റമദാനിലെ തറാവീഹ്: അബ്ദുല്ലാഹിബ്നു മസ്ഊദ് (رضي الله عنه)
ഭാഗം1️⃣3️⃣4️⃣
അബ്ദുല്ലാഹിബ്നു മസ്ഊദ് (رضي الله عنه)
സ്വഹാബി
عبد الله بن مَسْعُود رضي الله عنه
مُحَمَّد بن نصر الْمروزِي قَالَ: أخبرنَا يحيى بن يحيى أخبرنَا حَفْص بن غياث عَن الْأَعْمَش عَن زيد بن وهب، قَالَ: (كَانَ عبد الله بن مَسْعُود يُصَلِّي لنا فِي شهر رَمَضَان) فَيَنْصَرِف وَعَلِيهِ ليل، قَالَ الْأَعْمَش: كَانَ يُصَلِّي عشْرين رَكْعَة ويوتر بِثَلَاث
(رَوَاهُ مُحَمَّد بن نصر الْمروزِي📚)
അബ്ദുല്ലാഹിബ്നു മസ്ഊദ് (رضي الله عنه) ഞങ്ങൾക്ക് റമദാനിൽ 2️⃣0️⃣റക്അത്ത് നിസ്കരിക്കാൻ ഇമാമത്ത് നിൽക്കുമായിരുന്നു. ശേഷം മൂന്ന് റക്അത്ത് വിത്റും നിസ്കരിച്ച ശേഷം രാത്രിയുടെ ചെറിയൊരു സമയം അവശേഷിക്കുമ്പോൾ പിരിഞ്ഞു പോവുകയും ചെയ്യുമായിരുന്നു.
ഇമാം ബദറുദ്ദീൻ ഐനി (رضي الله عنه) സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ "ഉംദത്തുൽ ഖാരി"യിലും ഇത് ഉദ്ധരിച്ചതായി കാണാം.
ഇബ്നു മസ്ഊദ് (رضي الله عنه) പ്രമുഖ ഒരു സ്വഹാബിയായിരുന്നു. റമദാൻ മാസത്തിൽ മഹാനവർകൾ ജനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് (ഇമാമായി) നിസ്കരിച്ചിരുന്നുവെന്ന് ഈ റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നു.
ഈ ഹദീസ്/അസർ ഉദ്ധരിച്ചത് ഇമാം മുഹമ്മദ് ബിൻ നസ്‌ർ അൽ-മർവസീ (رضي الله عنه) ആണ്. 'ഖിയാമു റമദാൻ' എന്ന പ്രശസ്തമായ ഗ്രന്ഥത്തിൽ ഇത് കാണാം.
അൽ-അഅ്മഷ് : ഇതിലെ പ്രധാന നിവേദകരാണ്. അവർ ഹദീസുകളിൽ വലിയ പാണ്ഡിത്യമുള്ള വ്യക്തിയാണ്. അടുത്തത് സെയ്ദ് ബിൻ വഹ്ബ് : ഇബ്നു മസ്ഊദ് (رضي الله عنه) വിൽ നിന്ന് നേരിട്ട് കാര്യങ്ങൾ ഗ്രഹിച്ചിട്ടുള്ള വിശ്വസ്തനായ ഒരു താബിഈ ആണ്.
ഈ പരമ്പരയിലുള്ളവർ എല്ലാവരും വിശ്വസ്തരായതിനാൽ ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നു.
പണ്ഡിതന്മാരുടെ സാക്ഷ്യം
മുകളിൽ കൊടുത്ത ഈ റിപ്പോർട്ടിനെ കുറിച്ച് പ്രമുഖ പണ്ഡിതന്മാർ നൽകിയ അഭിപ്രായങ്ങൾ:
ഇമാം ഇബ്നു ഹജർ അൽ-അസ്ഖലാനി (رضِىَ ٱللَّهُ عَنۡهُ): അവരുടെ ഗ്രന്ഥങ്ങളിൽ ഇബ്നു മസ്ഊദ് (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്നുള്ള ഈ റിപ്പോർട്ടിനെ പരാമർശിക്കുകയും ഇത് സ്ഥിരപ്പെട്ടതാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രശസ്ത ഹദീസ് പണ്ഡിതനായ മുല്ലാ അലി ഖാരി (رضِىَ ٱللَّهُ عَنۡهُ) 'മിർഖാത്തുൽ മഫാതീഹ്' (مرقاة المفاتيح) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്:
"وروى محمد بن نصر المروزي عن ابن مسعود رضي الله عنه أنه كان يصلي عشرين ركعة ويوتر بثلاث، وإسناده صحيح"
മുഹമ്മദ് ബിൻ നസ്‌ർ അൽ-മർവസീ (رضِىَ ٱللَّهُ عَنۡهُ) സ്വഹാബിയായ ഇബ്നു മസ്ഊദിൽ (رضِىَ ٱللَّهُ عَنۡهُ) നിന്ന് നിവേദനം ചെയ്യുന്നു: അവർ 20 റക്അത്ത് നിസ്കരിക്കുകയും 3 റക്അത്ത് വിത്ർ നിസ്കരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പരമ്പര (ഇസ്നാദ്) സ്വഹീഹാകുന്നു.
ആകയാൽ ഹദീസ് ലോകത്ത് അതിപ്രശസ്തരായ ഇമാമുകൾ മുകളിൽ കൊടുത്ത 20 റക്അത്തിന്റെ സ്വഹീഹായ ഹദീസ് അതിന്റെ സനദുകൾ സ്ഥിരപ്പെടുത്തുന്നതാണ് നാം കാണുന്നത്.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment