"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 13




മുറിഞ്ഞു വീണ കയ്യുമായി നബിﷺ യെ സമീപിച്ച സ്വഹാബി


♻♻♻♻♻♻♻♻♻♻♻♻♻♻♻


وقطع أبو جهل يوم بدر يد معوذ بن عفراء فجاء يحمل يده فبصق عليها رسول الله صلى الله عليه وسلم، وألصقها فلصقت


ചരിത്ര പ്രസിദ്ധമായ ബദർ യുദ്ധത്തിൽ മഹാനായ സ്വഹാബി മുഅവ്വിദ് ബിൻ അഫ്‌റാഹ് (رضِىَ ٱللَّهُ عَنۡهُ )വും, എന്റെ സമുദായത്തിലെ ഫിർഔൻ എന്ന് നബി ﷺ തങ്ങൾ വിശേഷിപ്പിച്ച അബൂജഹലുമായുള്ള ഏറ്റുമുട്ടലിൽ ക്രൂരനായ അബൂ ജഹലിന്റെ വാളിന്റെ വെട്ടേറ്റ്  മഹാനവർകളുടെ കൈ അറ്റു പോയി.


മുറിഞ്ഞു വീണ കയ്യുമായി ഹബീബായ നബി ﷺ ടെ അടുത്ത് വന്നു നിന്നപ്പോൾ നബിﷺ ശറഫാക്കപ്പെട്ട തങ്ങളുടെ ഉമിനീര് കൊണ്ട് മുറിഞ്ഞ ആ ഭാഗങ്ങൾ തൊട്ടു പുരട്ടുകയും തൽസ്ഥാനത്ത്  വെച്ചു കൊണ്ട് കൈ  പൂർവസ്ഥിതിയിലാക്കി കൊടുത്തു


ഈ ചരിത്രസംഭവം രേഖപ്പെട്ടു കിടക്കുന്ന ഗ്രന്ഥങ്ങൾ കാണുക. 


ഇമാം ഹാഫിള് സ്വാലിഹ് ശാമി (رحمه الله) സുബുലുൽ ഹുദാ വർറശാദ് 📚


ഇമാം മറാകിശി (رحمه الله)   മിസ്ബാഹു ള്ളലാം 📚


*ഇമാം ഖാളി ഇയാള് (رحمه الله) 

ശിഫ📚 


ഒന്നു ചിന്തിച്ചു നോക്കിയേ !നഷ്ടപ്പെട്ട കൈയും എടുത്തു കൊണ്ട് നബി ﷺതങ്ങളുടെ അടുക്കലേക്കു സഹായത്തിനു വേണ്ടി അഭയം തേടിയ സഹാബി... അവരെക്കാൾ കൂടുതൽ തൗഹീദ് മനസ്സിലാക്കിയവരാണോ ഇന്നുള്ള സകല പുത്തൻ വാദികളും❓ 


സുഖപ്പെടുത്തുന്നത് അല്ലാഹുവാണ് എന്ന് ഉറച്ച് വിശ്വസിക്കുന്ന സഹാബത്ത് ഭൗതികമായാലും,അഭൗതികം ആയാലും ലോകത്തിന്റെ റഹ്മത്ത് ആയ നബി ﷺ തങ്ങളുടെ അടുക്കൽ അഭയം തേടുന്നതിനും അവർ യാതൊരു മടിയും കാണിച്ചിരുന്നില്ല. 


മുഹമ്മദ് നബിയെﷺ കേവലം സാധാരണക്കാരനാക്കിയ പുത്തൻവാദികൾക്ക് ഒരു പക്ഷെ ഇതൊക്കെ ഉൾകൊള്ളാൻ കഴിയില്ലായിരിക്കും പക്ഷെ മുസ്ലിം ലോകത്തിനു അത് സാധിക്കുകയില്ല. 



അബൂ നവവി ✍️

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും