റമദാനിലെ തറാവീഹ്: ഇമാം ഗസ്സാലി (رحمه الله)




 ഭാഗം 4️⃣0️⃣

ഇമാം ഗസ്സാലി (رحمه الله)

ഹിജ്റ -  505


الامام الغزالي رحمه الله

وأما التراويح فهي مشروعة هشرون ركعة وكيفيتها مشهورة وقد صح أن رسول الله صلى الله عليه وسلم صلى بالجميع التراويح ثلاث ليال وترك الجمع وقال خشيت أن تكتب عليكم فلا تطيقون ...الخ.

 بسيط في المذهب

ശാഫിഈ മദ്ഹബ്

ലോക പ്രശസ്ത പണ്ഡിതരായ ഇമാം ഗസ്സാലി (رحمه الله) സുന്നത്ത് നിസ്കാരങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു കൊണ്ട് ഇങ്ങനെ എഴുതി; 'തറാവീഹ്' നിസ്കാരം2️⃣0️⃣റക്അത്തുകളാണ്. അത് ശറഇൽ സ്ഥിരപ്പെട്ടതാണ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ മൂന്ന് രാത്രി സ്വഹാബത്തിനെ ഒരുമിച്ചു കൂട്ടി 'തറാവീഹ്' നിസ്കരിച്ചു എന്ന് സ്വഹീഹായി വന്നിട്ടുണ്ട്. 

എന്നാൽ പിന്നീട് ജമാഅത്തായി  'തറാവീഹ്' നിസ്കരിക്കുന്നതിനെ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ ഒഴിവാക്കി കൊണ്ട് പറഞ്ഞു; ഇത് നിങ്ങളുടെ മേലിൽ നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു പിന്നീട് നിങ്ങൾക്കതിന് കഴിയാതെ വരും.

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള പണ്ഡിതന്മാരിൽ ഒരാളാണ് ഇമാം ഗസാലി (رحمه الله).

മഹാനവർകളുടെ മുഴുവൻ പേര് അബൂ ഹാമിദ് മുഹമ്മദ് ബിൻ മുഹമ്മദ് അൽ ഗസാലി.

ജനനം: ഹിജ്റ 450 (ക്രിസ്താബ്ദം 1058) ൽ പേർഷ്യയിലെ (ഇന്നത്തെ ഇറാൻ) തൂസ് എന്ന സ്ഥലത്ത് ആയിരുന്നു.

ഇസ്‌ലാമിക ലോകത്ത് 'ഹുജ്ജത്തുൽ ഇസ്‌ലാം' (ഇസ്‌ലാമിന്റെ തെളിവ്) എന്ന പേരിലാണ് ഇമാം ഗസാലി (رحمه الله) അറിയപ്പെടുന്നത്.

ഇസ്‌ലാമിക ലോകത്ത്  'ഹുജ്ജത്തുൽ ഇസ്‌ലാം' (ഇസ്‌ലാമിന്റെ തെളിവ്) എന്ന പേരിലാണ് ഇമാം ഗസ്സാലി (رحمه الله) അറിയപ്പെടുന്നത്.

ആ കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതരായിരുന്ന ഇമാം അൽ-ഹറമൈനി (رحمه الله) യുടെ കീഴിലാണ് ഇമാം ഗസ്സാലി (رحمه الله) മത വിദ്യാഭ്യാസം നേടിയത്

പ്രധാന ഗ്രന്ഥങ്ങളിൽ ചിലത്-

അൽ-ബസീത്

അൽ-വസീത്

അൽ-വജീസ്

അൽ-ഖുലാസ

ഇഹ്യാ ഉലൂമിദ്ദീൻ

അൽ-ഇഖ്തിസാദ് ഫിൽ ഇഅ്തിഖാദ്.

ഹിജ്റ 505 (ക്രിസ്താബ്ദം 1111) ൽ  ജന്മനാടായ തൂസിൽ വെച്ച് മഹാനവർകൾ വഫാത്തായി.


അബൂ നവവി

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും