റമദാനിലെ തറാവീഹ്: ഇമാം നാസിറുദ്ദീൻ അബുൽ ഖാസിം സമർഖന്തി (رحمه الله)
ഭാഗം 1️⃣4️⃣
ഇമാം നാസിറുദ്ദീൻ അബുൽ ഖാസിം സമർഖന്തി (رحمه الله)
ഹിജ്റ - 556
ناصر الدين أبو القاسم محمد بن يوسف السمرقندي
يستحب أن يصلي الإمام بالجماعة في كل ليلة من شهر رمضان عشرين ركعة بخمس ترويحات في كل ترويحة تسليمتان ويجلس بين كل ترويحتين مقدار ترويح واحدة ثمّ يوتر بهم.
الفقه النافع 📚- 1 ص: 303
(ഹനഫി മദ്ഹബ്)
ഇമാം നാസിറുദ്ദീൻ അബുൽ ഖാസിം സമർഖന്തി (رحمه الله) തറാവീഹ് നിസ്കാരത്തെ പറ്റി രേഖപ്പെടുത്തിയത് ഇങ്ങനെ; റമളാൻ മാസത്തിൽ ഇശാഅ് നിസ്കാര ശേഷം 'തറാവീഹിന്' വേണ്ടി ഒരുമിച്ചു കൂടൽ മുസ്തഹബ്ബാണ്.
ഇമാം അഞ്ച് 'തർവീഹ്കൾ' നിസ്കരിക്കണം ഓരോ തർവീഹ്കളിലും രണ്ട് സലാം വീട്ടേണ്ടതാണ് ഒരു തർവീഹ് എന്നു പറയുന്നത് നാലു റക്അത്തുകളാണ് അതായത് 2️⃣0️⃣ റക്അത്തുകൾ.
ഓരോ നാല് റക്അത്തുകൾ കഴിയുമ്പോഴും നാല് റക്അത്ത് നിസ്കരിക്കാൻ ഉള്ള സമയം വിശ്രമിക്കണം. അതിനു ശേഷം 'വിത്ർ' നിസ്കരിക്കുകയും വേണം റമളാൻ മാസം അല്ലാത്തപ്പോൾ 'വിത്റ്' നിസ്കാരം ജമാഅത്തായി കൊണ്ട് പാടില്ല.
ഇമാം നാസിറുദ്ദീൻ സമർഖന്തി (رحمه الله) ലഘു ചരിത്രം:-
ഇമാം മുഹമ്മദ് ബിൻ യൂസഫ് ബിൻ അലി ബിൻ അബ്ബാസ്, നാസിറുദ്ദീൻ അബുൽ ഖാസിം അൽ-സമർഖന്ദി (رحمه الله) എന്നാണ് മുഴുവൻ പേര്. ഇന്നത്തെ ഉസ്‌ബെക്കിസ്ഥാനിലുള്ള ചരിത്രപ്രസിദ്ധമായ സമർഖന്ദ് സ്വദേശിയാണ്. വലിയ ഫഖീഹ് (കർമ്മശാസ്ത്ര പണ്ഡിതൻ) മാത്രമല്ല, ഒരു നല്ല മുനാളിർ (തർക്കശാസ്ത്രത്തിലും സംവാദങ്ങളിലും മികവ് പുലർത്തിയവർ) കൂടിയായിരുന്നു.
ബഹുമാനപ്പെട്ടവരുടെ ഗ്രന്ഥങ്ങൾ ഹനഫി മദ്‌ഹബിൽ ഇന്നും അവലംബമായി പരിഗണിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടവ ഇവയാണ്:അൽ-ഫിഖ്ഹുൻ നാഫിഅ് (الفقه النافع): ഹനഫി കർമ്മശാസ്ത്രത്തിലെ നിയമങ്ങൾ ലളിതവും എന്നാൽ ആധികാരികവുമായി വിശദീകരിക്കുന്ന ഗ്രന്ഥമാണിത്. അൽ-മൽതഖാ (الملتقى): ഫിഖ്ഹിലെ തന്നെ മറ്റൊരു പ്രധാന ഗ്രന്ഥമാണത്. ഹിജ്റ 556-ൽ മഹാനവർക്കൾ വഫാത്തായി.
അബൂ നവവി ✍🏼
00974 77882082

Comments
Post a Comment