ്ങനെ; റവാത്തീബ് സുന്നത്ത് നിസ്കാരങ്ങളിൽ പെട്ടതാണ് 'തറാവീഹ്'.അത് പത്ത് സലാമോട് കൂടി 2️⃣0️⃣റക്അത്തുകൾ ആകുന്നു.
ഈ അഭിപ്രായം തന്നെയാണ് ഇമാം അബൂ ഹനീഫ (رحمه الله), ഇമാം അഹ്മദ് ബിൻ ഹമ്പൽ (رحمه الله) തുടങ്ങിയ മഹാൻമാരും പറഞ്ഞിട്ടുള്ളത്. തറാവീഹ് നിസ്കാരം ജമാഅത്തായി നിർവഹിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്നാണ്.
ഇമാം അബൂബക്കർ ഖഫാൽ (رحمه الله) ലഘു ചരിത്രം
പൂർണ്ണനാമം മുഹമ്മദ് ബിൻ അഹമ്മദ് ബിൻ അൽ-ഹുസൈൻ ബിൻ ഉമർ എന്നാണ്. അബൂബക്കർ എന്നത് വിളിപ്പേരും (കുനിയ്യത്ത്), അശ്ശശീ എന്നത് അവരുടെ നാടായ 'ശാശ്' (ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റ്) എന്നതിലേക്ക് ചേർത്തു പറയുന്നതുമാണ്. ഹിജ്റ 429-ലാണ് മഹാനവർകൾ ജനിച്ചത്.
കർമ്മശാസ്ത്രത്തിലും (ഫിഖ്ഹ്) ഉസൂലുൽ ഫിഖ്ഹിലും,അമൂല്യമായ ഗ്രന്ഥങ്ങൾ ഇമാം അബൂബക്കർ ഖഫാൽ (رحمه الله) രചിച്ചിട്ടുണ്ട്:'ഹില്യത്തുൽ ഉലമാഅ്' പ്രശസ്തമായ ഗ്രന്ഥമാണ് . വിവിധ മദ്‌ഹബുകളിലെ അഭിപ്രായങ്ങൾ താരതമ്യം ചെയ്ത് പഠിക്കാൻ സഹായിക്കുന്ന വളരെ വലിയൊരു ഗ്രന്ഥമാണിത്''അൽ-മുസ്തദ്‌ഹരി' ഇതും കർമ്മശാസ്ത്രത്തിലെ പ്രധാന ഗ്രന്ഥമാണ്.
ഹിജ്റ 507-ൽ ബാഗ്ദാദിലാണ് ഇമാം അബൂബക്കർ ഖഫാൽ (رحمه الله) വഫാത്തായത്.
അബൂ നവവി ✍️
00974 77882082

Comments
Post a Comment