റമദാനിലെ തറാവീഹ്: ഇമാം അബുൽ ഖത്താബ് മഹ്ഫൂള് അൽ ബാഗ്ദാദി (رحمه الله)
ഭാഗം 1️⃣3️⃣
ഇമാം അബുൽ ഖത്താബ് മഹ്ഫൂള് അൽ ബാഗ്ദാദി (رحمه الله)
ഹിജ്റ - 510
أبو الخطاب محفوظ الكَلْوَذَانِيّ البغدادي الحنبلي
ويقوم في رمضان بعشرين ركعة في جماعة
الهداية على مذهب الإمام أحمد 📚هــ89
ഹംമ്പലി മദ്ഹബ്
റമളാനിലെ തറാവീഹ് നിസ്കാരം ജമാഅത്തായി2️⃣0️⃣റക്അത്തുകൾ ആണെന്ന് ഇമാം അബുൽ ഖത്താബ് മഹ്ഫൂള് അൽ ബാഗ്ദാദി (رحمه الله) രേഖപ്പെടുത്തി.
ഹംബലി മദ്ഹബിലെ ഏറ്റവും പ്രഗത്ഭരായ പണ്ഡിതന്മാരിൽ ഒരാളാണ് ഇമാം അബുൽ ഖത്താബ് അൽ കൽവദാനി (رحمه الله)
മുഴുവൻ പേര്: മഹ്ഫൂദ് ബിൻ അഹ്മദ് ബിൻ ഹസൻ അൽ കൽവദാനി അൽ ബാഗ്ദാദി (رحمه الله)
ജനനം : ഹിജ്റ 432-ൽ ബാഗ്ദാദിലെ 'കൽവദ' എന്ന സ്ഥലത്ത് മഹാനവർകൾ ജനിച്ചു. ഹിജ്റ 510-ൽ ബാഗ്ദാദിൽ വാഫാതായി.
വിശ്വപ്രസിദ്ധ പണ്ഡിതനായ ശൈഖ് മൂഹിയുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (رحمه الله) ഇമാം അബുൽ ഖത്താബ് മഹ്ഫൂള് അൽ ബാഗ്ദാദി (رحمه الله) യുടെ ശിഷ്യന്മാരിൽ പ്രമുഖരാണ്.
കർമ്മശാസ്ത്രം , ഉസൂലുൽ ഫിഖ്ഹ് എന്നീ മേഖലകളിൽ മഹാനവർകൾ വിലപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചു:
ഈ പരമ്പരയിലൂടെ ഓരോ നൂറ്റാണ്ടുകളിലൂടെയും നാം മുമ്പോട്ട് സഞ്ചരിക്കുമ്പോൾ വളരെ വ്യക്തമായി കാണാൻ കഴിയുന്നത് നാല് മദ്ഹബ്കളിലെയും വിജ്ഞാന സമുദ്ര സമാനരായ ഇമാമുകൾ വളരെ വ്യക്തമായി കൊണ്ട് തറാവീഹ് നിസ്കാരത്തിൻറെ എണ്ണം 20 റക്അത്തുകൾ എന്ന് പഠിപ്പിക്കുന്നതാണ്.
അബൂ നവവി ✍️
0097477882082
.jpg)
Comments
Post a Comment