റമദാനിലെ തറാവീഹ്: ഇമാം സ്വാലിഹ് ബിൻ അബ്ദു സമീഅ് ആബി (رحمه الله)



ഭാഗം 1️⃣2️⃣0️⃣

ഇമാം സ്വാലിഹ് ബിൻ അബ്ദു സമീഅ് ആബി (رحمه الله)

ഹിജ്റ - 1335

 

صالح بن عبد السميع الآبي الأزهري رحمه الله

وهي ثلاث وعشرون بالشفع والوتر وهذا الذي جرى به عمل الصحابة والتابعين.

جواهر الاكليل📚- ج 1 ص : 74


മാലിക്കി മദ്ഹബ്

മാലികി മദ്ഹബിലെ പണ്ഡിതനായ ഇമാം സ്വാലിഹ് ബിൻ അബ്ദു സമീഅ് (رحمه الله) തറാവീഹിനെ കുറിച്ച് രേഖപ്പെടുത്തി; 'തറാവീഹ്' നിസ്കാരം 'വിത്ർ' അടക്കം2️⃣3️⃣റക്അത്തുകളാകുന്നു. ഈ വഴിയിലാണ് സ്വഹാബത്തും,  താബിഉകളും നിസ്കരിച്ചു വന്നത്.

ശൈഖ് സ്വാലിഹ് ബിൻ അബ്ദിസ്സമീഅ് അൽ-ആബി അൽ-അസ്ഹരി (رحمه الله) പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈജിപ്തിൽ ജീവിച്ചിരുന്ന പ്രമുഖനായ ഒരു മാലിക്കി പണ്ഡിതരായിരുന്നു.

മാലിക്കി കർമ്മശാസ്ത്രത്തിൽ (ഫിഖ്ഹ് ) അഗാധ പാണ്ഡിത്യമുള്ളവരായിരുന്നു അവർ . പേരിന്റെ അവസാനം അസ്ഹരി എന്നത് സൂചിപ്പിക്കുന്നത് പ്രശസ്തമായ അൽ-അസ്ഹർ സർവ്വകലാശാലയുമായി ബന്ധപ്പെട്ടായിരുന്നു ബഹുമാനപ്പെട്ടവരുടെ പഠനവും ഔദ്യോഗിക ജീവിതവും എന്നതുകൊണ്ട് തന്നെയാണ്.

പ്രധാന കിത്താബ് : ജവാഹിറുൽ ഇക്‌ലീൽ (جواهر الإكليل) : ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണ്. ഇതിന്റെ പ്രത്യേകതകൾ ഇവയാണ്. മാലിക്കി മദ്‌ഹബിലെ ഏറ്റവും ആധികാരികമായ സംഗ്രഹ ഗ്രന്ഥമായ ഇമാം ഖലീൽ ബിൻ ഇസ്ഹാഖിന്റെ (رحمه الله)'മുഖ്തസ്വർ ഖലീൽ' (مختصر خليل) എന്ന ഗ്രന്ഥത്തിന്റെ വിപുലമായ വ്യാഖ്യാനമാണിത്.

മറ്റ് ചില കിത്താബുകൾ  ഇവയാണ്:അസ്സമറുദ്ദാനി (الثمر الداني): ഇത് ഇമാം* *ഇബ്നു അബീ സെയ്ദ്  അൽ-ഖൈറവാനി (رحمه الله) എഴുതിയ 'രിസാല' എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ്.

ഹിദായത്തുൽ മുരീദ് (هداية المريد): വിശ്വാസ കാര്യങ്ങളിലെ (Aqeedah) ലളിതമായ പഠനം.

ഹിജ്റ വർഷം 1335-ൽ (ക്രിസ്താബ്ദം 1916/1917 കാലഘട്ടം) ഇമാം സ്വാലിഹ് ബിൻ അബ്ദു സമീഅ് ആബി (رحمه الله) വഫാത്തായി. ഈജിപ്തിലെ കെയ്റോയിലാണ് ഖബർ നിലകൊള്ളുന്നത്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും