റമദാനിലെ തറാവീഹ്: ഇമാം ശംസുദ്ദീൻ മുഹമ്മദ് ബിൻ അബ്ദുല്ലാ അൽ ഖത്തീബ് (رحمه الله)




ഭാഗം 9️⃣2️⃣  

സമയം നഷ്ടപ്പെട്ടു കഴിഞ്ഞാൽ തറാവീഹ് നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല

ഇമാം ശംസുദ്ദീൻ മുഹമ്മദ് ബിൻ അബ്ദുല്ലാ അൽ ഖത്തീബ് (رحمه الله)

ഹിജ്റ - 1004


شمس الدين محمد بن عبد الله بن أحمد الخطيب التمرتاشي رحمه الله - 1004 هـــ

التراويح سنة للرجال والنساء ووقتها بعد صلاة العشاء قبل الوتر وبعده ويستحب تأخيرها إلى ثلث الليل ولا تقضى إذا فاتت أصلا فإن قضاها كانت نفلا مستحبا وليس بتراويح  والجماعة فيها سنة على الكفاية وهي عشرون ركعة

تنوير الأبصار وجامع البحار📚 - ص : 33


 ഹനഫി മദ്ഹബ്

പതിനൊന്നാം നൂറ്റാണ്ടിലെ ഹനഫി മദ്ഹബിലെ പണ്ഡിതരായ ഇമാം ശംസുദ്ദീൻ മുഹമ്മദ് ബിൻ അബ്ദുല്ലാ അൽ ഖത്തീബ് തമർതാഷി (رحمه الله) തറാവീഹ് നിസ്കാരത്തെ പറ്റി രേഖപ്പെടുത്തി:  'തറാവീഹ്' നിസ്കാരം പുരുഷന്മാർക്കും, സ്ത്രീകൾക്കും സുന്നത്താണ്.

തറാവീഹ് നിസ്കരിക്കാനുള്ള സമയം റമദാനിൽ ഇശാഅ്  നിസ്കാര ശേഷം വിത്ർ നിസ്കാരത്തിൻറെ മുമ്പോ അല്ലെങ്കിൽ ശേഷമോ ആണ്.

രാത്രിയുടെ അവസാന  ഭാഗത്തിലേക്ക് തറാവീഹ് പിന്തിക്കൽ 'മുസ്തഹബ്ബാണ്'.തറാവീഹിലെ റക്അത്തുകളുടെ എണ്ണം 2️⃣0️⃣ ആണ്.

തറാവീഹ് നിസ്കാരത്തിന്റെ സമയം ഇശാ നിസ്കാരത്തിന് ശേഷമാണ്; വിത്റിന് മുമ്പോ ശേഷമോ ഇത് നിർവ്വഹിക്കാവുന്നതാണ്.രാത്രിയുടെ മൂന്നിലൊന്നിലേക്ക് തറാവീഹ് പിന്തിപ്പിക്കൽ മുസ്തഹബ്ബാണ്.

തറാവീഹ് നിസ്കാരം നഷ്ടപ്പെട്ടാൽ അത് പിന്നീട് ഖളാ (മടക്കി നിസ്കരിക്കേണ്ടതില്ല) വീട്ടേണ്ടതില്ല. ഇനി ആരെങ്കിലും അത് ഖദാ വീട്ടിയാൽ അത് വെറും സുന്നത്ത് നിസ്കാരമായി പരിഗണിക്കപ്പെടും, തറാവീഹ് ആയിരിക്കില്ല. തറാവീഹിൽ ജമാഅത്തായി നിസ്കരിക്കുക എന്നത് 'സുന്നത്ത് കിഫായാണ് . അത് 2️⃣0️⃣ റക്അത്തുകളാണ്."

തറാവീഹ് നിസ്കാരം പുരുഷനും, സ്ത്രീകൾക്കും സുന്നത്താണെന്ന് പറയുന്നു, അത് നിസ്കരിക്കേണ്ട മാസവും, സമയവും കൃത്യമായി രേഖപ്പെടുത്തുന്നു. അതിനുശേഷം തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണവും 20 ആണെന്ന് മഹാനവർകൾ വ്യക്തമാക്കുന്നു.

ഹനഫി മദ്‌ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ അഗ്രഗണ്യരും പ്രശസ്തമായ 'തൻവീറുൽ അബ്സാർ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ് ഇമാം ശംസുദ്ദീൻ അൽ-തമർതാഷി (رحمه الله) പൂർണ്ണനാമം മുഹമ്മദ് ബിൻ അബ്ദുള്ള ബിൻ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം, ശംസുദ്ദീൻ അൽ-ഖതീബ് അൽ-തമർതാശി അൽ-ഗാസി എന്നാണ്.

ഹിജ്റ 939-ൽ (ക്രിസ്താബ്ദം 1533) ഫലസ്തീനിലെ ഗാസയിൽ ജനിച്ചു.

ആ കാലഘട്ടത്തിലെ മികച്ച പണ്ഡിതന്മാരിൽ നിന്നാണ് മഹാനവർകൾ അറിവ് നേടിയത്. ഗാസയിലും കെയ്‌റോയിലുമായിരുന്നു പ്രധാന പഠനം. ഹനഫി ഫിഖ്ഹിൽ വലിയ പ്രാവീണ്യം നേടി. ഫിഖ്ഹിന് പുറമെ ഹദീസ്, തഫ്സീർ, അറബി ഭാഷാ സാഹിത്യം എന്നിവയിലും ഇമാം ശംസുദ്ദീൻ അൽ-തമർതാശി (رحمه الله) ഉയർന്ന പാണ്ഡിത്യം ഉള്ളവരായിരുന്നു .

പ്രധാന ഗ്രന്ഥങ്ങൾ:-

ഏറ്റവും പ്രസിദ്ധമായത് 'തൻവീറുൽ അബ്സാർ വ ജാമിഉൽ ബിഹാർ' ആണ്. ഈ ഗ്രന്ഥം ഹനഫി മദ്‌ഹബിലെ ഏറ്റവും വിശ്വസനീയവും സൂക്ഷ്മവുമായ ഗ്രന്ഥങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

ഇമാം അലാഉദ്ദീൻ അൽ-ഹസ്കഫി (رحمه الله) ഈ ഗ്രന്ഥത്തിന് എഴുതിയ വ്യാഖ്യാനമാണ് 'അദ്ദുറുൽ മുഖ്താർ'.പിന്നീട് ലോക പ്രശസ്ത പണ്ഡിതർ ഇമാം ഇബ്നു ആബിദീൻ (رحمه الله) ഈ വ്യാഖ്യാനത്തിന് എഴുതിയ ഹാശിയയാണ്  'റദ്ദുൽ മുഖ്താർ', ഇത് 'ഫതാവാ ശാമി' എന്ന പേരിൽ ഇന്നും ഹനഫി ഫിഖ്ഹിലെ ഏറ്റവും വലിയ അവലംബമായി നിലകൊള്ളുന്നു

ഹിജ്റ 1004-ൽ (ക്രിസ്താബ്ദം 1595) ഗാസയിൽ വെച്ച് തന്നെ മഹാനവർകൾ വഫാത്തായി.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും