റമദാനിലെ തറാവീഹ്: ഇമാം അബുൽ ഹസ്സൻ ഇബ്‌നുൽ ഖത്താൻ അൽ ഫാസി (رحمه الله)
ഭാഗം3️⃣9️⃣
ഇമാം അബുൽ ഹസ്സൻ ഇബ്‌നുൽ ഖത്താൻ അൽ ഫാസി (رحمه الله)
ഹിജ്റ - 628
أبو الحسن علي بن القطان الفاسي
ذكر قيام رمضان وصلاة الليل
وأجمعوا أنه لا يجوز تعطيل المساجد من قيام رمضان وعن ابن عباس «أن رسول الله صلى الله عليه وسلم كان يصلي في رمضان عشرين ركعة والوتر وروي عشرون ركعة، عن علي رضي الله عنه، وشتير بن شكل وهو الصحيح عن أبي بن كعب من غير خلاف من الصحابة، وهو قول الجمهور
الإقناع في مسائل الإجماع 📚- ص : 174
മാലിക്കി മദ്ഹബ്
ഇമാം അബുൽ ഹസ്സൻ ഇബ്‌നുൽ ഖത്താൻ അൽഫാസി (رحمه الله ) തറാവീഹിനെ സംബന്ധിച്ച് രേഖപ്പെടുത്തി: 'ഖിയാമു റമദാനിൽ' നിസ്കാരങ്ങളെ തൊട്ട് പള്ളികളെ തടയപ്പെടാൻ പാടില്ല എന്ന വിഷയത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.
ഇബ്നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) തൊട്ട് റിപ്പോർട്ട് വന്നിട്ടുള്ളത് റസൂൽ ﷺ റമദാനിൽ തറാവീഹ്2️⃣0️⃣റക്അത്ത് നിസ്കരിക്കുമായിരുന്നു കൂടെ വിത്റ് നിസ്കാരവും ഉണ്ടാവും. ഇതു പോലെ തന്നെ അലിയ്യുബ്നു അബീതാലിബ് ( رضِىَ ٱللَّهُ عَنۡهُ) വിനെ തൊട്ട് 2️⃣0️⃣റക്അത്ത് 'തറാവീഹ്' നിസ്കരിച്ചത് സ്വഹീഹായി വന്നിട്ടുണ്ട്
അതു തന്നെയാണ് ഉബയ്യുബ്നു കഅബ് (رضِىَ ٱللَّهُ عَنۡهُ ) വിൻറെ അടുക്കൽ സ്വഹീഹായി വന്നിട്ടുള്ളത് സ്വഹാബത്തിൻറെ ഇടയിൽ നിന്ന് 'ഇജ്മാഅ്' ആയി വന്നിട്ടുള്ളത് ഇതാണ്. ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായവും ഇതു തന്നെ.
ഇമാം ഇബ്നുൽ ഖത്താൻ അൽ-ഫാസി رحمه الله - ലഘു ചരിത്രം
ഹിജ്റ ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ജീവിച്ചിരുന്ന പ്രശസ്ത ഒരു മൊറോക്കൻ പണ്ഡിതരായിരുന്നു ഇമാം ഇബ്നുൽ ഖത്താൻ അൽ-ഫാസി رحمه الله
മുഴുവൻ പേര്: ഇമാം അബുൽ ഹസൻ അലി ബിൻ മുഹമ്മദ് ബിൻ അബ്ദുൽ മാലിക് അൽ-കിതാമി അൽ-ഫാസി. ജനനം: മൊറോക്കോയിലെ ഫെസ് (Fez) നഗരത്തിൽ. അതുകൊണ്ടാണ് പേരിനൊപ്പം 'അൽ-ഫാസി' എന്ന് ചേർക്കുന്നത്.
പ്രധാന ഗ്രന്ഥങ്ങൾ ഇവയാണ് അൽ-ഇഖ്നാഅ് ഫീ മസാഇലിൽ ഇജ്മാഅ് (الإقناع في مسائل الإجماع),
ബയാനുൽ വഹ്‌മി വൽ ഈഹാം (بيان الوهم والإیهام) ഇതാണ് മറ്റൊരു പ്രശസ്തമായ ഗ്രന്ഥം . ഇമാം അബ്ദുൽ ഹഖ് അൽ-ഇശ്‌ബീലി رحمه الله യുടെ 'അൽ-അഹ്കാം' എന്ന ഗ്രന്ഥത്തിൽ വന്നിട്ടുള്ള ഹദീഥുകളെയും അവയുടെ നിവേദക പരമ്പരകളെയും അതിസൂക്ഷ്മമായി പരിശോധിക്കുന്ന ഗ്രന്ഥമാണിത്. ഹദീഥ് നിരുപണ രംഗത്തെ ഒരു മാസ്റ്റർപീസ് ആയി ഇത് കണക്കാക്കപ്പെടുന്നു.
നദ്‌റുൽ അർബ് ഫീ മഅ്‌രിഫത്തി ഇൽമിൻ നസബ് (نظر الأرب في معرفة علم النسب) ഇതൊരു ചരിത്ര ഗ്രന്ഥമാണ്.
അദബും നിസാഅ് (أدب النساء) സ്ത്രീകളുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും വിശദീകരിക്കുന്ന ഒരു ഗ്രന്ഥമാണിത്.
മഹാനവർകളുടെ വഫാത്ത് ഹിജ്റ 628-ൽ മൊറോക്കോയിൽ വച്ച് കൊണ്ടായിരുന്നു.
അബു നവവി
0097477882082
.jpg)
Comments
Post a Comment