റമദാനിലെ തറാവീഹ്: ഇമാം അബൂ മുതറഫുൽ ഖുർതുബി (رحمه الله )
ഭാഗം 2️⃣3️⃣
ഇമാം അബൂ മുതറഫുൽ ഖുർതുബി (رحمه الله )
ഹിജ്റ -413
أبو المطرّف ابن فُطَيس القرطبي المالكي
وقال أبو المطرف: قام الناس في رمضان في خلافة عمر بثلاث وعشرين ركعة، يطولون القراءة في كل ركعة، ثم صلوا بعد ذلك ستة وثلاثين ركعة سوى الوتر، نقصوا من طول القيام، وزادوا في عدد الركعات
وقال نافع القارئ: أدركت الناس وهم يصلون في رمضان ستة وثلاثين ركعة سوى الوتر واستحسنه مالك
تفسير الموطأ📚 - ج 1 - ص: 173
(മാലിക്കി മദ്ഹബ്)
മാലിക്കി മദ്ഹബിലെ പണ്ഡിതരായ ഇമാം അബൂ മുതറഫുൽ ഖുർതുബി (رحمه الله ) രേഖപ്പെടുത്തിയത് ഇങ്ങനെയാണ്; ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) തങ്ങളുടെ കാലത്ത് സ്വഹാബത്ത് ഖിറാഅത്ത് ദീർഘിപ്പിച്ചു കൊണ്ട് 'തറാവീഹ്' നിസ്കരിച്ചിരുന്നത് 2️⃣3️⃣ റക്അത്ത് ആണ്.
പിന്നീടവർ (മദീനക്കാർ) വിത്ർ നിസ്കാരം കൂടാതെ 36 റക്അത്തുകൾ നിസ്കരിച്ചു. പ്രമുഖ 'ഖാരി' നാഫിഅ് ( رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു; വിത്ർ നിസ്കാരം കൂടാതെ 36 റക്അത്ത് നിസ്കരിക്കുന്ന നിലക്കായിരുന്നു ഇമാം മാലിക് (رحمه الله) ഇതായിരുന്നു നല്ലതായി കണ്ടിരുന്നതും.
ഇവിടെ പ്രത്യേകം നമുക്ക് കാണാൻ കഴിയുന്നത് നാല് മദ്ഹബുകളിലെ യും ഇമാമുകൾ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) 'തറാവീഹ്' നിസ്കാരത്തിനു വേണ്ടി സ്വഹാബത്തിനെ ഒരുമിച്ചുകൂട്ടിക്കൊണ്ടു നിസ്കരിച്ചിരുന്നത് 20 റക്അത്തുകൾ ആണെന്ന് സംശയലേശമന്യേ വളരെ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ആദ്യ കാലത്ത് മദീനയിൽ ഉള്ളവർ തറാവീഹ് നിസ്കാരത്തിന് ഇടയിൽ അധികം ഉള്ള സുന്നത്തുകൾ കൂടി സ്വീകരിച്ചപ്പോൾ അത് 36 റക്അത്തുകളാണ് മാറി എന്നതാണ് ചരിത്രം.
തറാവീഹ് നിസ്കാരത്തിന് ഇടയിൽ മക്കയിൽ ഉള്ളപ്പോൾ സഹാബികൾ 'ത്വവാഫ്' ചെയ്തിരുന്നപ്പോൾ മദീനയിൽ അതിന് കഴിയാതെ വന്നപ്പോൾ അധികമായി വന്ന സുന്നത്ത് നിസ്കാരങ്ങൾ ഉൾപ്പെടെയാണ് 36 റക്അത്തുകൾ അവർ നിസ്കരിച്ചത്
ആരായിരുന്നു ഇമാം അബൂ മുതറഫുൽ ഖുർതുബി (رحمه الله )❓ ലഘു ചരിത്രം
അഹ്‌മദ് ബിൻ ഖാസിം ബിൻ മുഹമ്മദ് ബിൻ ഫുതൈസ് അൽ-ഖുർതുബി.എന്നതാണ് മഹാനവർകളുടെ മുഴുവൻ പേര്
മാലികി മദ്ഹബിലെ വലിയ പണ്ഡിതനായിരുന്നു അവർ. ഹദീസിലും ഫിഖ്‌ഹിലും (കർമ്മശാസ്ത്രം) അഗാധമായ അറിവുണ്ടായിരുന്നു.
ഗ്രന്ഥരചന: 'തഫ്സീറുൽ മുവത്വ' (അൽ-മുവത്വയുടെ വ്യാഖ്യാനം) ഇമാം അബൂ മുതറഫുൽ ഖുർതുബി (رحمه الله ) യുടെ പ്രസിദ്ധമായ ഗ്രന്ഥമാണ്. ഇമാം മാലികിന്റെ (رحمه الله) 'അൽ-മുവത്വ' എന്ന ഹദീസ് ഗ്രന്ഥത്തിന് മഹാനവർകൾ നൽകിയ ഈ വിശദീകരണം മാലികി മദ്ഹബിലെ പ്രധാനപ്പെട്ട അവലംബങ്ങളിൽ ഒന്നാണ്.
ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അവസാനത്തിലും അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായിരുന്നു ജീവിതകാലം.
അബൂ നവവി ✍️
00974 77882082
.jpg)
Comments
Post a Comment