റമദാനിലെ തറാവീഹ്: ഇമാം ഖത്തീബു ശർബീനി(رحمه الله)



ഭാഗം  1️⃣0️⃣5️⃣

ഇമാം ഖത്തീബു ശർബീനി(رحمه الله)

ഹിജ്റ - 977



الخطيب الشربيني رحمه الله

(و) الثالثة (صلاة التراويح) وهي عشرون ركعة وقد اتفقوا على سنيتها وعلى أنها المرادة من قوله صلى الله عليه وسلم من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه رواه البخاري ….. والسر في كونها عشرين أن الرواتب المؤكدات في غير رمضان عشر ركعات فضوعفت لأنه وقت جد وتشمير

الإقناع في حل ألفاظ أبي شجاع 📚- ج 1 ص:  275


 ശാഫിഈ മദ്ഹബ്

ഇമാം ഖത്തീബു ശർബീനി (رحمه الله) റമളാനിലെ തറാവീഹ് നിസ്കാരത്തെ കുറിച്ച് പറയുന്നു; 'തറാവീഹ്' നിസ്കാരം 2️⃣0️⃣റക്അത്തുകൾ ആകുന്നു. തറാവീഹ് നിസ്കാരം സുന്നത്താണന്ന വിഷയത്തിൽ പണ്ഡിതന്മാർ 'ഇജ്മാഅ്' ആയിട്ടുണ്ട്.

ഇമാം ബുഹാരി (رحمه الله) സ്വഹീഹിൽ ഉദ്ധരിച്ച ഹദീസിൽ  من قام رمضان റമളാനിലെ നിസ്കാരം എന്ന് നബി ﷺ തങ്ങൾ പറഞ്ഞിരിക്കുന്നത് അത് 'തറാവീഹ്' ആണെന്നതിലും പണ്ഡിതന്മാർക്ക് ഇജ്മാഅ് ഉണ്ട്.

തറാവീഹ് നിസ്കാരം 2️⃣0️⃣റക്അത്തുകൾ ആയി എന്നതിൻറെ രഹസ്യം ഇമാം ഖത്തീബു ശർബീനി (رحمه الله) പറഞ്ഞത് ഇങ്ങനെ : സാധാരണ മാസങ്ങളിൽ  മുഅക്കദായ റവാത്തിബ് സുന്നത്തുകൾ "പത്ത് റക്അത്ത്" ആകുന്നു. അത് റമദാനിൽ പത്തിൽ നിന്ന് ഇരട്ടിയാകുന്നു ആ നിലക്കാണ് തറാവീഹ് 2️⃣0️⃣റക്അത്തുകൾ നിസ്കരിക്കപെടുന്നത്.

 ഗ്രന്ഥരചയിതാവിന്റെ ലഘു ചരിത്രം:

പതിനാറാം നൂറ്റാണ്ടിൽ ഈജിപ്തിൽ ജീവിച്ചിരുന്ന ലോകപ്രശസ്ത ശാഫിഈ മദ്ഹബിലെ പണ്ഡിതരായിരുന്നു ഇമാം ഖത്തീബു ശർബീനി(رحمه الله)

ഈജിപ്തിലെ കൈറോയ്ക്ക് അടുത്തുള്ള 'ശർബീൻ' എന്ന ഗ്രാമത്തിലാണ് ഇമാം ശർബീനി (رحمه الله) ജനിച്ചത്. പിൽക്കാലത്ത് കൈറോയിലേക്ക് അവർ താമസം മാറുകയും അവിടെ പ്രശസ്തമായ അസ്ഹർ സർവ്വകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു.

 അങ്ങേയറ്റംവിനയവും ലളിതജീവിതവും നയിച്ചിരുന്ന മഹാനായിരുന്നു ഇമാം ശർബീനി (رحمه الله). ഇബാദത്തുകളിൽ (ആരാധനകളിൽ) മുഴുകിയിരുന്ന ഒരു വലിയ സൂഫിയായും മഹാനവർകൾ  അറിയപ്പെടുന്നു.

ശാഫിഈ കർമ്മശാസ്ത്രം (ഫിഖ്ഹ്), ഖുർആൻ വ്യാഖ്യാനം (തഫ്സീർ), അറബി ഭാഷാശാസ്ത്രം തുടങ്ങിയ മേഖലകളിൽ അങ്ങേയറ്റം കഴിവുള്ള പണ്ഡിതനായിരുന്നു ഇമാം ഇമാം ഖത്തീബു ശർബീനി(رحمه الله) ബഹുമാനപ്പെട്ടവരുടെ അറിവിനെ ആദരിച്ചുകൊണ്ട് സമകാലികരായ പണ്ഡിതന്മാർ അവരെ 'ഖുദുവത്തുൽ ഉലമാഅ്' (പണ്ഡിതന്മാർക്ക് മാതൃക) എന്ന് വിശേഷിപ്പിച്ചിരുന്നു.


 പ്രധാന ഗ്രന്ഥങ്ങൾ:-

അൽ-ഇഖ്നാഅ് (الإقناع) ഫിഖ്ഹ് അബൂ ശുജാഅ് എന്ന ചുരുക്ക ഗ്രന്ഥത്തിന് എഴുതിയ ലളിതമായ വിശദീകരണം.

മുഗ്നിൽ മുഹ്താജ് (مغني المحتاج) ഫിഖ്ഹ് ഇമാം നവവി (رحمه الله) യുടെ 'മിൻഹാജി'ന് എഴുതിയ ഏറ്റവും പ്രശസ്തമായ വിശദീകരണ ഗ്രന്ഥം.

അസ്സിറാജുൽ മുനീർ (السراج المنير) തഫ്സീർ ഖുർആനിലെ ആയത്തുകൾക്ക് നൽകിയ വിപുലമായ വ്യാഖ്യാനം.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും