റമദാനിലെ തറാവീഹ്: ശുതൈർ ബിൻ ശകൽ (رضي الله عنه)



ഭാഗം 1️⃣2️⃣4️⃣

ശുതൈർ ബിൻ ശകൽ (رضي الله عنه)

താബിഈ

വഫാത് ഹിജ്റ - 90

  

شتير بن شكل رضي الله عنه

حَدَّثَنَا أَبُو بَكْرٍ قَالَ: ثنا وَكِيعٌ، عَنْ سُفْيَانَ، عَنْ أَبِي إِسْحَاقَ، عَنْ عَبْدِ اللَّهِ بْنِ قَيْسٍ، عَنْ شُتَيْرِ بْنِ شَكَلٍ: أَنَّهُ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ

 (📚 مصنف ابن ابي شيبة)

അലിയ്യുബ്നു അബീത്വാലിബ് (رضي الله عنه) മഹാനവർകളുടെ അസ്ഹാബ്കളിൽ വളരെ പ്രമുഖരായിരുന്നു ശുതൈർ ബിൻ ശകൽ ( رضي الله عنه) മഹാനവർകളെ പറ്റി  ബഹുമാനപ്പെട്ട ഇമാം ഇബ്നു അബീ ശൈബ (رضي الله عنه) ഇങ്ങനെ റിപ്പോർട്ട് ചെയ്തിരിക്കുന്നു;


ശുതൈർ ബിൻ ശകൽ (رضي الله عنه) "റമളാനിൽ2️⃣0️⃣റക്അത്ത് തറാവീഹും, കൂടെ വിത്റും നിസ്കരിക്കുമായിരുന്നു.

സ്വഹാബിയായ അലിയ്യുബ്നു അബീത്വാലിബ് (رضي الله عنه) തങ്ങളിൽനിന്ന് പരിശുദ്ധ ദീൻ എന്താണെന്ന് കണ്ടു മനസ്സിലാക്കിയ താബിഈ പണ്ഡിതൻ നിസ്കരിച്ചു കാണിച്ച തറാവീഹ് റക്അത്തുകൾ 20 ആണെന്ന് ചുരുക്കം.


ആരായിരുന്നു ശുതൈർ ബിൻ ശകൽ (رضي الله عنه)❓

ശുതൈർ ബിൻ ശകൽ (رضِىَ ٱللَّهُ عَنۡهُ) പ്രമുഖ ഒരു താബിഈ (സ്വഹാബികളെ നേരിട്ട് കണ്ട പണ്ഡിതരാണ് ) ആണ്. അലിയ്യ് ബിൻ അബീ ത്വാലിബ്  (رضِىَ ٱللَّهُ عَنۡهُ) ,  ഇബ്നു മസ്ഊദ് (رضِىَ ٱللَّهُ عَنۡهُ) തുടങ്ങിയ പ്രമുഖ സ്വഹാബികളിൽ നിന്ന് മഹാനവർകൾ പരിശുദ്ധ ദീൻ പഠിച്ചു .കൂഫയിലെ (ഇന്നത്തെ ഇറാഖ്) വളരെ പ്രസിദ്ധരായിരുന്ന പണ്ഡിതനായിരുന്നു.


​ മുകളിലത്തെ റിപ്പോർട്ടിലെ കർമ്മശാസ്ത്രപരമായ പ്രാധാന്യം

തറാവീഹ് നിസ്കാരം 20 റക്അത്താണ് എന്നത് പൗരാണിക കാലം മുതൽക്കേ മുസ്ലിം ലോകത്ത് നിലനിന്നിരുന്ന രീതിയായിരുന്നു എന്നതിന് പണ്ഡിതന്മാർ ഈ റിപ്പോർട്ടിനെ തെളിവായി ഉദ്ധരിക്കുന്നു.

​ഇമാം അബൂ ഹനീഫ, ഇമാം ഷാഫി, ഇമാം അഹ്മദ് ബിൻ ഹംബൽ (رضي الله عنهم) തുടങ്ങിയ പ്രമുഖ മദ്ഹബുകളിലെല്ലാം 20 റക്അത്ത് എന്ന രീതിക്ക് ഈ ഹദീസ് റിപ്പോർട്ട് ഒരു സുപ്രധാന രേഖയാണ്.

​ഉമർ (رضِىَ ٱللَّهُ عَنۡهُ) വിന്റെ കാലത്ത് സ്വഹാബികൾ ഇരുപത് റക്അത്ത് നിസ്കരിച്ചിരുന്നു എന്ന പ്രബലമായ റിപ്പോർട്ടുകളെ പിന്താങ്ങുന്നതാണ് താബിഈ ആയ ശുതൈർ ബിൻ ശകലിന്റെ (رضِىَ ٱللَّهُ عَنۡهُ) തറാവീഹിനെ സംബന്ധിച്ചുള്ള ഈ റിപ്പോർട്ട്.

ഈ ഹദീസിന്റെ പരമ്പര (സനദ് ) എങ്ങനെയാണെന്ന് കൂടി പരിശോധിക്കാം

 ഈ ഹദീസിന്റെ പരമ്പരയിലെ രിജാലുകളെ (കണ്ണികളെ )പരിശോധിച്ചാൽ ഇതിന്റെ ആധികാരികത വ്യക്തമാകും:

1) ഇബ്നു അബീ ശൈബ (رحمه الله): വിശ്വസ്തനായ ഹദീസ് പണ്ഡിതൻ.

2) വകീഅ് (رحمه الله) : ഇമാം ശാഫിഈ (رحمه الله)ടെയും, ഇമാം അഹ്മദിന്റെയും (رحمه الله) ഉസ്താദ് കൂടിയായ പ്രമുഖ മുഹദ്ദിസ്.

3) സുഫ്യാൻ സൗരി(رحمه الله): 'അമീറുൽ മുഅ്മിനീൻ ഫിൽ ഹദീസ്' എന്ന് വിളിക്കപ്പെടുന്ന അത്യുന്നതരായ പണ്ഡിതർ .

4) അബൂ ഇസ്ഹാഖ് (رحمه الله) : പ്രമുഖ താബിഈ പണ്ഡിതർ.

5) ​അബ്ദുള്ളാഹി ഇബ്നു ഖൈസ് (رحمه الله): വിശ്വസ്തരായ നിവേദകൻ.

6) ​ശുതൈർ ബിൻ ശകൽ (رحمه الله):  ഈ റിപ്പോർട്ടിൽ (വിഷയത്തിൽ) നേരിട്ട് പ്രവർത്തിച്ച താബിഈ പണ്ഡിതർ.

​ഇമാം ഇബ്നു അബീ ശൈബ (رحمه الله) ഈ പരമ്പരയിലുള്ളവരെല്ലാം ഹദീസ് നിദാന ശാസ്ത്രമനുസരിച്ച് 'സിഖാത്ത്' (വിശ്വസ്തർ) ആണ്. അതിനാൽ ഈ നിവേദനം ചരിത്രപരമായി വളരെ ബലമുള്ളതാണ്.

​ശുതൈർ ബിൻ ശകൽ (رحمه الله) ജീവിച്ചിരുന്നത് കൂഫയിലാണ്. അലിയ്യ് ബിൻ അബീ ത്വാലിബ്‌ (رضِىَ ٱللَّهُ عَنۡهُ)) കൂഫ കേന്ദ്രമായി ഭരിച്ചിരുന്ന കാലത്ത് അവിടെ തറാവീഹ് 20 റക്അത്തായി നിശ്ചയിച്ചിരുന്നു എന്ന് ചരിത്ര രേഖകൾ പറയുന്നു.

ഇബ്നു മസ്ഊദ് (رضِىَ ٱللَّهُ عَنۡهُ): കൂഫയിലെ മറ്റൊരു പ്രമുഖ സ്വഹാബിയായ ഇബ്നു മസ്ഊദ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ ശിഷ്യനായിരുന്നു ശുതൈർ (رحمه الله) അതുകൊണ്ട് തന്നെ സ്വഹാബികളുടെ മാതൃകയാണ് മഹാനവർകൾ പിൻപറ്റിയിരുന്നത് എന്ന് വ്യക്തം.

മറ്റ് താബിഉകളുടെ ചര്യ ശുതൈർ ബിൻ ശകലി (رحمه الله)നെ പോലെ തന്നെ മറ്റ് പ്രമുഖ താബിഉകളും 20 റക്അത്ത് നിസ്കരിച്ചിരുന്നതായി ഇമാം ഇബ്നു അബീ ശൈബ (رحمه الله) സ്വന്തം ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും