സിയാറത്ത് ചെയ്യുമ്പോൾ അദ്ദേഹത്തെ മയ്യിത്ത് അറിയുകയും സന്തോഷം പ്രകടിപ്പിക്കുകയുംചെയ്യും
മരണപ്പെട്ടവരുടെ ലോകം ഭാഗം5️⃣
മയ്യിത്തിനെ ഒരാൾ സിയാറത്ത് ചെയ്യുമ്പോൾ അദ്ദേഹത്തെ മയ്യിത്ത് അറിയുകയും സന്തോഷം പ്രകടിപ്പിക്കുകയുംചെയ്യും.
വിശ്വപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ഹാഫിസ് ഇബ്നു കസീർ (رحمه الله) ✍🏼 രേഖപ്പെടുത്തുന്നു
والصحيح عند العلماء رواية عبد الله بن عمر لما لها من الشواهد على صحتها من وجوه كثيرة، من أشهر ذلك ما رواه ابن عبد البر مصححًا له عن ابن عباس مرفوعًا: "ما من أحد يمر بقبر أخيه المسلم كان يعرفه في الدنيا فيسلم عليه، إلا ردَّ الله عليه روحه حتى يرد عليه السلام"
وثبت عنه ﷺ أن الميت يسمع قرع نعال المشيعين له، إذا انصرفوا عنه، وقد شرع النبي ﷺ لأمته إذا سلموا على أهل القبور أن يسلموا عليهم سلام من يخاطبونه فيقول المسلم: السلام عليكم دار قوم مؤمنين وهذا خطاب لمن يسمع ويعقل، ولولا هذا الخطاب لكانوا بمنزلة خطاب المعدوم والجماد، والسلف مجمعون على هذا، وقد تواترت الآثار عنهم بأن الميت يعرف بزيارة الحي له ويستبشر، فروى ابن أبي الدنيا في كتاب القبور عن عائشة ﵂، قالت: قال رسول الله ﷺ: "ما من رجل يزور قبر أخيه ويجلس عنده، إلا استأنس به وردَّ عليه حتى يقوم.
وروى عن أبي هريرة ﵁، قال: إذا مرّ رجل بقبر يعرفه فسلم عليه، ردَّ عليه السلام
وروى ابن أبي الدنيا بإسناده عن رجل من آل عاصم الجَحْدَري قال: رأيت عاصمًا الجحدري في منامي بعد موته بسنتين، فقلت: أليس قد متّ؟ قال: بلى، قلت: فأين أنت؟ قال: أنا والله، في روضة من رياض الجنة، أنا ونفر من أصحابي نجتمع كل ليلة جمعة وصبيحتها إلى بكر بن عبد الله المزني، فنتلقى أخباركم. قال: قلت: أجسامكم أم أرواحكم؟ قال: هيهات! قد بليت الأجسام، وإنما تتلاقى الأرواح، قال: قلت: فهل تعلمون بزيارتنا إياكم؟ قال: نعلم بها عشية الجمعة ويوم الجمعة كله ويوم السبت إلى طلوع الشمس، قال: قلت: فكيف ذلك دون الأيام كلها؟ قال: لفضل يوم الجمعة وعظمته
മരണപ്പെട്ടവരുടെ കേൾവിയെ സംബന്ധിച്ച് ഹാഫിള് ഇബ്നു കസീർ(റ) രേഖപ്പെടുത്തി : സ്വഹാബിയായ ഇബ്നു ഉമർ ( رضِىَ ٱللَّهُ عَنۡهُ ) വിന്റെ റിപ്പോർട്ട് ആണ് പണ്ഡിത ലോകത്ത് ഏറ്റവും സ്വഹീഹായ അഭിപ്രായം. കാരണം ആ വിഷയത്തിൽ മറ്റു ധാരാളം തെളിവുകളുണ്ട്.
അതിൽ ഏറ്റവും പ്രസിദ്ധമായത് മഹാനരായ ഇമാം ഇബ്നു അബ്ദുൽ ബറ്ർ (رضِىَ ٱللَّهُ عَنۡهُ) സ്വഹീഹായി ഉദ്ധരിച്ച റിപ്പോർട്ടാണ്. ഒരാൾ മുസ്ലിമായ തന്റെ സഹോദരന്റെ ഖബറിനരികിലൂടെ പോയി സലാം ചൊല്ലിയാൽ ആ മയ്യിത്തിന് അല്ലാഹു അവന്റെ സലാം മടക്കാൻ റൂഹ് മടക്കി നൽകും.
നബി ﷺ തങ്ങളിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട് മയ്യിത്ത് മറവ് ചെയ്തശേഷം തിരിച്ചുപോരുന്ന ആളുകളുടെ ചെരുപ്പിന്റെ വാറിന്റെ ശബ്ദം ഖബറിൽ നിന്ന് മയ്യിത്ത് കേൾക്കുമെന്നത്.
മരിച്ച ആളുകൾക്ക് സലാം ചെല്ലുമ്പോൾ അവരോട് അഭിസംബോധന ചെയ്യുന്ന നിലക്ക് സലാം ചൊല്ലണം അതാണ് നബി ﷺ തങ്ങൾ ദീനിൽ ശറആക്കിയത്.
ഇത് കേൾക്കുകയും, മനസ്സിലാക്കുകയും ചെയ്യുന്നവരോടുള്ള ഒരു അഭിസംബോധനയാണ് അതല്ലായിരുന്നുവെങ്കിൽ ഈ അഭിസംബോധനം ഒരു അചേതന വസ്തുവിനോട് നടത്തുന്നതു പോലെയുള്ള സ്ഥാനത്താകുമായിരുന്നു.
ഇക്കാര്യത്തിൽ (മയ്യിത്തിന് സലാം ചൊല്ലിയാൽ മടക്കുമെന്നതും, മയ്യിത്ത് ആളെ തിരിച്ചറിയുമെന്ന കാര്യത്തിലും) സലഫ് മുഴുവനും ഇജ്മാആണ്. ജീവിച്ചിരിക്കുന്ന വ്യക്തി മയ്യിത്തിനെ സിയാറത്ത് ചെയ്യുമ്പോൾ ആ ജീവിച്ചിരിക്കുന്ന ആളെ മയ്യിത്ത് അറിയുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുമെന്നുള്ള 'ആസാറുകൾ' (സ്വഹാബത്തിന്റെയും, താബിഉകളുടെയും റിപ്പോർട്ടുകൾ ) തവാതുറായി വന്നിട്ടുണ്ട്.
'കിതാബുൽ ഖുബൂരിൽ' ഇമാം ഇബ്നു അബിദുന്യ (رحمه الله) റിപ്പോർട്ട് ചെയ്തിട്ടുണ്ട് മഹതിയായ ആയിഷ ബീവിയിൽ (رضي الله عنها) നിന്നുള്ള റിപ്പോർട്ട്; നബി ﷺപറഞ്ഞു ഏതൊരു മനുഷ്യനും തന്റെ സഹോദരന്റെ ഖബർ സിയാറത്ത് ചെയ്യുകയും, അവിടെ ഇരിക്കുകയും ചെയ്താൽ അതുകാരണം ഖബറിലുള്ളവർക്ക് ഏകാന്തത ഒഴിവാക്കി കിട്ടും അതുകാരണം അവർ സന്തോഷിക്കും.
മറ്റൊരു സംഭവം ഹാഫിസ് ഇബ്നു കസീർ (റ) രേഖപ്പെടുത്തുന്നു.
ഹിജ്റ 128 ൽ വഫാത്തായ താബിഈ പണ്ഡിതനായ ആസിമുൽ ജഹ്ദരി (رضِىَ ٱللَّهُ عَنۡهُ) വഫാത്തായി രണ്ടു വർഷങ്ങൾക്കു ശേഷം ബഹുമാനപ്പെട്ടവരുടെ കുടുംബത്തിൽപ്പെട്ട ഒരാൾ സ്വപ്നത്തിൽ കാണുന്നു. ആസിമുൽ ജഹ്ദരി (رضِىَ ٱللَّهُ عَنۡهُ) യോട് നിങ്ങൾ മരണപ്പെട്ടു പോയതല്ലേ എന്ന് ചോദിക്കുന്നു അതെ മരണപ്പെട്ടു പോയിട്ടുണ്ടെന്ന് ബഹുമാനപ്പെട്ടവർ മറുപടിയും കൊടുക്കുന്നു.
മരണപ്പെട്ട ശേഷം എന്താണ് നിങ്ങളുടെ സ്ഥിതി എന്ന് വീണ്ടും ചോദിക്കുന്നു ആസിമുൽ ജഹ്ദരി (رضِىَ ٱللَّهُ عَنۡهُ) സ്വർഗത്തിൽ ഉള്ള ഒരു തോപ്പിലാണുള്ളത് മറുപടി കൊടുക്കുന്നു . തുടർന്നു പറഞ്ഞു ഞാനും എന്റെ കൂട്ടുകാരിൽ പെട്ട ഒരു സംഘവും എല്ലാ വെള്ളിയാഴ്ച രാവും അതിന്റെ പകലും ബിക്രു ബിൻ അബ്ദില്ലാഹിൽ മുസ്‌നി (رضِىَ ٱللَّهُ عَنۡهُ) എന്നവരുടെ അടുക്കൽ ഞങ്ങൾ സംഗമിക്കും. അങ്ങനെ ദുനിയാവിലെ നിങ്ങളുടെ വിവരങ്ങളൊക്കെ ഞങ്ങൾക്ക് ലഭിക്കും.
ആസിമുൽ ജഹ്ദരി (رضِىَ ٱللَّهُ عَنۡهُ) വിനോട് നിങ്ങൾ ശരീരത്തോട് കൂടിയാണോ സംഗമിക്കാറുള്ളത്? അതല്ല ആത്മാവ് മാത്രമാണോ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ആത്മാക്കൾ മാത്രമാണ് കണ്ടുമുട്ടുന്നതെന്ന് അദ്ദേഹം മറുപടിയും കൊടുത്തു.
മഹാനവർകളോട് ഞങ്ങൾ നിങ്ങളെ സിയാറത്ത് ചെയ്യാൻ വരുന്നത് നിങ്ങൾ അറിയാറുണ്ടോ എന്ന് വീണ്ടും ചോദിച്ചു അതെ വെള്ളിയാഴ്ച മുഴുവനായും ശനിയാഴ്ച സൂര്യനുദിക്കുന്നത് വരെയും സിയാറത്ത് ചെയ്യുന്നത് അറിയാറുണ്ടെന്ന് മറുപടി കൊടുത്തു.
അതെങ്ങനെ മറ്റുള്ള ദിവസങ്ങൾ ഒന്നുമില്ലാതെ വെള്ളിയാഴ്ച മാത്രം എങ്ങനെ അറിയാൻ കഴിയുന്നു എന്ന് ചോദിച്ചു അത് വെള്ളിയാഴ്ച ദിവസത്തിന്റെ ശ്രേഷ്ഠത കൊണ്ടാണെന്ന മറുപടിയും ആസിമുൽ ജഹ്ദരി (رضِىَ ٱللَّهُ عَنۡهُ) കൊടുത്തു.
ശേഷവും നിരവധി തെളിവുകൾ മരണപ്പെട്ടവർ ഖബറിൽ വച്ച് അറിയുമെന്നതിന് ഹാഫിസ് ഇബ്നു കസീർ കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ.. ഇതേ വിഷയത്തിൽ ഇബ്നുൽ കയ്യിം രേഖപ്പെടുത്തിയ കാര്യങ്ങൾ കഴിഞ്ഞ ഭാഗങ്ങളിൽ വിശദീകരിച്ചത് കാരണം കൊണ്ടു തന്നെ ആ കാര്യങ്ങൾ ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല.
ചുരുക്കത്തിൽ ഖബറിലുള്ളവർക്ക് നമ്മൾ ചൊല്ലുന്ന സലാം കേൾക്കുകയും അത് അവർ മടക്കുകയും ചെയ്യുന്നുണ്ട് സിയാറത്ത് ചെയ്യുന്നവരെ അവർക്ക് തിരിച്ചറിയാനും കഴിയുന്നുണ്ട്.
കുടുംബക്കാരുടെ പ്രവർത്തനങ്ങൾ ഖബറിൽ ഉള്ളവർ അറിയുമെന്നും അവർ സന്തോഷിക്കുമെന്നും നാം വായിച്ചുവല്ലോ.. ഇത്യാദി കാര്യങ്ങൾ സ്ഥിരപ്പെടുത്താൻ ഇബ്നു തൈമിയ്യയും, ഇബ്നുൽ കയ്യിമും, ഹാഫിസ് ഇബ്നു കസീറും (റ) അവരുടെ ഗ്രന്ഥങ്ങളിൽ സലഫുകളിൽ നിന്ന് നിരവധി സംഭവങ്ങൾ ഉദ്ധരിച്ചതായും കാണാം.
ബിദ്ഈ പ്രസ്ഥാനങ്ങളായ വഹാബി, മൗദൂദി,തബ്ലീഗുകാർ നാട്ടിലെ സാധാരണക്കാരെ കബളിപ്പിക്കുന്നത് നാം ഖബറിലുള്ളവരെ പോയി സിയാറത്ത് ചെയ്തു പ്രാർത്ഥിച്ചു മടങ്ങുക എന്നതു മാത്രമാണ്. അവർക്ക് ഒന്നും അറിയാൻ കഴിയില്ലെന്നുമാണ്.
സിയാറത്ത് ചെയ്യപ്പെടുമ്പോൾ സലാം മടക്കുമെന്നോ ഖബറിൽ ഉള്ളവർക്ക് സിയാറത്ത് ചെയ്യുന്ന വ്യക്തിയെ തിരിച്ചറിയാൻ കഴിയില്ലെന്നും എന്തിനധികം സലാം കേൾക്കാൻ പോലും കഴിയില്ലെന്ന് ഈ വിഭാഗക്കാരിൽ അധികപേരും വിശ്വസിക്കുന്നു. നാം ഖബറാളികൾക്ക് ചൊല്ലുന്ന 'സലാം' കേവലം ഒരു പ്രാർത്ഥനയായി മാത്രം അവർ സാധാരണക്കാരെ പറ്റിക്കുന്നു. യഥാർത്ഥത്തിൽ ഇത് മുസ്ലിം ലോകത്തിന്റെ വിശ്വാസമല്ല.
എന്തിനധികം ബിദ്അത്തുകാരുടെ മാതൃകാ യോഗ്യരായവർ എന്നവർ പരിചയപ്പെടുത്തിയ അവരുടെ നേതാക്കൾ എഴുതിവച്ചതിനും ഘടക വിരുദ്ധമാണ്. അത് കഴിഞ്ഞ ഭാഗങ്ങളിലൂടെ നാം വിശദമായി വായിച്ചു കഴിഞ്ഞു.
മുസ്ലിം ലോകത്തിന്റെ വിശ്വാസങ്ങളെ അതൊക്കെ കേവലം അന്ധവിശ്വാസമായും, ഖുറാഫാത്തായും അവതരിപ്പിക്കുന്ന ഇത്തരം കക്ഷികളെ വിശ്വാസി സമൂഹം അവജ്ഞയോടെ തള്ളിക്കളയുക.
നമ്മളിൽ നിന്ന് മരണപ്പെട്ടുപോയ മാതാപിതാക്കൾ, ഉസ്താദുമാർ, കുടുംബക്കാർ, അടുത്ത സുഹൃത്തുക്കൾ മുഴുവനാളുകളുടെയും ഖബർ അല്ലാഹു സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ. ഏറ്റവും അടുത്തവരുടെ പ്രവർത്തനങ്ങൾ കണ്ട് അവർ ഖബറിൽ നിന്ന് സന്തോഷിക്കാനുള്ള അവസരം ഉണ്ടാവട്ടെ. (ആമീൻ)
അബൂ നവവി ✍🏼
00974 77882082

Comments
Post a Comment