റമദാനിലെ തറാവീഹ്: ഇമാം മജ്ദുദ്ധീൻ ഇബ്നുതൈമിയ (رحمه الله )
ഭാഗം 3️⃣3️⃣
ഇമാം മജ്ദുദ്ധീൻ ഇബ്നുതൈമിയ (رحمه الله )
ഹിജ്റ - 652
مجد الدين ابو البركات عبد السلام ابن تيمية رحمه الله ( جد ابن تيمية) - 652
وسنة التراويح عشرون ركعة
المحرر في الفقه 📚ج-1 ص :90
ഹംമ്പലി മദ്ഹബ്
ഇമാം മജ്ദുദ്ധീൻ ഇബ്നുതൈമിയ (رحمه الله) സുന്നത്തായ 'തറാവീഹ്' 2️⃣0️⃣റക്അത്തുകൾ ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
മജ്ദുദ്ദീൻ അബുൽ ബറകാത്ത് അബ്ദുസ്സലാം ഇബ്നു തൈമിയ്യ (رحمه الله) ഇസ്‌ലാമിക ചരിത്രത്തിലെ വിഖ്യാതനായ പണ്ഡിതനും ഹംമ്പലി കർമ്മശാസ്ത്രത്തിലെ അതികായരുമാണ്.
ധാരാളം പണ്ഡിതന്മാർ ആക്ഷേപം ചൊരിഞ്ഞ വിവാദ പുരുഷനായ ഇബ്നു തൈമിയ്യയുടെ പിതാമഹനായ ഇമാം മജ്ദുദ്ധീൻ ഇബ്നുതൈമിയ (رحمه الله ) "ഇബ്നു തൈമിയ്യ അൽ-ജദ്ദ്" (മൂത്ത ഇബ്നു തൈമിയ്യ) എന്ന പേരിലും അറിയപ്പെടുന്നു.
ബഹുമാനപ്പെട്ടവരുടെ ജനനം: ഹിജ്റ 590-ൽ ഹർറാനിൽ (ഇന്നത്തെ തുർക്കിയിലുള്ള പ്രദേശം).വിദ്യാഭ്യാസം: ഹർറാനിലും ബഗ്ദാദിലുമായിരുന്നു പഠനം. ഹദീസിലും ഫിഖ്ഹിലും അഗ്രഗണ്യരായിരുന്നു ഇമാം മജ്ദുദ്ധീൻ ഇബ്നുതൈമിയ (رحمه الله ) "ഹംമ്പലി മദ്ഹബിലെ ഏറ്റവും വലിയ പണ്ഡിതന്മാരിൽ ഒരാളായി ബഹുമാനപ്പെട്ടവർ കണക്കാക്കപ്പെടുന്നുഅവരുടെ അഭിപ്രായങ്ങൾക്ക് മദ്ഹബിൽ വലിയ പ്രാധാന്യമുണ്ട്.
പ്രധാന ഗ്രന്ഥങ്ങൾ ഇവയാണ്-
അൽ-മുൻതഖ ഫിൽ അഹ്‌കാം: നബിചര്യയിലെ കർമ്മശാസ്ത്ര സംബന്ധിയായ ഹദീസുകൾ ക്രോഡീകരിച്ച ഗ്രന്ഥം. പിൽക്കാലത്ത് നെഞ്ചത്ത് ആദ്യമായി കൈ കെട്ടണമെന്ന് പഠിപ്പിച്ച വഹാബി പ്രസ്ഥാനത്തിന്റെ നേതാവായ ശൗക്കാനി ഇതിന് നൽകിയ വ്യാഖ്യാനമാണ് 'നൈലുൽ ഔതാർ'
അതുകൂടാതെ അൽ-മുഹർറർ, പ്രശസ്തമായ ഫിഖ്ഹ് ഗ്രന്ഥമാണ്. ഹംമ്പലി മദ്ഹബിലെ കർമ്മശാസ്ത്ര വിധികൾ അറിയാൻ ഇന്നും ഉപയോഗപ്പെടുത്തുന്നു.
അൽ-മുസവ്വദ : ഉസൂലുൽ ഫിഖ്ഹിൽ രചിച്ച മറ്റൊരു ഗ്രന്ഥം.
ഇസ്തിഗാസ വിരോധിയായ തഖിയുദ്ദീൻ ഇബ്നു തൈമിയ്യയുടെ വല്യാപ്പയാണ് ഇമാം മജ് ദുദ്ധീൻ ഇബിനു തൈമിയ (رحمه الله )
അബൂ നവവി ✍️
0097477882082

Comments
Post a Comment