റമദാനിലെ തറാവീഹ്: ഇമാം ഖാളി ജമാലുദ്ധീൻ ഖസ്‌നവി (رحمه الله)



ഭാഗം 2️⃣2️⃣

ഇമാം ഖാളി ജമാലുദ്ധീൻ ഖസ്‌നവി (رحمه الله)

ഹിജ്റ -  593


القاضي جمال الدين الغَزْنَوي رحمه الله

صلاة التراويح 

وهي سنة مؤكدة صلاها النبي صلى الله عليه وسلم ليلتين أو ثلاثا بالجماعة  ثم تركها خشية الفرض والتثقيل فأجمعت الصحابة بعده عليها للأمن مما خاف فتأكدت حتى لا يسع الرجال المكلفين تركها إلا لغذر والتروايح أن يصلي إمام كلِّ مسجد بجماعة في شهر رمضان كل ليلة ما بين صلاة العشاء والوتر عشرين ركعة بعشر تسليمات

الحاوي القدسي في فروع الفقهي الحنفي📚 - ص "  247 - 248


(ഹനഫി മദ്ഹബ്)

​ഖാദി ജമാലുദ്ദീൻ അൽ- ഖസ്‌നവി (رحمه الله) രേഖപ്പെടുത്തി:

തറാവീഹ് നിസ്കാരം: ​"ഇത് ഏറെ പ്രാധാന്യമുള്ള ഒരു സുന്നത്തായ (സുന്നത്ത് മുഅക്കദ്) കർമ്മമാണ്. നബി (ﷺ) രണ്ട് അല്ലെങ്കിൽ മൂന്ന് രാത്രികളിൽ ഇത് ജമാഅത്തായി നിർവഹിക്കുകയും, പിന്നീട് ഇത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയത്താലും (ഉമ്മത്തിന്) പ്രയാസകരമാകുമെന്നതിനാലും അത് ഒഴിവാക്കുകയും ചെയ്തു.

നബി (ﷺ) ഭയപ്പെട്ടിരുന്ന ആ സാഹചര്യം ഇല്ലാതായതോടെ  സ്വഹാബികൾ തറാവീഹിന്റെ കാര്യത്തിൽ ഏകകണ്ഠമായി തീരുമാനമെടുക്കുകയും (ഇജ്മാഅ്) ഇത് സ്ഥിരപ്പെടുകയും ചെയ്തു. അതിനാൽ പ്രായപൂർത്തിയായ പുരുഷന്മാർക്ക് തക്കതായ കാരണങ്ങളില്ലാതെ ഇത് ഉപേക്ഷിക്കൽ അനുവദിനീയമല്ല.

റമദാൻ മാസത്തിലെ ഓരോ രാത്രിയിലും ഇശാ നിസ്കാരത്തിനും വിത്‌റിനും ഇടയിലായി, ഓരോ പള്ളിയിലെയും ഇമാം ജമാഅത്തായി പത്ത് സലാമുകളിലായി2️⃣0️⃣ റക്അത്ത് നിസ്കരിക്കുക എന്നതാണ് തറാവീഹ് കൊണ്ടുദ്ദേശിക്കുന്നത്."

ഖാദി ജമാലുദ്ദീൻ അൽ-ഗസ്നവി (رحمه الله) ഹനഫി കർമ്മശാസ്ത്ര ശാഖയിലെ അതിപ്രശസ്ത  പണ്ഡിതരും ഖാദിയുമായിരുന്നു. മഹാനവർകളുടെ ​മുഴുവൻ പേര്: അഹമ്മദ് ബിൻ മുഹമ്മദ് ബിൻ മഹ്മൂദ് ബിൻ സഈദ് അൽ-ഗസ്നവി.

അൽ-ഹാവി അൽ-ഖുദ്‌സി ഈ കിത്താബ് രചിച്ചത് വിശുദ്ധ നഗരമായ ഖുദ്‌സിൽ (ജറുസലേം) വെച്ചാണ്  അതുകൊണ്ടാണ് ഇതിന് 'അൽ-ഖുദ്‌സി' എന്ന് പേര് വന്നത്. ഹനഫി മദ്‌ഹബിലെ 40,000-ത്തോളം കർമ്മശാസ്ത്ര മസ്അലകൾ (നിയമങ്ങൾ) കോർത്തിണക്കിയ ബൃഹത്തായ ഗ്രന്ഥമാണിത്.

കിതാബ് ഉസൂലുദ്ദീൻ,മുഖദ്ദിമത്തുൽ ഗസ്നവി ഈ ഗ്രന്ഥങ്ങളും മഹാനവർകളുടെ പ്രസിദ്ധമായ രചനകളാണ്. 'അൽ-താജ് അൽ-ഹനഫി' (ഹനഫികളുടെ കിരീടം) എന്ന പേരിലും ബഹുമാനപ്പെട്ടവർ അറിയപ്പെടുന്നു.

ഹിജ്റ 593-ൽ  സിറിയയിലെ അലപ്പോയിൽ വെച്ചാണ് മഹാനവർകൾ വഫാത്തായത്. അവിടെ തന്നെയാണ്  ഖബറടക്കിയിട്ടുള്ളതും.

അബൂ നവവി ✍️

00974 77882082


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും