നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ - 7




യുദ്ധത്തിൽ മാരക മുറിവേറ്റ സ്വഹാബി ശമനത്തിന് നബിﷺ യിലേക്ക് അഭയം തേടി 


حَدَّثَنَا الْمَكِّيُّ بْنُ إِبْرَاهِيمَ، حَدَّثَنَا يَزِيدُ بْنُ أَبِي عُبَيْدٍ، قَالَ رَأَيْتُ أَثَرَ ضَرْبَةٍ فِي سَاقِ سَلَمَةَ، فَقُلْتُ يَا أَبَا مُسْلِمٍ، مَا هَذِهِ الضَّرْبَةُ قَالَ هَذِهِ ضَرْبَةٌ أَصَابَتْنِي يَوْمَ خَيْبَرَ، فَقَالَ النَّاسُ أُصِيبَ سَلَمَةُ‏.‏ فَأَتَيْتُ النَّبِيَّ صلى الله عليه وسلم فَنَفَثَ فِيهِ ثَلاَثَ نَفَثَاتٍ، فَمَا اشْتَكَيْتُهَا حَتَّى السَّاعَةِ‏.‏ ( 📚صحيح البخاري - كتاب المغازي - غزوة خيبر)


സ്വഹാബിയായ യസീദ് ബിൻ അബി ഉബൈദ് (رضِىَ ٱللَّهُ عَنۡهُ) നിന്നും റിപ്പോർട്ട്  ചെയ്യുന്നു മഹാൻ പറയുന്നു; സലമത്ത് (رضِىَ ٱللَّهُ عَنۡهُ) ന്റെ കാലിൽ ശക്തമായ ഒരു വെട്ടിന്റെ അടയാളം ഞാൻ കണ്ടു ഇതെങ്ങനെ സംഭവിച്ചതാണെന്ന് ചോദിച്ചു.


സലമത്ത് (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു; ഖൈബർ യുദ്ധത്തിലേറ്റ മുറിവാണ് ഇതു കണ്ട് മറ്റുള്ള സഹാബത് അടക്കമുള്ളവർ ഇനി സ്വഹാബിയായ  സലമത്ത് (رضِىَ ٱللَّهُ عَنۡهُ) രക്ഷപ്പെടില്ല എന്ന രീതിയിൽ അവിടെ നിന്നും സംസാരിച്ചു.


ഈ സമയം സലമത്ത് (رضِىَ ٱللَّهُ عَنۡهُ) നബി ﷺ തങ്ങളെ സമീപിച്ചു ആവലാതി ബോധിപ്പിച്ചു തുടർന്ന് നബി ﷺ തങ്ങൾ ആ മുറിവിലേക്ക് മൂന്നു തവണ ഊതി മഹാനരായ സലമത്ത് (رضِىَ ٱللَّهُ عَنۡهُ) തുടർന്നു പറയുന്നു; പിന്നീടൊരിക്കലും ഈ മുറിവ് ഉണങ്ങിയ ശേഷം എൻറെ കാല് വേദനച്ചിട്ടില്ല. 


ഇമാം ബുഖാരി (رضِىَ ٱللَّهُ عَنۡهُ) ഈ ഹദീസ് റിപ്പോർട്ട് ചെയ്യുന്നു-

"സ്വഹീഹുൽ ബുഹാരി" 📚


ഇന്നുള്ള പുത്തൻ വാദികൾ ആയ കക്ഷികൾ അവർ ആ കാലത്ത് ജീവിച്ചിരുന്നുവെങ്കിൽ മഹാനായ സലമത്ത് (رضِىَ ٱللَّهُ عَنۡهُ)വിനെ ആ സമയം തന്നെ മുശ്രിക്കാക്കി മാറ്റുമായിരുന്നു.


ഒരു മനുഷ്യൻ ഏറ്റവും വലിയൊരു പ്രതിസന്ധിയിൽ ജീവൻ തന്നെ നഷ്ടപ്പെടാൻ പോകുന്ന  അവസ്ഥയിൽ അല്ലാഹുവിൽ നിന്ന് മാത്രമാണ് പൂർണ്ണ ഷിഫാ ലഭിക്കുന്നതെന്ന് ആരെക്കാളും നന്നായി  മനസ്സിലാക്കിയ മഹാന്മാരായ സ്വഹാബത്ത് അവർ പ്രതിസന്ധി ഘട്ടത്തിൽ പോലും നബിﷺ    യിലേക്ക്  അഭയം തേടുന്നതാണ് നാം കാണുന്നത്. 


"എന്നോട് ചോദിച്ചോളൂ  ഞാൻ ഉത്തരം നൽകും" എന്നുള്ള ആയത്ത് കാണാത്തവർ അല്ല ഈ സ്വഹാബികൾ. വൈദ്യ ശാസ്ത്ര ഡോക്ടർ അല്ലാതെ തന്നെ ഇത്തരം വിഷയങ്ങളിൽ നബിﷺ യിലേക്ക് അഭയം തേടുന്നു. മനുഷ്യ കഴിവിന് പുറത്തുള്ള  വിഷയങ്ങളിൽ സഹായം തേടൽ  ശിർക്കാണ് ഇതാണ് വഹാബികൾ പഠിപ്പിച്ചിട്ടുള്ളത്.  


അവരുടെ കാഴ്ചപ്പാടിൽ ഇതൊക്കെ കൊടിയ ശിർക്ക് തന്നെ. സ്വഹാബികളെ  പിന്തുടർന്നു ജീവിക്കുന്നവർക്ക് ഇതിലൊക്കെ ധാരാളം മാതൃകകളുണ്ട്. 



അബൂ നവവി ✍🏼

00974 77882082


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും