റമദാനിലെ തറാവീഹ്: ഇമാം അബ്ദുല്ല ബിൻ അൽ-ഹാജ് ഹമാഹുല്ലാഹ് (رحمه الله)
ഭാഗം 1️⃣1️⃣5️⃣
ഇമാം അബ്ദുല്ല ബിൻ അൽ-ഹാജ് ഹമാഹുല്ലാഹ് (رحمه الله)
ഹിജ്റ - 1209
عبد الله بن الحاج حماه الله القلاوي المالكي رحمه الله-1209 هـ
وبثلاثةٍ وعشرينَ استمرْ
قدرُ التراويح من أيام عمر
ويفصلون فيه بين الشفع
والوتر بالسلام ندب الشرع
نظم رسالة القيرواني📚 ص : 22
മാലിക്കി മദ്ഹബ്
ഇമാം അബ്ദുല്ലാഹ് ഇബ്നുൽ ഹാജ് (رحمه الله) 'തറാവീഹിനെ' സംബന്ധിച്ച് പദ്യ രൂപത്തിൽ എഴുതിക്കൊണ്ട് വിശദീകരിക്കുന്നു ; 'തറാവീഹ്' നിസ്കാരം2️⃣3️⃣റക്അത്തുകൾ (വിത്ർ ഉൾപ്പെടെ) ആണെന്നത് ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) കാലം മുതൽ സ്ഥിരപ്പെട്ടിരിക്കുന്നു.
പദ്യ രൂപം ആയാലും, ഗദ്യരൂപം ആയാലും ഒന്നാം നൂറ്റാണ്ടു മുതൽ നാം തറാവീഹിലെ ഒരു ചരിത്രപശ്ചാത്തലം മുസ്ലിം ലോകം എങ്ങനെ സ്വീകരിച്ചു എന്ന് പരിശോധിക്കുമ്പോൾ കാണാൻ കഴിയുന്നത് സ്വഹാബത്തിൻറെ കാലം മുതൽക്കുതന്നെ തറാവീഹ് 20 റക്അത്തുകൾ അവർ നിസ്കരിച്ചിരുന്നു എന്നതാണ്.
പിന്നീട് അങ്ങോട്ട് ഓരോ നൂറ്റാണ്ടിലും മുസ്ലിം ലോകം അത് ഏറ്റെടുത്തു 20 റക്അത്തുകൾ അവിതർക്കിതമായി നിസ്കരിച്ചു പോന്നു. ഈ മുസ്ലിം ഉമ്മത്തിന്റെ ഏകോപനത്തിന് എതിരാണ് ഇന്ന് കാണുന്ന ചിലർ പല്ലിളിച്ചു കാണിക്കുന്നത് തികച്ചും ലജ്ജാകരമാണ് .
ആരാണ് ഇമാം അബ്ദുല്ല ബിൻ അൽ-ഹാജ് ഹമാഹുല്ലാഹ് (رحمه الله)❓
ശൈഖ് ഇമാം അബ്ദുല്ല ബിൻ അൽ-ഹാജ് ഹമാഹുല്ലാഹ് അൽ-ഖല്ലാവിയെ (റഹിമഹുല്ലാഹ്) മൗറിട്ടാനിയൻ പണ്ഡിത പാരമ്പര്യത്തിലെ അതുല്യരായ ഒരു കർമ്മശാസ്ത്ര പണ്ഡിതരായിരുന്നു.
പൂർണ്ണനാമം: അബ്ദുല്ല ബിൻ അൽ-ഹാജ് ഇബ്രാഹിം അൽ-അലവി അൽ-ഖല്ലാവുൽ മാലിക്കി. മഹാനവർകൾ ജീവിച്ച കാലഘട്ടം: ഹിജ്റ 12-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 13-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായിരുന്നു. വഫാത്തായത് : ഹിജ്റ 1209.
ഇമാം അബ്ദുല്ല ബിൻ അൽ-ഹാജ് ഹമാഹുല്ലാഹ് (رحمه الله) അറിയപ്പെടുന്നത് പ്രധാനമായും മാലിക്കി കർമ്മശാസ്ത്ര ഗ്രന്ഥങ്ങളെ ലളിതമായ പദ്യരൂപത്തിലാക്കി (നള്മ്) മാറ്റിയതിലൂടെയാണ്. ഇതിൽ ഏറ്റവും പ്രധാനം നള്മുർ രിസാല (نظم الرسالة) എന്ന രചനയാണ്.
ഇമാം ഇബ്നു അബീ സൈദ് അൽ-ഖൈറുവാനി (رحمه الله) യുടെ വിഖ്യാത കർമ്മശാസ്ത്ര ഗ്രന്ഥമായ 'അൽ-രിസാല'യെ ബഹുമാനപ്പെട്ടവർ ഏകദേശം 4000-ഓളം പദ്യവരികളിലൂടെ പുനരാവിഷ്കരിച്ചു. ഇതുകാരണം വിദ്യാർത്ഥികൾക്ക് കിത്താബ് എളുപ്പത്തിൽ മനഃപാഠമാക്കാൻ സഹായിക്കുന്നു.
കർമ്മശാസ്ത്രത്തിന് പുറമെ തൗഹീദ് , ഭാഷ, സാഹിത്യം എന്നീ മേഖലകളിലും ഇമാം അബ്ദുല്ല ബിൻ അൽ-ഹാജ് ഹമാഹുല്ലാഹ് (رحمه الله) ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
പാണ്ഡിത്യത്തോടൊപ്പം തന്നെ വലിയ സൂഫിയും ആത്മീയ ജ്ഞാനിയുമായിരുന്നു മഹാനവർകൾ. ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള വ്യക്തിത്വമായിരുന്നു അവർ. ചുരുക്കത്തിൽ പടിഞ്ഞാറൻ ആഫ്രിക്കൻ ഇസ്ലാമിക വിജ്ഞാന ചരിത്രത്തിൽ, പ്രത്യേകിച്ച് മാലിക്കി മദ്ഹബിലെ നിയമങ്ങൾ ക്രോഡീകരിക്കുന്നതിൽ ഇമാം അബ്ദുല്ല ബിൻ അൽ-ഹാജ് ഹമാഹുല്ലാഹ് (رحمه الله) നൽകിയ സംഭാവനകൾ നിസ്തുലമാണ്. അവർ രചിച്ച പദ്യങ്ങൾ ഇന്നും അറബ് ലോകത്തെയും ആഫ്രിക്കയിലെയും മത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (മദ്റസകളിൽ) പാഠ്യവിഷയമാണ്.
അബൂ നവവി✍️
00974 77882082

Comments
Post a Comment