റമദാനിലെ തറാവീഹ്: ഉമർ ബിൻ ഖത്താബ് (رضي الله عنه)
ഭാഗം 1️⃣3️⃣0️⃣
ഉമർ ബിൻ ഖത്താബ് (رضي الله عنه)
സ്വഹാബി
"റമദാനിലെ തറാവീഹ്" ഈയൊരു പരമ്പരയിൽ ഇതുവരെ രണ്ടാം നൂറ്റാണ്ട് മുതൽക്ക് പതിനാല് നൂറ്റാണ്ട് വരെ കഴിഞ്ഞു വന്ന മുസ്‌ലിം ലോകത്തെ അതിപ്രഗത്ഭരായ നാലു മദ്ഹബിൽ നിന്നുള്ള ഇമാമുകൾ വ്യക്തമായി അവരുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ തറാവീഹിനെ സംബന്ധിച്ചുള്ള വിശദമായ രൂപമാണ് ആദ്യ ഭാഗങ്ങളിൽ നാം വായിച്ചത്.ശേഷം താബിഉകൾ തറാവീഹ് ഇരുപത് റക്അത്ത്കൾ നിസ്കരിച്ച ഏതാനും ചില റിപ്പോർട്ടുകൾ നാം വായിച്ചു കഴിഞ്ഞു.
ഇനി തുടർന്നുള്ള ഈയൊരു പരമ്പരയുടെ അവസാന ഭാഗങ്ങളിൽ പുണ്യ നബി ﷺ യിൽ നിന്ന് പരിശുദ്ധ ദീനുൽ ഇസ്ലാം നേരിട്ടുകണ്ട് മനസ്സിലാക്കിയ സ്വഹാബികൾ നിസ്കരിക്കുകയും, നടപ്പിലാക്കുകയും ചെയ്ത തറാവീഹ് നിസ്കാരം എങ്ങനെയായിരുന്നുവെന്ന് ഹദീസുകളിൽ ചിലത് മാത്രം നമുക്ക് പരിശോധിക്കാം
പുണ്യ നബി ﷺ തങ്ങളുടെ പ്രിയപ്പെട്ട ശിഷ്യരും ,രണ്ടാം ഖലീഫയും, ഉമറിന്റെ (رضي الله عنه) നാവിലൂടെ സത്യം മാത്രമേ പുറത്തുവരൂ എന്ന് നബി ﷺ തങ്ങൾ പ്രഖ്യാപിക്കുകയും ചെയ്ത മഹാൻ.
"ഉമർ ബിൻ ഖത്താബ് (رضي الله عنه) മഹാനവർകളുടെ ഭരണകാലത്ത് റമളാനിൽ 2️⃣0️⃣റക്അത്ത് തറാവീഹും ,വിത്റ്ഉം ആണ് നിസ്കരിച്ചിരുന്നത്" എന്ന് വന്ന നിരവധി റിപ്പോർട്ടുകളിൽ പ്രമുഖമായതാണ് ഇമാം ബൈഹഖി (رضي الله عنه) 'സുനനു സഗീറിലും, ശുഅബുൽ ഈമാനിലും' രേഖപ്പെടുത്തിയത്.
وَأَخْبَرَنَا أَبُو طَاهِرٍ الْفَقِيهُ، أنا أَبُو عُثْمَانَ عَمْرُو بْنُ عَبْدِ اللَّهِ الْبَصْرِيُّ، نا مُحَمَّدُ بْنُ عَبْدِ الْوَهَّابِ، أنا خَالِدُ بْنُ مَخْلَدٍ، نا مُحَمَّدُ بْنُ جَعْفَرٍ، حَدَّثَنِي يَزِيدُ بْنُ خُصَيْفَةَ، عَنِ السَّائِبِ بْنِ يَزِيدَ، قَالَ: «كُنَّا نَقُومُ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ بِعِشْرِينَ رَكْعَةً وَالْوِتْرِ
السنن الصغير للبيهقي📚
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment