റമദാനിലെ തറാവീഹ്: ഇമാം അബ്ദുൽ വാഹിദ് റുഅ്-യാനി (رحمه الله)



ഭാഗം  3️⃣6️⃣

ഇമാം അബ്ദുൽ വാഹിദ് റുഅ്-യാനി (رحمه الله)

ഹിജ്റ -502


الإمام عَبْد الواحِد الرُّوْياني رحمه الله 502-هــ

صلاة التراويح خمس ترويحات، كل ترويحة أربع ركعات بتسليمتين، فذلك عشرون ركعة بعشر تسليمات، وبه قال أبو حنيفة وأحمد رحمهما الله تعالى

بحر المذهب 📚ج-2 ص : 380


ശാഫിഈ മദ്ഹബ്

ശാഫിഇ മദ്ഹബിലെ പ്രമുഖ പണ്ഡിതരായ ഇമാം അബ്ദുൽ വാഹിദ് റുഅ് യാനി (رحمه الله) രേഖപ്പെടുത്തി; റമദാനിലെ തറാവീഹ് നിസ്കാരം അഞ്ച് തർവീഹ്കൾ ആകുന്നു.

ഓരോ തർവീഹുകളും രണ്ട് സലാമോടു കൂടി നാല് റക്അത്തുകളാണ്. അങ്ങനെ പത്ത് സലാമോടെ2️⃣0️⃣ റക്അത്തുകളാകുന്നു 'തറാവീഹ്' നിസ്കാരം.

തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം2️⃣0️⃣ എന്ന് തന്നെയാണ് ഇമാം അബൂ ഹനീഫ (رحمه الله ) , ഇമാം അഹമ്മദ് ബിൻ ഹമ്പലി (رحمه الله) നും ഉള്ളത് എന്ന് കൂടി മഹാനവർകൾ രേഖപ്പെടുത്തി വെച്ചു.

ഇമാം അബ്ദുൽ വാഹിദ് റുഅ് യാനി (رحمه الله) ശാഫിഈ ഫിഖ്ഹിലെ ഏറ്റവും ഉന്നതരായ പണ്ഡിതന്മാരിൽ ഒരാളാണ് മഹാനവർകളുടെ മുഴുവൻ പേര്: അബുൽ മഹാസിൻ ഫഖ്‌റുൽ ഇസ്‌ലാം അബ്ദുൽ വാഹിദ് ബിൻ ഇസ്മാഈൽ അർ-റൂയാനി എന്നാണ്.

ഇമാം നവവി(رحمه الله), ഇമാം റാഫിഈ (رحمه الله) തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തരായ പണ്ഡിതന്മാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഇമാം റുഅ്യാനി (رحمه الله) യുടെ അഭിപ്രായങ്ങൾ വളരെ പ്രാധാന്യത്തോടെ ഉദ്ധരിച്ചിട്ടുണ്ട് . ശാഫിഈ മദ്ഹബിലെ നിയമങ്ങൾ ക്രോഡീകരിക്കുന്നതിൽ ഇമാം അബ്ദുൽ വാഹിദ് റുഅ് യാനി (رحمه الله)  നൽകിയ സംഭാവനകൾ നിസ്തുലമാണ്.

ഗ്രന്ഥങ്ങൾ: ബഹ്‌റുൽ മദ്ഹബ്, അൽ-കാഫി, ഇർശാദുൽ ആമിരി തുടങ്ങിയവ പ്രധാന കിതാബുകളാണ്.

ജനനം: ഹിജ്‌റ 415-ൽ പേർഷ്യയിലെ (ഇന്നത്തെ ഇറാൻ) തബറിസ്ഥാനിലുള്ള റുയാൻ എന്ന സ്ഥലത്താണ്. ഹിജ്‌റ 502-ൽ ആമുൽ എന്ന സ്ഥലത്തെ വലിയ പള്ളിയിൽ വെച്ചുകൊണ്ട് മഹാനവർകൾ ഷഹീദായി.

അബൂ നവവി ✍️

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും