റമദാനിലെ തറാവീഹ്: ഹാരിസ് ഹമദാനി (رضي الله عنه)
ഭാഗം1️⃣2️⃣2️⃣
ഹാരിസ് ഹമദാനി (رضي الله عنه)
താബിഈ
വഫാത്ത് ഹിജ്റ- 65
'റമദാനിലെ തറാവീഹ്' എന്ന ഈയൊരു പരമ്പരയിൽ ഇതുവരെ രണ്ടാം നൂറ്റാണ്ട് മുതൽക്ക് പത്താം നൂറ്റാണ്ട് വരെ കഴിഞ്ഞു വന്ന മുസ്‌ലിം ലോകത്തെ അതിപ്രഗത്ഭരായ ഇമാമീങ്ങൾ വ്യക്തമായി അവരുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ തറാവീഹിനെ സംബന്ധിച്ചുള്ള വിശദമായ രൂപമാണ് നാം ഇതുവരെയും വായിച്ചത്.
ഇനി തുടർന്നുള്ള ഭാഗങ്ങളിൽ താബിഉകളുടെയും,സ്വഹാബികളുടെയും റിപ്പോർട്ട് വന്ന നിരവധി ഹദീസുകളിൽ ചിലത് മാത്രം നമുക്ക് പരിശോധിക്കാം
الْحَارث الْهَمدَانِي رضي الله عنه
حَدَّثَنَا أَبُو مُعَاوِيَةَ، عَنْ حَجَّاجٍ، عَنْ أَبِي إِسْحَاقَ، عَنِ الْحَارِثِ أَنَّهُ كَانَ يَؤُمُّ النَّاسَ فِي رَمَضَانَ بِاللَّيْلِ بِعِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ، وَيَقْنُتُ قَبْلَ الرُّكُوعِ
(مصنف ابن ابي شيبة📚)
ഹാരിസ് ഹമദാനി (رضي الله عنه) റമദാനിൽ 'തറാവീഹ്' നിസ്കാരത്തിന് ഇമാമത്ത് നിൽക്കുന്നവരായിരുന്നു 'താബിഈ' ആയ മഹാനവർകൾ 2️⃣0️⃣റക്അത്ത് തറാവീഹും, മൂന്ന് റക്അത്ത് വിതറും ആയിരുന്നു നിസ്കരിച്ചിരുന്നത്. അതു കൂടാതെ വിത്റിൽ റുകൂഇന് മുമ്പ് ഖുനൂത്ത് നിർവഹിക്കാർ ഉണ്ടായിരുന്നു.
ഇമാം ബുഖാരി (رضي الله عنه) യുടെ ഉസ്താദ് കൂടിയായ പ്രശസ്ത ഹദീസ് പണ്ഡിതരായ ഇമാം ഇബ്നു അബിശൈബ (رضي الله عنه) 'മുസന്നഫിൽ' ഇത് റിപ്പോർട്ട് ചെയ്യുന്നു
'മുസന്നഫ് ഇബ്നു അബീ ശൈബയിൽ' രേഖപ്പെടുത്തിയിട്ടുള്ള ഈ റിപ്പോർട്ട്, ഇസ്‌ലാമിക കർമ്മശാസ്ത്രത്തിൽ (ഫിഖ്ഹ്) പ്രത്യേകിച്ച് തറാവീഹ്, വിത്‌ർ നിസ്കാരങ്ങളുടെ കാര്യത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ്.
ഹാരിസ് അൽ-ഹംദാനി (رضِىَ ٱللَّهُ عَنۡهُ) ആരാണ്❓
ഹാരിസ് ബിൻ അബ്ദില്ലാഹ് അൽ-ഹംദാനി (رضِىَ ٱللَّهُ عَنۡهُ) പ്രമുഖരായ ഒരു താബിഈ ആണ്. അവർ അലിയ്യ് ബിൻ അബീ ത്വാലിബ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ അടുത്ത അനുചരന്മാരിൽ ഒരാളായിരുന്നു. കൂഫയിലെ പണ്ഡിതന്മാരിൽ പ്രമുഖനായിരുന്ന അവർ അലി (رضِىَ ٱللَّهُ عَنۡهُ), ഇബ്നു മസ്ഊദ് (رضِىَ ٱللَّهُ عَنۡهُ) തുടങ്ങിയ പ്രമുഖ സ്വഹാബികളിൽ നിന്നാണ് ദീൻ മനസ്സിലാക്കിയത്.
2. ഹദീസിലെ പ്രധാന കർമ്മശാസ്ത്ര വശങ്ങൾ ഈ റിപ്പോർട്ട് മൂന്ന് പ്രധാന കാര്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത് 20 റക്അത്ത് തറാവീഹ്: റമദാനിൽ ഹാരിസ് അൽ-ഹംദാനി (رضِىَ ٱللَّهُ عَنۡهُ) 20 റക്അത്ത് ഇമാമായി നിന്നു എന്നത്, സ്വഹാബികളുടെ കാലം മുതൽക്കേ 20 റക്അത്ത് തറാവീഹ് നില നിന്നിരുന്നു എന്നതിന് തെളിവായി പണ്ഡിതന്മാർ ഉദ്ധരിക്കുന്നു. പ്രത്യേകിച്ച് ഹനഫി, ശാഫീ മദ്ഹബുകളിൽ 20 റക്അത്ത് എന്നതിനെ ഈ റിപ്പോർട്ട് ബലപ്പെടുത്തുന്നു.
വിത്‌ർ നിസ്കാരം മൂന്ന് റക്അത്തായിട്ടാണ് മഹാനവർകൾ നിർവ്വഹിച്ചിരുന്നത്. ഇത് കൂഫയിലെ പണ്ഡിതന്മാരുടെയും ഹനഫി മദ്ഹബിന്റെയും രീതിയാണ്. ഖുനൂത്ത് റുകൂഇന് മുൻപ്: വിത്‌റിലെ ഖുനൂത്ത് ദുആ റുകൂഇലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് അന്നവർ നിർവ്വഹിച്ചിരുന്നത്.
ഹദീസ് നിവേദന പരമ്പര (സനദ് )
ഇമാം നൈമവി (رضِىَ ٱللَّهُ عَنۡهُ) 'ആസാലുസ്സുനൻ' (آثار السنن) എന്ന ഗ്രന്ഥത്തിൽ തറാവീഹിനെക്കുറിച്ചുള്ള ഈ റിപ്പോർട്ടിനെ ഹസൻ (നല്ലത്/സ്വീകാര്യം) എന്ന് രേഖപ്പെടുത്തുന്നു .
പണ്ഡിതന്മാരുടെ വീക്ഷണം ഈ റിപ്പോർട്ട് പ്രധാനമായും ഉദ്ധരിക്കപ്പെടുന്നത് കൂഫയിലെ (ഇന്നത്തെ ഇറാഖ്) മുസ്ലിംകളുടെ ആദ്യകാല ആരാധനാ രീതികൾ വിശദീകരിക്കാനാണ്. ഉമർ (رضِىَ ٱللَّهُ عَنۡهُ) വിന്റെ കാലത്ത് ആരംഭിച്ച 20 റക്അത്ത് എന്ന രീതി താബിഈങ്ങൾ പിന്തുടർന്നിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment