റമദാനിലെ തറാവീഹ്: ഇമാം ഇബ്നുൽ ജല്ലാബിൽ മാലിക്കി (رضي الله عنه)



ഭാഗം 1️⃣1️⃣

ഇമാം ഇബ്നുൽ ജല്ലാബിൽ മാലിക്കി (رضي الله عنه)

ഹിജ്റ - 378


മാലികി മദ്ഹബ്


ابن الجَلَّاب المالكي رضي الله عنه

باب في قيام رمضان

فصل: قيام رمضان 

وصلاة القيام في رمضان مثنى مثنى، وهي ست وثلاثون ركعة والوتر ثلاث ركعات بتسليمتين

التفريع في فقه الإمام مالك📚 ج -1 - ص : 129


'ഖിയാമു റമദാൻ' എന്ന അധ്യായത്തിൽ ഇമാം ഇബ്നുൽ ജല്ലാബിൽ മാലിക്കി (رضي الله عنه) തറാവീഹ്  നിസ്കാരത്തെ സംബന്ധിച്ച് ഇങ്ങനെ രേഖപ്പെടുത്തി; "ഖിയാമു റമദാൻ രണ്ട് റക്അത്ത് വീതമാണ്, ഓരോ രണ്ട് റക്അത്തിലും സലാം വീട്ടേണ്ടതാണ്.

ആകെ 36 റക്അത്തുകൾ ആകുന്നു  അതിൻറെ കൂടെ മൂന്ന് റക്അത്ത് 'വിത്ർ' നിസ്കരിക്കണം മൂന്ന് റക്അത്ത് വിത്ർ നിസ്കാരം രണ്ട് സലാം കൊണ്ടായിരിക്കണം  നിസ്കരിക്കേണ്ടത്.

മാലിക്കി മദ്ഹബിലെ നിരവധി ആദ്യകാല പണ്ഡിതന്മാർ തറാവീഹ് നിസ്കാരം 36 റക്അത്തുകൾ ആണെന്ന് രേഖപ്പെടുത്തിയവരാണ്. അധികരിച്ച 16 റക്അത്തുകൾ എങ്ങനെ വന്നു എന്ന് ഈയൊരു പരമ്പരയുടെ ആദ്യ ഭാഗത്ത് വിശദീകരിച്ചതുമാണ്.

അതേ സമയം മാലിക്കി മദ്ഹബിലെ ഒരു വിഭാഗം പണ്ഡിതന്മാർ മറ്റു മൂന്ന് മദ്ഹബുകളെ പോലെത്തന്നെ 'തറാവീഹ്' നിസ്കാരം 20 റക്അത്തുകൾ ആണെന്ന് രേഖപ്പെടുത്തിയവരുമാണ്. എന്തുതന്നെയായാലും 20ൽ കുറഞ്ഞ തറാവീഹ് മുസ്ലിം ലോകം പഠിപ്പിച്ചിരുന്നില്ല എന്ന് വ്യക്തം.

ആരാണ് ഇമാം ഇബ്നുൽ ജല്ലാബ് رحمه الله?

മുഴുവൻ പേര് ഇങ്ങനെയാണ് അബുൽ ഖാസിം ഉബൈദുള്ള ബിൻ ഹുസൈൻ ബിൻ അൽ-ഹസൻ അൽ-ജല്ലാബ്.കാലഘട്ടം: ഹിജ്റ നാലാം നൂറ്റാണ്ടിൽ ബാഗ്ദാദിലായിരുന്നു മഹാനവർകൾ  ജീവിച്ചിരുന്നത്. ഹിജ്റ 378-ലാണ് വഫാത്ത്.

അത്തഫ്രീഅ് (التفريع) എന്ന പ്രശസ്തമായ ബഹുമാനപ്പെട്ടവരുടെ ഗ്രന്ഥം മാലിക്കി ഫിഖ്ഹിലെ പ്രധാനപ്പെട്ട അവലംബമാണ്. മാലിക്കി മദ്‌ഹബിലെ മസ്അലകൾ വളരെ ലളിതമായും എന്നാൽ ആധികാരികമായും സംഗ്രഹിച്ച കിതാബാണിത്

അബൂ നവവി ✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും