റമദാനിലെ തറാവീഹ്: ഇമാം ജമാലുദ്ധീൻ റൂമി ( رحمه الله)
ഭാഗം 7️⃣3️⃣
ഇമാം ജമാലുദ്ധീൻ റൂമി ( رحمه الله)
ഹിജ്റ -786
جمال الدين الرومي البابرتي رحمه الله
قوله: (لأنه واظب عليها الخلفاء الراشدون) إنما يدل على سنيتها لقوله - صلى الله عليه وسلم - «عليكم بسنتي وسنة الخلفاء الراشدين من بعدي» فإن قيل: لو كانت سنة لواظب عليها النبي - صلى الله عليه وسلم - ولم يواظب. والجواب بأنه بين - عليه الصلاة والسلام - العذر في تركه المواظبة، وهو خشية أن تكتب علينا. روي أنه - صلى الله عليه وسلم - خرج ليلة من ليالي رمضان وصلى عشرين ركعة، فلما كانت الليلة الثانية اجتمع الناس فخرج وصلى بهم عشرين ركعة، فلما كانت الليلة الثالثة كثر الناس فلم يخرج - عليه الصلاة والسلام - وقال: عرفت اجتماعكم لكني خشيت أن تكتب عليكم» فكان الناس يصلونها فرادى إلى زمن عمر - رضي الله عنه -، فقال عمر: إني أرى أن أجمع الناس على إمام واحد، فجمعهم على أبي بن كعب فصلى بهم خمس ترويحات عشرين ركعة
العناية شرح الهداية📚 - ص : 282- 283
ഹനഫി മദ്ഹബ്
ഇമാം ജമാലുദ്ധീൻ റൂമി (رحمه الله) രേഖപ്പെടുത്തി; 'തറാവീഹ്' നിസ്കാരം ഖുലഫാഉ റാഷിദുകൾ പതിവാക്കിയ നിസ്കാരമാണ്. തറാവീഹ് സുന്നത്ത് ആണെങ്കിൽ അത് നബി ﷺ പതിവായി ചെയ്യേണ്ടിയിരുന്നില്ലേ! എന്ന ചോദ്യം വന്നു കഴിഞ്ഞാൽ അതിനുള്ള മറുപടി എങ്ങനെയാണന്ന് മഹാനായ ഇമാം ജമാലുദ്ധീൻ റൂമി (رحمه الله) രേഖപ്പെടുത്തുന്നു; "നബി ﷺ തങ്ങൾ അത് ഉപേക്ഷിക്കാൻ ഉള്ള കാരണം വ്യക്തമായി പറഞ്ഞതാണ് കാരണം തറാവീഹ് 'ഫർള്' ആക്കപെടുമോ എന്നുള്ള ഭയമാണ് കാരണം".
നബി ( ﷺ) ഒരു രാത്രി പള്ളിയിലേക്ക് പുറപ്പെട്ട് 2️⃣0️⃣ റക്അത്ത് നിസ്കരിച്ചു എന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്. രണ്ടാമത്തെ രാത്രിയിലും ഇതു പോലെ തന്നെ നിസ്കരിച്ചു.
മൂന്നാമത്തെ രാത്രി രാത്രി സ്വഹാബികൾ വളരെയധികം അധികരിച്ചപ്പോൾ നബി ﷺ തങ്ങൾ പള്ളിയിലേക്ക് വന്നില്ല. പിറ്റേ ദിവസം ഈ നിസ്കാരം നിർബന്ധമാക്കപ്പെടുമോ എന്ന ഭയമാണ് ഞാൻ നിങ്ങളിലേക്ക് വരാതിരിക്കാനുള്ള കാരണം എന്ന് നബി ﷺ തങ്ങൾ പറഞ്ഞു.
ഇതിനു ശേഷം സ്വഹാബികൾ തനിച്ചു കൊണ്ട് നിസ്കരിക്കുന്ന പതിവായിരുന്നു ഉമർ ബിൻ ഖത്താബ് رضِىَ ٱللَّهُ عَنۡهُ) വിൻറെ കാലഘട്ടം വരെ.ശേഷം മഹാനവർകൾ ഉബയ്യ് ബിൻ കഅബ് (رضِىَ ٱللَّهُ عَنۡهُ)എന്ന സ്വഹാബിയുടെ നേതൃത്വത്തിൽ 'തറാവീഹ്ൻറെ ജമാഅത്ത്' പുനസംഘടിപ്പിച്ചു കൊണ്ട് 'അഞ്ച് തർവീഹ്കൾ' ആയി നിസ്കരിച്ചു അത്2️⃣0️⃣ റക്അത്തുകൾ ആയിരുന്നു.
അൽ-ഹിദായയുടെ പ്രശസ്തമായ വ്യാഖ്യാനമായ 'അൽ-ഇനായ' (العناية) എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ഇമാം ജമാലുദ്ധീൻ റൂമി ( رحمه الله) ഹനഫി മദ്‌ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ പ്രശസ്തരായിരുന്നു.
പേരിന്റെ പൂർണ്ണരൂപം: മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ മഹ്മൂദ്. 'ജമാലുദ്ദീൻ' എന്നത് മഹാനവർകളുടെ സ്ഥാനപ്പേരും 'അബു ഹനീഫ' എന്നത് കുൻയത്തുമാണ്.
ബാബർതി: ഇന്നത്തെ തുർക്കിയിലെ 'ബാബർത്ത്' എന്ന സ്ഥലത്ത് ജനിച്ചതിനാലാണ് ഇമാം ജമാലുദ്ധീൻ റൂമി ( رحمه الله) അൽ-ബാബർതി എന്ന് അറിയപ്പെടുന്നത്. ജനനം: ഹിജ്‌റ 710-നോടടുത്ത കാലത്താണ് (ഏകദേശം ക്രി.വ. 1310).
നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബഹുമാനപ്പെട്ടവർ വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായ ഹലബ് , കൈറോ എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചു. അവിടെ അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരിൽ നിന്ന് ഖുർആൻ, ഹദീസ്, ഫിഖ്‌ഹ്, അറബി ഭാഷാശാസ്ത്രം എന്നിവയിൽ അഗാധമായ പാണ്ഡിത്യം നേടി.
ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ഹനഫി പണ്ഡിതരായാണ് ഇമാം ജമാലുദ്ധീൻ റൂമി (رحمه الله) അറിയപ്പെട്ടിരുന്നത്.
നിരവധി വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രശസ്തമായത് : അൽ-ഇനായ (العناية): ഇമാം മർഗീനാനി (رحمه الله) രചിച്ച 'അൽ-ഹിദായ' എന്ന പ്രശസ്തമായ ഹനഫി കർമ്മശാസ്ത്ര ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്.
ശറഹു തൽഖീസുൽ ജാമിഇൽ കബീർ:ഇമാം ജമാലുദ്ധീൻ റൂമി (رحمه الله)യുടെ കർമ്മശാസ്ത്രത്തിലെ തന്നെ മറ്റൊരു പ്രധാന ഗ്രന്ഥമാണ്.
ശറഹുൽ മനാർ: ഉസൂലുൽ ഫിഖ്‌ഹിലെ ഗ്രന്ഥമാണ്.
ഹിജ്‌റ 786-ൽ ക്രി.വ.1384) കൈറോയിൽ വെച്ചാണ് ഇമാം ജമാലുദ്ധീൻ റൂമി ( رحمه الله) വഫാത്തായത്.

Comments
Post a Comment