റമദാനിലെ തറാവീഹ്: ഇമാം ഹസൻ ബിൻ അമ്മാർ ബിൻ അലി ശുറുംബുലാലി (رحمه الله)
ഭാഗം9️⃣4️⃣
ഇമാം ഹസൻ ബിൻ അമ്മാർ ബിൻ അലി ശുറുംബുലാലി (رحمه الله)
ഹിജ്റ - 1069
حسن بن عمار بن علي الشرنبلالي المصري الحنفي رحمه الله - 1069 هـــ
فصل في التراويح
التراويح سنة للرجال والنساء وصلاتها بالجماعة سنة كفاية وقتها بعد صلاة العشاء ويصح تقديم الوتر على التراويح وتأخيره عنها، ويستحب تأخير التراويح إلى ثلث الليل أو نصفه ، ولا يكره تأخيرها إلى ما بعده على الصحيح ، وهي عشرون ركعة بعشر تسليمات
നൂറുൽ ഈളാഹ് 📚
ഹനഫി മദ്ഹബ്
ഇമാം ഹസൻ ബിൻ അമ്മാർ ബിൻ അലി ശുറുംബുലാലി (رحمه الله) രേഖപ്പെടുത്തി; 'തറാവീഹ്' നിസ്കാരം സ്ത്രീകൾക്കും, പുരുഷന്മാർക്കും സുന്നത്താണ്.
തറാവീഹ് ജമാഅത്തായി നിസ്കരിക്കൽ 'സുന്നത്ത് കിഫയാണ്'. തറാവീഹ് നിസ്കരിക്കാൻ ഉള്ള സമയം ഇശാ നിസ്കാര ശേഷവും, 'വിത്ർ' നിസ്കാരത്തിൻറെ മുമ്പ് ആയാലും, ശേഷം ആയാലും സ്വഹീഹാണ്.
തറാവീഹ് നിസ്കാരം രാത്രിയുടെ മൂന്നിലൊന്നോ പകുതിയോ കഴിയുന്നത് വരെ വൈകിപ്പിക്കുന്നത് മുസ്തഹബ്ബാണ്. എന്നാൽ അതിനേക്കാൾ വൈകിപ്പിക്കുന്നതിൽ കറാഹത്തില്ല എന്നതാണ് ശരിയായ അഭിപ്രായം. ഇത് പത്ത് സലാമുകളിലായി (രണ്ട് റക്അത്ത് വീതം) 2️⃣0️⃣ റക്അത്താണ് തറാവീഹ് നിസ്കാരത്തിന്റെ രൂപം.
ഗ്രന്ഥ രചയിതാവിന്റെ ലഘു ചരിത്രം:
ഇമാം ശുറുംബുലാലി (رحمه الله) ഹനഫി കർമ്മശാസ്ത്രത്തിലെ പിൽക്കാല പണ്ഡിതന്മാരിൽ പ്രമുഖരായിരുന്നു.മുഴുവൻ പേര്: അബുൽ ഇഖ്ലാസ് ഹസൻ ബിൻ അമ്മാർ ബിൻ അലി അൽ-ശുറുംബുലാലി (رحمه الله).
ഹിജ്റ 994-ൽ (ക്രിസ്താബ്ദം 1585) ഈജിപ്തിലെ മനൂഫിയ പ്രവിശ്യയിലെ 'ശറൻബലാൽ' എന്ന ഗ്രാമത്തിൽ. ആയിരുന്നു ജനനം.
അറുപതിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ ലോകപ്രശസ്തമായ ചിലത് ഇവയാണ്:നൂറുൽ ഈളാഹ് : ആരാധനാ കർമ്മങ്ങളെക്കുറിച്ച് (വിശുദ്ധി, നിസ്കാരം, നോമ്പ് മുതലായവ) പ്രതിപാദിക്കുന്ന ഹനഫി മദ്‌ഹബിലെ ഏറ്റവും അടിസ്ഥാനപരമായ ഗ്രന്ഥങ്ങളിലൊന്നാണ്.
മറാഖിൽ ഫലാഹ് : ബഹുമാനപ്പെട്ടവരുടെ തന്നെ ഗ്രന്ഥമായ 'നൂറുൽ ഈളാഹി'ന് എഴുതിയ വിപുലമായ വിശദീകരണമാണിത്.
ഹാശിയത്തു ദുററിൽ ഹുക്കാം: ഇമാം മുല്ലാ ഖുസ്രു (رحمه الله) വിന്റെ ഗ്രന്ഥത്തിന് എഴുതിയ വ്യാഖ്യാനം.
ഇമാം ശുറുംബുലാലി (رحمه الله) ഹിജ്റ 1069-ൽ (ക്രിസ്താബ്ദം 1659) കെയ്‌റോയിൽ വഫാത്തായി.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment