നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ - 5
അബ്ദുല്ലാഹിബ്നു ഉമർ (رضِىَ ٱللَّهُ عَنۡهُ) കാലിന് കോച്ചൽ (പ്രയാസം) വന്നപ്പോൾ നബി ﷺ യെ വിളിച്ചത് കാണുക
حدثنا ابو نعيم قال حدثنا سفيان الثوري وزهير بن معاوية عن أبي إسحاق ، عن عبد الرحمن بن سعد قال
خدرت رجل ابن عمر فقال له رجل اذكر أحب الناس إليك فقال محمد - { 📚رواه البخاري في الادب المفرد (ص 250) في باب مايقول الرجل اذا خدرت رجله}
മഹാനരായ ഇബ്നു ഉമർ (رضِىَ ٱللَّهُ عَنۡهُ ) 'മുത്തബീഉസുന്ന' മഹാനവർകൾക്ക് കാലിന് കലശലായ വേദനയും ,പ്രയാസവും അനുഭവപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) വിനോട് വിഷമം പറഞ്ഞു. ആ സമയം അബ്ബാസ് ( رضِىَ ٱللَّهُ عَنۡهُ ) പറഞ്ഞു; നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ വിളിക്കുക.
ഇബ്നു ഉമർ (رضِىَ ٱللَّهُ عَنۡهُ)നെ സംബന്ധിച്ച് അത് മറ്റാരും ആയിരുന്നില്ല വഫാതായ നബി ﷺ തന്നെ ആയിരുന്നു അങ്ങനെ നബി ﷺ തങ്ങളെ ഇബ്നു ഉമർ (رضِىَ ٱللَّهُ عَنۡهُ) വിളിച്ചു
( ഈ സംഭവം നടക്കുന്നത് നബി ﷺ തങ്ങളുടെ വഫാത്തിന്റെ ശേഷം ആണെന്നത് പ്രത്യേകം ഓർക്കുക )
അതിനു ശേഷം ഇബ്നു ഉമർ (رضِىَ ٱللَّهُ عَنۡهُ) വിൻറെ കാലിന്റെ പ്രയാസങ്ങൾ നീങ്ങുകയും ചെയ്തു .
ഇവിടെ മനസ്സിലാക്കാനുള്ള ചില കാര്യങ്ങൾ പ്രയാസ-സന്നിഗ്ധ ഘട്ടങ്ങളിൽ തൗഹീദ് ആരെക്കാളും നന്നായി മനസിലാക്കിയ സ്വഹാബികൾ ജീവിതകാലം ആയാലും, വഫാത്തിന് ശേഷം ആയാലും അവർ നബി ﷺ തങ്ങളെ സഹായിയായി കണ്ടിരുന്നു.
മേൽ വിവരിച്ച ഹദീസ് വിശദീകരിച്ചുകൊണ്ട് ബഹുമാനപ്പെട്ട ഇമാം മുല്ലാ അലിയ്യുൽ ഖാരി (رحمه الله) രേഖപ്പെടുത്തിയത് ഇബ്നു ഉമർ (رضِىَ ٱللَّهُ عَنۡهُ) നബി ﷺ യെ വിളിച്ചത് സ്നേഹത്തോടെയുള്ള സഹായാർത്ഥന തന്നെയാണെന്ന് പറയുന്നു.
ശറഹു ശ്ശിഫാ 📚
അതിനു പുറമേ കാണേണ്ട മറ്റൊരു വസ്തുത ഈ സംഭവം റിപ്പോർട്ട് ചെയ്ത ഇമാം ബുഹാരി (رحمه الله) മഹാനവർകളുടെ ഗ്രന്ഥമായ "അൽ അദബുൽ മുഫ്രതിൽ📚" ഈ ഹദീസ് കൊണ്ട് വന്ന അദ്ധ്യായം ഇങ്ങനെയാണ്:
" باب ما يقول الرجل اذا خدرت رجله"
"ഒരാൾ കാലിന് കോച്ചൽ (പ്രയാസം) വന്നാൽ വിളിച്ച് തേടേണ്ടതിൽ ഉള്ള അദ്ധ്യായം
ഏതായാലും മുജാഹിദുകളുടെ ഭാഷയിലുള്ള ഒരു ശിർക്കിന് വേണ്ടി ഇമാം ബുഹാരി (رحمه الله) ഒരിക്കലും ഇങ്ങനെ ഒരു അധ്യായം കൊണ്ടു വരില്ലായിരുന്നു ഈ ഒരു കാര്യം ശിർക്കായിരുന്നുവെങ്കിൽ.
അതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങൾ മഹാരഥന്മാരായ മുൻഗാമികൾ അംഗീകരിച്ചിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവുകൂടിയാണ് ഈ സംഭവം.
ഇന്നുള്ള മുജാഹിദുകളെ സംബന്ധിച്ചിടത്തോളം അവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് മഹാനരായ ഇബ്നു ഉമർ (رضِىَ ٱللَّهُ عَنۡهُ) കാണിച്ചത് ചിന്തിക്കുന്നവർക്ക് ഇതൊക്കെ ധാരാളം.
ഇബ്നു ഉമർ (رضِىَ ٱللَّهُ عَنۡهُ) നടത്തിയ സഹായതേട്ടം രേഖപ്പെടുത്തപ്പെട്ട 📚ഗ്രന്ഥങ്ങൾ കാണുക.
1️⃣ ഇമാം ബുഹാരി (رحمه الله)
അദബുൽ മുഫ്രത് 📚
2️⃣ ഇമാം ഇബ്നു സഅദ് (رحمه الله)
ത്വബക്കാത്ത് 📚
3️⃣ ഇമാം നവവി (رحمه الله)
അൽ അദ്കാർ 📚
4️⃣ ഇമാം ഹാഫിസ് ഇബ്റാഹീമുൽ ഹർബി (رحمه الله)
( വഫാത്ത് ഹി 285 )
ഗരീബുൽ ഹദീസ് 📚
5️⃣ അമലുൽ യൗമിവല്ലയില 📚
മുജാഹിദുകളുടെ ആചാര്യന്മാർ ഇത് രേഖപ്പെടുത്തിയത് കാണുക .
6️⃣ ഇബ്നു തൈമിയ്യ
അൽ കലിമു ത്വയ്യിബ്📚
7️⃣ ശൗക്കാനി
തുഹ്‌ഫത്തു ദാകിരീൻ📚
(8️⃣)
العلل للدارقطني رحمه الله (ج 13) ص 242 رقم الحديث 3140📚
( 9️⃣)
مسند ابن الجعد ص 197 رقم 2633📚
( 1️⃣0️⃣)
تاريخ ابن عساکر 31/ 177📚
ഇത് ശിർക്കോ,ഹറാമോ, ഏറ്റവും ചുരുങ്ങിയത് കറാഹത്തോ ആയിരുന്നുവെങ്കിൽ മുസ്ലിം ലോകത്തെ ഇമാമുകൾ ഈയൊരു സംഭവം അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വയ്ക്കില്ലായിരുന്നു.
അബൂ നവവി ✍🏼
00974 77882082
.jpeg)
Comments
Post a Comment