റമദാനിലെ തറാവീഹ്: സുവൈദ് ബിൻ ഖഫ്‌ല (رضي الله عنه)



ഭാഗം 1️⃣2️⃣9️⃣

സുവൈദ് ബിൻ ഖഫ്‌ല (رضي الله عنه) 

താബിഈ

വഫാത്ത് ഹിജ്റ -80


سُوَيْدُ بْنُ غَفَلَةَ رضي الله عنه

( تابعي وقيل صحابي)

أنبأ أَبُو زَكَرِيَّا بْنُ أَبِي إِسْحَاقَ، أنبأ أَبُو عَبْدِ اللهِ مُحَمَّدُ بْنُ يَعْقُوبَ، ثنا مُحَمَّدُ بْنُ عَبْدِ الْوَهَّابِ، أنبأ جَعْفَرُ بْنُ عَوْنٍ، أنبأ أَبُو الْخَصِيبِ قَالَ: " كَانَ يَؤُمُّنَا سُوَيْدُ بْنُ غَفَلَةَ فِي رَمَضَانَ فَيُصَلِّي خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً


വളരെ പ്രഗൽഭരായ താബിഈ പണ്ഡിതർ ആയിരുന്നു സുവൈദ് ബിൻ ഖഫ്‌ല (رضي الله عنه) അതല്ല മഹാനവർകൾ സ്വഹാബി തന്നെ ആണെന്ന മറ്റൊരു അഭിപ്രായവും ചരിത്രത്തിൽ ഉണ്ട്.

റമദാൻ മാസത്തിൽ സുവൈദ് ബിൻ ഖഫ്‌ല (رضي الله عنه) ഞങ്ങൾക്ക് ഇമാമത്ത് നിൽക്കാറുണ്ടായിരുന്നു അത് അഞ്ച് തർവീഹ്കൾ കൊണ്ടായിരുന്നു2️⃣0️⃣റക്അത്തുകൾ നിസ്കരിച്ചിരുന്നത് എന്ന റിപ്പോർട്ട് കാണാം

ലോക പ്രശസ്ത ഹദീസ് പണ്ഡിതൻ ഇമാം ബൈഹഖി (رضي الله عنه) ഈ സംഭവം "സുനനുൽ ബൈഹഖി"📚യിൽ റിപ്പോർട്ട് ചെയ്യുന്നു. ഇതേ സംഭവം തന്നെ ഇമാം ബുഖാരിയും (رضي الله عنه) മഹാനവർകളുടെ 'താരീഖിൽ'📚 ഉദ്ധരിച്ചതായി കാണാവുന്നതാണ്.

സുവൈദ് ബിൻ ഖഫ്‌ല (رضي الله عنه) നിവേദനം ചെയ്ത ഈ രിവായത്ത് (നിവേദനം) ഇസ്‌ലാമിക കർമ്മശാസ്ത്രത്തിൽ, പ്രത്യേകിച്ച് തറാവീഹ് നിസ്കാരത്തിന്റെ റക്അത്തുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ആരാണ് സുവൈദ് ബിൻ ഗഫല (رضِىَ ٱللَّهُ عَنۡهُ)❓

കേവലം ഒരു താബിഇ മാത്രമല്ല, 'മുഖദ്‌റം' എന്നറിയപ്പെടുന്ന സവിശേഷ വിഭാഗത്തിൽപ്പെട്ട ആളാണ്. നബി ﷺ യുടെ കാലത്ത് ജീവിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിട്ടും അവിടുത്തെ നേരിട്ട് കാണാൻ ഭാഗ്യം ലഭിക്കാത്തവരെയാണ് ഇങ്ങനെ വിളിക്കുന്നത്. നബി ﷺ വഫാത്തായ ദിവസം മദീനയിലെത്തിയ മഹാനാണ്. അബൂബക്കർ സിദ്ദീഖ് (റ), ഉമർ (റ), അലി (رضي الله عنهم) തുടങ്ങിയ പ്രമുഖ സ്വഹാബികളോടൊപ്പം സുവൈദ് ബിൻ ഖഫ്‌ല (رضي الله عنه) ജീവിച്ചു.

കർമ്മശാസ്ത്ര പണ്ഡിതന്മാർ (പ്രത്യേകിച്ച് ഹനഫി, ഷാഫി, ഹംബലി മദ്ഹബുകൾ) തറാവീഹ് 20 റക്അത്താണ് എന്നതിന് തെളിവായി ഈ റിപ്പോർട്ട് ഉദ്ധരിക്കാറുണ്ട്.  

ഉമർ (رضِىَ ٱللَّهُ عَنۡهُ) വിന്റെ ഭരണകാലത്ത് സ്വഹാബികൾ ഇരുപത് റക്അത്ത് ജമാഅത്തായി നിസ്കരിച്ചിരുന്നു എന്നതിന് ഇത് ബലമേകുന്നു.*

​സുവൈദ് ബിൻ ഖഫ്‌ല (رضي الله عنه) അലി (رضِىَ ٱللَّهُ عَنۡهُ) വിന്റെ കൂഫയിലായിരുന്നു താമസിച്ചിരുന്നത്. അവിടെ മഹാനവർകൾ ജനങ്ങൾക്ക് ഇമാമായി 20 റക്അത്ത് നിസ്കരിച്ചിരുന്നു എന്നത് ഈ രീതിക്ക് അന്നത്തെ കാലത്ത് വലിയ അംഗീകാരം ഉണ്ടായിരുന്നുവെന്ന് കാണിക്കുന്നു.

ഈ ഹദീസിന്റെ 'സനദ്' (പരമ്പര) വ്യക്തമായി കൊടുത്തിട്ടുണ്ട്: ഇമാം ബൈഹഖി (رحمه الله) 'സുനനുൽ കുബ്റാ'യിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ​അബുൽ ഖസീബ് (رضي الله عنه) ആണ് ഇത് നേരിട്ട് കണ്ടതായി പറയുന്നത്. അവർ സുവൈദ് ബിൻ ഖഫ്‌ല (رضي الله عنه) വിന്റെ കൂടെ നിസ്കരിച്ച വ്യക്തിയാണ്.

ഇമാം നവവി (رحمه الله) വ്യക്തമായി "وهذا الإسناد صحيح" (ഈ പരമ്പര സ്വഹീഹാകുന്നു) എന്ന് ഈ ഹദീസിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

സുവൈദ് ബിൻ ഗഫല (رضي الله عنه) വിൻ്റെ ഈ പ്രവർത്തനം വെറുമൊരു ചരിത്രകഥയല്ല, മറിച്ച് നിവേദക പരമ്പര പരിശോധിച്ചാൽ വിശ്വസനീയമാണെന്ന് പണ്ഡിത ലോകത്തെ വലിയൊരു വിഭാഗം അംഗീകരിക്കുന്നു.

​ചുരുക്കത്തിൽ​റമദാനിലെ രാത്രി നിസ്കാരം (തറാവീഹ്) ഇരുപത് റക്അത്ത് നിർവ്വഹിക്കുന്നത് ആദ്യകാലം മുതലേ മുസ്ലിം ഉമ്മത്തിനിടയിൽ നിലനിന്നിരുന്ന മാതൃകയാണെന്ന് ഈ ചരിത്രരേഖ സാക്ഷ്യപ്പെടുത്തുന്നു. 120 വയസ്സുവരെ ജീവിച്ച സുവൈദ് ബിൻ ഖഫ്‌ല (رضي الله عنه) ഖുലഫാഉർ റാഷിദുകളുടെ ചര്യകൾ നേരിട്ട് കണ്ട വ്യക്തിയായതിനാൽ മഹാനവർകളുടെ ഈ പ്രവർത്തിയെ പണ്ഡിതന്മാർ വലിയ ഗൗരവത്തോടെയാണ് കാണുന്നത്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും