റമദാനിലെ തറാവീഹ്: ഇമാം അബുൽ ഹുസൈൻ ഖുദൂരി ( رحمه الله)



   ഭാഗം1️⃣0️⃣

  ഇമാം അബുൽ ഹുസൈൻ ഖുദൂരി ( رحمه الله)

  ഹിജ്റ - 428

أبو الحسين أحمد بن محمد بن أحمد بن جعفر بن حمدان الفقيه الحنفي المعروف بالقُدُوري

فصل فِي قيام شهر رَمَضَان

يسْتَحبّ أَن يجْتَمع النَّاس فِي شهر رَمَضَان بعد الْعشَاء فَيصَلي بهم إمَامهمْ خمس ترويحات كل ترويحة بتسليمتين وَيجْلس بَين كل ترويحتين مِقْدَار ترويحة ثمَّ يُوتر بهم وَالسّنة فِيهَا الْجَمَاعَة وَلَا يُصَلِّي الْوتر بِجَمَاعَة فِي غير رَمَضَان

مختصر القدوري📚 ص 45


( ഹനഫി മദ്ഹബ് )

ഇമാം അബുൽ ഹുസൈൻ ഖുദൂരി (رحمه الله) ഇങ്ങനെ രേഖപ്പെടുത്തി; റമദാൻ മാസത്തിൽ ഇശാഅ് നിസ്കാര ശേഷം ജനങ്ങൾ ഒരുമിച്ചു കൂടൽ സുന്നത്താണ് അവരുടെ ഇമാം തറാവീഹ് അഞ്ച് തർവീഹ് കൊണ്ട് നിസ്കരിക്കണം.

ഒരു തർവീഹ് നാല് റക്അത്ത്കളാണ് അപ്പോൾ ആകെ2️⃣0️⃣ റകഅത്ത്കൾ. ഓരോ നാല് റക്അത്തുകൾക്കിടയിൽ അവൻ അല്പസമയം ഇരിക്കണം. (അത് സുന്നത്താണ്)

പിന്നീട് അവരുടെ ഇമാം 'വിത്ർ' നിസ്കരിക്കുകയും വേണം. റമളാൻ മാസം അല്ലാത്ത സമയങ്ങളിൽ വിത്ർ നിസ്കാരം ജമാഅത്തായി നിസ്കരിക്കരുത്.

ആദ്യ അഞ്ച് നൂറ്റാണ്ടുകളിലെ മുസ്‌ലിംലോകത്തെ പ്രഗൽഭരായ നാല് മദ്ഹബ്@കളിലെയും ഇമാമുകളുടെ ഗ്രന്ഥങ്ങൾ നാം പരിശോധിക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് 'തറാവീഹ്' നിസ്കാരം ഇരുപത് റക്അത്ത് കളിൽ കുറവ് ഇല്ല എന്നുള്ളതാണ്.

അവരാരും തന്നെ ഇന്നുള്ള ഉൽപതിഷ്ണുക്കൾ പറഞ്ഞു നടക്കുന്നതു പോലെ എട്ട് അല്ലെങ്കിൽ പതിനൊന്ന് റക്അത്തുകൾ ആണെന്ന് പഠിപ്പിച്ചവരെല്ല.അതു കൊണ്ട് തീർച്ചയായും നമുക്കും സച്ചരിതരായ ആ മുൻഗാമികളുടെ വഴികളെ അവലംബിക്കാം.


അബൂ നവവി ✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും