നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ - 10




സ്വർഗം എന്നോട് ചോദിക്കുന്നില്ലേ? സ്വഹാബിയോട് സ്വർഗ്ഗം ചോദിക്കാൻ പ്രചോദിപ്പിക്കുന്ന പുണ്യ നബി ﷺ


♻♻♻♻♻♻♻♻♻♻♻♻♻♻♻


حَدَّثَنَا حَمَّادُ بْنُ الْحَسَنِ الْوَرَّاقُ  حَدَّثَنَا أَبِي  حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ  عَنْ أَبِي الْعَلاءِ الْخَفَّافِ  عَنْ مِنْهَالِ بْنِ عَمْرٍو  عَنْ حَبَّةَ الْعُرَنِيِّ  عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ  قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا سُئِلَ عَنْ شَيْءٍ  فَأَرَادَ أَنْ يَفْعَلَهُ  قَالَ  نَعَمْ  وَإِذَا أَرَادَ أَنْ لا يَفْعَلَهُ سَكَتَ  وَكَانَ لا يَقُولُ لِشَيْءٍ لا  فَأَتَاهُ أَعْرَابِيٌّ  فَسَأَلَهُ  فَسَكَتَ  ثُمَّ سَأَلَهُ  فَسَكَتَ  ثُمَّ سَأَلَهُ  فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  سَلْ كَهَيْئَةِ الْمُنْتَهِرِ لَهُ  سَلْ مَا شِئْتَ يَا أَعْرَابِيُّ  فَغَبَطْنَاهُ وَقُلْنَا الآنَ يَسْأَلُ الْجَنَّةَ  قَالَ أَسْأَلُكَ رَاحِلَةً قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  لَكَ ذَاكَ  ثُمَّ قَالَ سَلْ قَالَ وَرَحْلَهَا قَالَ لَكَ ذَاكَ  ثُمَّ قَالَ  سَلْ قَالَ  أَسْأَلُكَ زَادًا  قَالَ  ذَاكَ لَكَ  قَالَ  فَعَجِبْنَا مِنْ ذَلِكَ  فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  أَعْطُوا الأَعْرَابِيَّ مَا سَأَلَ  قَالَ  فَأُعْطِيَ  ثُمَّ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  كَمْ بَيْنَ مَسْأَلَةِ الأَعْرَابِيِّ وَعَجُوزِ بَنِي إِسْرَائِيلَ  ثُمَّ قَالَ  إِنَّ مُوسَى عَلَيْهِ السَّلامُ لَمَّا أُمِرَ أَنْ يَقْطَعَ الْبَحْرَ  فَانْتَهَى إِلَيْهِ  ضَرَبَ وُجُوهَ الدَّوَابِّ ، فَرَجَعَتْ  فَقَالَ مُوسَى  مَالِي يَا رَبِّ   قَالَ  إِنَّكَ عِنْدَ قَبْرِ يُوسُفَ فَاحْمِلْ عِظَامَهُ مَعَكَ  قَالَ وَقَدِ اسْتَوَى الْقَبْرُ بِالأَرْضِ  فَجَعَلَ مُوسَى لا يَدْرِي أَيْنَ هُوَ  فَسَأَلَ مُوسَى  هَلْ يَدْرِي أَحَدٌ مِنْكُمْ أَيْنَ هُوَ   فَقَالُوا  إِنْ كَانَ أَحَدٌ يَعْلَمُ أَيْنَ هُوَ فَعَجُوزُ بَنِي فُلانٍ  لَعَلَّهَا تَعْلَمُ أَيْنَ هُوَ فَأَرْسَلَ إِلَيْهَا مُوسَى  فَانْتَهَى إِلَيْهَا الرَّسُولُ  قَالَتْ  مَا لَكُمْ قَالُوا  انْطَلِقِي إِلَى مُوسَى فَلَمَّا أَتَتْهُ  قَالَ  هَلْ تَعْلَمِينَ أَيْنَ قَبْرُ يُوسُفَ  قَالَتْ : نَعَمْ , قَالَ : فَدُلِّينَا عَلَيْهِ قَالَتْ : لا وَاللَّهِ حَتَّى تُعْطِيَنِي مَا أَسْأَلُكَ , قَالَ لَهَا : لَكِ ذَلِكَ ، قَالَتْ : فَإِنِّي أَسْأَلُكَ أَنْ أَكُونَ مَعَكَ فِي الدَّرَجَةِ الَّتِي تَكُونُ فِيهَا فِي الْجَنَّةِ , قَالَ : سَلِي الْجَنَّةَ ، قَالَتْ : لا وَاللَّهِ ، لا أَرْضَى إِلا أَنْ أَكُونَ مَعَكَ فَجَعَلَ مُوسَى يُرَادُّهَا , قَالَ : فَأَوْحَى اللَّهُ إِلَيْهِ أَنْ أَعْطِهَا ذَلِكَ ، فَإِنَّهُ لا يَنْقُصُكَ شَيْئًا ، فَأَعْطَاهَا ، وَدَلَّتْهُ عَلَى الْقَبْرِ ، فَأَخْرَجُوا الْعِظَامَ ، وَجَاوز الْبَحْرَ ( المعجم الأوسط للطبراني ج 7 ص 375📚)


സുദീർഘമായ ഹദീസിന്റെ ചുരുക്കം ഇങ്ങനെ വായിച്ചെടുക്കാം മഹാനായ നബിﷺ തങ്ങളെ ഒരു സ്വഹാബി  സൽക്കരിക്കുന്നു. ഭക്ഷണത്തിനു ശേഷം നിങ്ങൾക്ക് എന്താണ് വേണ്ടതെന്നു നബി ﷺ  സ്വഹാബിയോട് ചോദിക്കുന്നു


ചോദ്യം കേട്ട ഉടനെ ഉടനെ ആ സ്വഹാബി ഒരു ഒട്ടകത്തെ ആവശ്യപ്പെടുന്നു. ഇത് കേട്ട ഉടൻ നബി ﷺ തിരിച്ചു ചോദിച്ചു, "ബനൂ ഇസ്റായിൽ ജീവിച്ചിരുന്ന അജൂസത്ത് (ഉമ്മാമ) ചോദിച്ച ചോദ്യം നിങ്ങൾ എന്ത് കൊണ്ട് എന്നോട് ചോദിക്കുന്നില്ല"❓


അപ്പോൾ സ്വഹാബികൾ ആ ചരിത്രത്തെ പറ്റി എന്താണ് നബിയെ സംഭവം എന്ന് ചോദിക്കുന്നു. നബിﷺ   വിശദീകരിച്ചു കൊടുക്കുന്നു 


മൂസാ നബി അലൈഹിസ്സലാം യൂസഫ് നബി (അലൈഹിസ്സലാം)യുടെ ഖബർ മാറ്റി കൊണ്ട് മറവ് ചെയ്യേണ്ട ഒരു സാഹചര്യം വന്നപ്പോൾ പഴയ ഖബർ എവിടെയാണെന്ന് പ്രദേശവാസികളോട് അന്വേഷിക്കുകയും, അത് അവിടെ താമസിക്കുന്ന ഒരു പ്രായം ചെന്ന ഉമ്മാമക്ക് മാത്രമേ അറിയുകയുള്ളൂ എന്ന് അവർ പറഞ്ഞു.


മൂസാ നബി അലൈഹിസ്സലാം നാട്ടുകാർ പറഞ്ഞു കൊടുത്ത ഉമ്മാമയുടെ അടുക്കലേക്കു പോയി യൂസുഫ് നബി അലൈഹിസ്സലാമിന്റെ ഖബർ എവിടെയാണെന്ന് അന്വേഷിച്ചു. ആ സമയത്ത് ആ പ്രായം ചെന്ന സ്ത്രീ മൂസാ നബി അലൈഹിസ്സലാമിനോട്  ഇങ്ങനെയാണ് പറഞ്ഞത്;

 

"ആവശ്യപ്പെടുന്നത് ചോദിച്ചാൽ തരുമെങ്കിൽ മാത്രമേ ഞാൻ യൂസുഫ് നബി അലൈഹിസ്സലാമിന്റെ ഖബർ കാണിച്ചു തരികയുള്ളൂ". അങ്ങനെ മൂസാ നബി ( അലൈഹിസ്സലാം) അതു സമ്മതിക്കുകയും ചെയ്തു. അതുപ്രകാരം ഉമ്മാമ ചോദിച്ചത് ഇങ്ങനെയാണ്;


اسالك ان اكون معك في الدرجة التي تكون فيها  في الجنة


"മൂസാ നബി ( അലൈഹിസ്സലാം) സ്വർഗ്ഗത്തിൽ നിലകൊള്ളുന്ന ദറജയിൽ (പദവിയിൽ )സ്വർഗത്തിൽ കഴിയാനുള്ള അവസരം എനിക്ക് വേണം" 


അങ്ങനെ മൂസാ നബി ( അലൈഹിസ്സലാം) ആ ആവശ്യം സമ്മതിക്കുകയും (പുത്തൻ വാദികളുടെ ഭാഷയിൽ പറഞ്ഞാൽ അല്ലാഹുവിനോട് ചോദിക്കേണ്ട കാര്യം സൃഷ്ടിയോട് ചോദിച്ചു. കടുത്ത ശിർക്ക് തന്നെ) ഖബർ കാണുകയും അവിടെ നിന്ന് യൂസുഫ് നബി അലൈഹിസ്സലാമിനെ മാറ്റി ഖബറടക്കം (മറവ്) ചെയ്യുകയും ചെയ്തു.


ഈ സ്വഹീഹായ ഹദീസ്  വ്യക്തമായി റിപ്പോർട്ട് ചെയ്ത ഇമാമുകളും അവരുടെ ഗ്രന്ധങ്ങളും കാണുക 


1️⃣ ഇമാം അബൂ യഅല (رحمه الله)

മുസ്നദ്📚


2️⃣ ഇമാം ഹാക്കിം (رحمه الله )

മുസ്തദ്റക്ക് 📚


3️⃣ ഇമാം സുയൂത്തി (رحمه الله )

അദ്ദുററുൽ മൻസൂർ📚


4️⃣ ഇമാം തൊബ്റാനി ( رحمه الله )

മുഅജമുൽ കബീർ 📚


5️⃣ ഇമാം ഹാഫിള് ഹൈസമി ( رحمه الله )

മജ്മഅ സവായിദ്📚


6️⃣ ഇമാം ഇബ്നു ഹിബ്ബാൻ (رحمه الله)

       സ്വഹീഹ് ഇബ്നു ഹിബ്ബാൻ 📚 


7️⃣ അലാഉദീൻ ഇബ്നു ഹിസാം (رحمه الله)

കൻസുൽ  ഉമ്മാൽ 📚


8️⃣ مکارم الاخلاق للخرائطي📚


9️⃣ تاريخ ابن عساکر📚


0️⃣1️⃣ تفسير البغوي ج 1 ص 92 في تفسير سورة البقرة اية 50📚


1️⃣1️⃣ اتحاف الاخصا بفضائل المسجد الاقصی📚


സനദ് ദുർബലപ്പെടുത്താൻ പരക്കം പായുന്ന  മുജാഹിദുകൾ അവരുടെ നേതാവ് തന്നെ സ്വന്തം ഗ്രന്ഥത്തിൽ ഈ ഹദീസ് സ്വഹീഹാണെന്ന് വെളിപ്പെടുത്തിയത് കാണുക.


1️⃣2️⃣ അൽബാനി

സിൽസിലത്തുൽ അഹാദീസു സ്വഹീഹ📚


ഇതിൽ നിന്നും മനസ്സിലാക്കാനുള്ള വസ്തുതകൾ നബിﷺ തങ്ങളോട്  പുത്തൻവാദികളുടെ ഭാഷയിൽ പറഞ്ഞാൽ ഭൗതികമായ ഒരു ഒട്ടകം എനിക്കു വേണം എന്നു പറഞ്ഞ സ്വഹാബിയോട് നിങ്ങൾ ഇതേ ചോദിക്കുന്നുള്ളൂവോ എന്തു കൊണ്ട് ബനൂ ഇസ്റാഈലിലെ ആ ഉമ്മാമ ചോദിച്ച ചോദ്യം ചോദിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് സഹാബത്തിനെ ആ സംഭവം ഓർമ്മപ്പെടുത്തുന്നു.


അതായത് എനിക്ക് സ്വർഗം വേണം സ്വർഗ്ഗത്തിൽ തങ്ങളുടെ പദവിയിൽ തന്നെ പ്രവേശിപ്പിക്കണം എന്നുള്ള ചോദ്യം എന്തുകൊണ്ടാണ് ചോദിക്കാത്തത്❓എന്ന് നബി ﷺ പറഞ്ഞു കൊടുത്തു കൊണ്ട് മുജാഹിദ് ഭാഷയിലുള്ള അഭൗതികമായ ചോദ്യം ചോദിക്കാൻ വേണ്ടിയുള്ള പ്രചോദനം സ്വഹാബികൾക്ക് നൽകുകയാണ് ഇവിടെ ചെയ്യുന്നത്. 


അതല്ല ഇനി 'സ്വർഗം' എന്നുള്ള വിഷയം അഭൗതികമല്ല, കേവലം ഭൗതികമായി എന്ന വാദത്തിലേക്ക് പുത്തൻ വാദികൾ മാറിയെങ്കിൽ അത് പറയാവുന്നതാണ്. അല്ലെങ്കിൽ ഇത്തരം നിങ്ങളുടെ ഭാഷയിൽ ശിർക്കായ കാര്യങ്ങൾ പ്രവാചകർ അനുവദിച്ചു കൊടുത്തു എന്നാണോ പറയാനുള്ളത്❓


ഈ ഹദീസിൽ നിന്ന് മറ്റൊരു കാര്യം കൂടി വായിച്ചെടുക്കേണ്ടത്, മഹാനായ യൂസുഫ് നബി അലൈഹിസ്സലാം വഫാത്തായി 170 വർഷത്തിനു ശേഷം വന്ന മൂസാ നബി അലൈഹിസ്സലാം യൂസഫ് നബി അലൈഹിസ്സലാമിന്റെ തിരുശരീരം മാറ്റി മറവു ചെയ്യുന്നതാണ് ഈ ഹദീസിലൂടെ കാണുന്നത് .


170 വർഷം കഴിഞ്ഞിട്ട്ടും യൂസുഫ് നബി( അലൈഹിസ്സലാം )യുടെ തിരു ശരീരത്തിന് ഒന്നും സംഭവിച്ചില്ല എന്നുള്ളത് പ്രവാചകരുടെ ശരീരം മണ്ണിൽ ജീർണ്ണിച്ചു നശിക്കും എന്ന് എഴുതിയ പുത്തൻ വാദികൾക്ക് പുനർചിന്തനത്തിന് ഉപകരിക്കുന്നതാണ്.



അബൂ നവവി ✍🏼

00974 77882082


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും