റമദാനിലെ തറാവീഹ്: ഇമാം ഫഖ്‌റുദ്ധീൻ ഇബ്നുതൈമിയ (رحمه الله)




ഭാഗം2️⃣5️⃣


ഇമാം ഫഖ്‌റുദ്ധീൻ ഇബ്നുതൈമിയ (رحمه الله)

ഹിജ്റ - 622


فخر الدين بن تيمية  رحمه الله (عم مجد الدين ابن تيمية)  622 هـ

وأفضله ما شرع له الجماعة كالكسوفين والتراويح وهي عشرون ركعة.

بلغة الساغب وبغية الراغب📚 - ص : 79


(ഹംമ്പലി മദ്ഹബ്)

ഹമ്പലി മദ്ഹബിലെ പണ്ഡിതരായ ഇമാം ഫഖ്‌റുദ്ധീൻ ഇബ്നുതൈമിയ(رحمه الله) ഇങ്ങനെ പറഞ്ഞു ; സുന്നത്ത് നിസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ജമാഅത്ത് സുന്നത്ത് ആയവയാണ്. തറാവീഹ് ,ഗ്രഹണ നിസ്കാരങ്ങൾ തുടങ്ങിയവ പോലോത്ത നിസ്കാരങ്ങൾ "തറാവീഹ് "2️⃣0️⃣ റക്അത്തുകൾ ആകുന്നു.

മുഴുവൻ പേര്: അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ അബിൽ ഖാസിം ഖദ്ർ ബിൻ മുഹമ്മദ് ബിൻ തൈമിയ്യ അൽ-ഹർറാനി.

സ്ഥാനപ്പേര്: ഫഖ്റുദ്ദീൻ. ​ഹിജ്റ 542-ൽ ജനിച്ചു, ഹിജ്റ 622-ൽ വഫാത്തായി.

ഹമ്പലി മദ്ഹബിലെ വലിയൊരു പണ്ഡിതനും ഫഖീഹുമായിരുന്നു. ഇസ്തിഗാസ വിരോധിയായി അറിയപ്പെടുന്ന തഖിയുദ്ധീൻ ഇബ്നു തൈമിയ്യയുടെ വല്യുപ്പയുടെ പിതൃവ്യൻ ആണ് ബഹുമാനപ്പെട്ട ഫക്രുദ്ദീൻ ഇബ്നു തൈമിയ്യ (رحمه الله)


അബൂ നവവി ✍️

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും