റമദാനിലെ തറാവീഹ്: ഇമാം അലാഉദ്ദീൻ കാസാനി (رحمه الله)



ഭാഗം1️⃣8️⃣

ഇമാം അലാഉദ്ദീൻ കാസാനി (رحمه الله)

ഹിജ്റ -  587


ഹനഫി മദ്ഹബിലെ പ്രഗത്ഭരായ ഇമാം കാസാനി (رحمه الله) യുടെ 'തറാവീഹിനെ' സംബന്ധിച്ചുള്ള വാക്കുകൾ ഇങ്ങനെയാണ്;

جَمَعَ عُمَرُ أَصْحَابَ رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ - رَضِيَ اللَّهُ تَعَالَى عَنْهُ - فَصَلَّى بِهِمْ عِشْرِينَ رَكْعَةً، وَلَمْ يُنْكِرْ عَلَيْهِ أَحَدٌ فَيَكُونُ إِجْمَاعًا مِنْهُمْ عَلَى ذَلِك

بدائع الصنائع في ترتيب الشرائع 


റമളാൻ മാസത്തിൽ ഉമർ (رضِىَ ٱللَّهُ عَنۡهُ) സ്വഹാബത്തിനെ ഒരുമിച്ചു കൂട്ടി ഉബയ്യിബിനു കഅബ് (رضِىَ ٱللَّهُ عَنۡهُ) വിൻറെ കീഴിൽ 2️⃣0️⃣ റക്അത്ത് തറാവീഹ് നിസ്കരിച്ചു. ഒരു സ്വഹാബി പോലും അതിനെ എതിർത്തിട്ടില്ല. ഈയൊരു കാര്യം  'ഇജ്മാഅ്' കൊണ്ട് സ്ഥിരപ്പെട്ടതാണ്. 

പ്രശസ്ത ഹനഫി പണ്ഡിതരായ ഇമാം കാസാനി (رحمه الله) യുടെ ​മുഴുവൻ പേര്: ഇമാം അലാഉദ്ദീൻ അബൂബക്കർ ഇബ്നു മസ്ഊദ് അൽ-കാസാനി​വഫാത്: ഹിജ്റ 587​സിറിയയിലെ ഹലബിൽ ആണ് ഖബർ നില കൊള്ളുന്നത്.

ഇമാം കാസാനി (رحمه الله) ഇസ്‌ലാമിക നിയമ ചരിത്രത്തിലെ സമാനതകളില്ലാത്ത പണ്ഡിതരായിരുന്നു.​അറിവിന്റെ ആഴം കാരണം 'സുൽത്താനുൽ ഉലമാ' (പണ്ഡിതന്മാരുടെ സുൽത്താൻ) എന്ന പേരിൽ മഹാനവർകൾ അറിയപ്പെട്ടു.

ഗ്രന്ഥത്തിന്റെ പ്രത്യേകത: 'ബദാഇഉസ്സനാഇഅ്' എന്നത് കേവലം ഒരു കർമ്മശാസ്ത്ര ഗ്രന്ഥം മാത്രമല്ല. ഓരോ നിയമവും എന്ത് കൊണ്ട് വന്നു എന്നതിന് യുക്തിസഹമായ തെളിവുകളും ക്രമബദ്ധമായ വിവരണവും നൽകുന്നതിൽ ഈ ഗ്രന്ഥം സവിശേഷമാണ്.


അബൂ നവവി

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും