റമദാനിലെ തറാവീഹ്: അബ്ദുറഹ്മാൻ ബിൻ അബീബക്കർ (رضي الله عنه)



ഭാഗം 1️⃣3️⃣3️⃣

അബ്ദുറഹ്മാൻ ബിൻ അബീബക്കർ (رضي الله عنه)  

സ്വഹാബി


عبد الرحمن بن أبي بكر رضي الله عنه

شهدت الناس قبل وقعة ابن الأشعث وهم في شهر رمضان، فكان يؤمهم عبد الرحمن بن أبي بكر صاحب رسول الله صلى الله عليه وسلم، وسعيد بن أبي الحسن، ومروان العبدي، فكانوا يصلون بهم عشرين ركعة، ولا يقنتون إلا في النصف الثاني، وكانوا يختمون القرآن مرتين

( فضائل رمضان 📚– ابن ابي الدنيا)


അബ്ദു റഹ്മാൻ അബീബക്കർ (رضي الله عنه), സയീദ് ബിൻ അബ്ദുൽ ഹസൻ (رضي الله عنه) ,മർവാൻ അബ്ദി (رضي الله عنه) തുടങ്ങിയവരൊക്കെ റമളാനിൽ ജനങ്ങൾക്ക് ഇമാമത്ത് നിൽക്കുമ്പോൾ2️⃣0️⃣റക്അത്ത് നിസ്കരിക്കുന്ന വരായിരുന്നു.

അവർ റമദാൻ പകുതി കഴിഞ്ഞാൽ മാത്രമായിരുന്നു വിത്റിൽ 'ഖുനൂത്ത്' നിർവഹിച്ചിരുന്നത്.അതോടൊപ്പം റമദാനിൽ രണ്ടു വട്ടം ഖുർആൻ 'ഖത്മ്' പൂർത്തിയാക്കുകയും ചെയ്യുമായിരുന്നു.

മഹാനരായ ഇമാം ഇബ്നു അബിദുനിയ(رضي الله عنه) 'ഫദായിൽ റമളാൻ' എന്ന ഗ്രന്ഥത്തിൽ മേൽ പറയപ്പെട്ട ഹദീസ് രേഖപ്പെടുത്തുന്നു

ഹദീസിൽ/അസറിൽ പറഞ്ഞിരിക്കുന്ന അബ്ദുറഹ്മാൻ ബിൻ അബീ ബക്കർ (رضي الله عنه) ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ദീഖ്  (رضي الله عنه) )ന്റെ മകനും ആയിഷ ( رضي الله عنها) യുടെ സഹോദരനുമായ സ്വഹാബിയാണ്.

ശാഫിഈ  മദ്‌ഹബിലും മറ്റും റമദാൻ 15-ന് ശേഷമുള്ള വിത്ർ നിസ്കാരത്തിൽ ഖുനൂത് ഓതുന്ന രീതിയാണ് . ഇതിന്റെ അടിസ്ഥാനം ഇത്തരം മുൻഗാമികളുടെ (സലഫുകളുടെ) ചര്യയാണ്.

ആദ്യ പകുതിയിൽ ഖുനൂത് ഒഴിവാക്കുന്നതും രണ്ടാം പകുതിയിൽ (ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന സമയത്ത്) കൂടുതൽ പ്രാർത്ഥനകൾ ഉൾപ്പെടുത്തുന്നതും അക്കാലത്തെ രീതിയായിരുന്നു.

മുകളിൽ കൊടുത്തിരിക്കുന്ന ഹദീസിനെ കുറിച്ചുള്ള കൂടുതൽ വിവരണങ്ങൾ

ഹിജ്റ 81-83 കാലഘട്ടത്തിൽ നടന്ന ചരിത്ര സംഭവത്തെയാണ് സൂചിപ്പിക്കുന്നത്. അതായത്, ഈ റിപ്പോർട്ട് ഹിജ്റ ഒന്നാം നൂറ്റാണ്ടിലെ മുസ്ലിംകളുടെ റമദാനിലെ പതിവുകളെയാണ് വിവരിക്കുന്നത്. സ്വഹാബികളും മുതിർന്ന താബിഈങ്ങളും ജീവിച്ചിരുന്ന കാലത്തെ രീതിയാണിത്.

ഹദീസ് പണ്ഡിതന്മാരിൽ ഏറ്റവും പ്രമുഖരായ ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله) 'അൽ-തൽഖീസുൽ ഹബീർ'എന്ന ഗ്രന്ഥത്തിൽ ഈ റിപ്പോർട്ടിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇതിന്റെ സനദ് വിശ്വസനീയമാണെന്ന് മഹാനവർകൾ രേഖപ്പെടുത്തുന്നു.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും