വിശുദ്ധ കഅ്ബാലയത്തിൽ സ്ത്രീകളുടെ ത്വവാഫ് എങ്ങനെ ആയിരിക്കണം❓ഭാഗം 2️⃣
ഭാഗം 2️⃣
വിശുദ്ധ കഅ്ബ ശരീഫിന് ചുറ്റും സ്ത്രീകൾ ത്വവാഫ് ചെയ്യേണ്ട രീതികളെക്കുറിച്ച് ആണ് കഴിഞ്ഞ ഭാഗം നാം വായിച്ച് പോയത്. ഈ വിഷയത്തിൽ നബി ﷺ തങ്ങളുടെ ഭാര്യമാരായ ഉമ്മഹാത്തുൽ മുഅ്മിനീൻ നമുക്ക് കാണിച്ചു തന്ന മാതൃകയും, ഇമാമീങ്ങൾ ഈ വിഷയസംബന്ധമായി പഠിപ്പിച്ച കാര്യവുമാണ് ഇനി നമുക്ക് വായിക്കാൻ ഉള്ളത്.
عن منبوذ بن أبي سليمان ، عن أمه : أنها كانت عند عائشة زوج النبي - صلى الله عليه وسلم - أم المؤمنين رضي الله عنها فدخلت علها مولاة لها فقالت لها : يا أم المؤمنين طفت بالبيت سبعا واستلمت الركن مرتين أو ثلاثا فقالت لها عائشة رضي الله عنها : لا آجرك الله لا آجرك الله تدافعين الرجال ألا كبرت ومررت
السنن الكبرى للبيهقي📚
مسند الشافعي📚
ഉമ്മഹാത്തുൽ മുഅ്മിനീൻ ആയിഷ ബീവി (رضي الله عنها)യുടെ അടുക്കലേക്ക് അവരുടെ മൗലാത്ത് ( മഹതി അടിമത്വത്തിൽ നിന്ന് മോചിപ്പിച്ച സ്ത്രീ) ഒരു സ്ത്രീ കടന്നു വന്നു. എന്നിട്ടവർ പറഞ്ഞു ഓ മുഅ്മിനീങ്ങളുടെ ഉമ്മയായവരെ, ഞാൻ കഅബ ശരീഫ് ഏഴുതവണ ത്വവാഫ് ചെയ്തു ത്വവാഫിനിടക്ക് ഹജറുൽ അസ് വദ് രണ്ട് അല്ലെങ്കിൽ മൂന്നു തവണ ഞാൻ ചുംബിച്ചു.
ഇത് കേട്ടപ്പോൾ ആയിഷ ബീവി (رضي الله عنها) ആ സ്ത്രീയോട് പറഞ്ഞു നിങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകാതിരിക്കട്ടെ എന്ന് ആവർത്തിച്ചു പറഞ്ഞു .നിങ്ങൾ പുരുഷന്മാരെ തട്ടാൻ പോവുകയാണോ? (പുരുഷന്മാർ കൂടുതലുള്ള തിരക്കുള്ള ഭാഗമായതു കൊണ്ട് നടത്തിയ പരാമർശം ആയിരുന്നു അത് ) നിങ്ങൾക്ക് തക്ബീർ ചൊല്ലിക്കൊണ്ട് നടന്നു പോയാൽ പോരായിരുന്നോ. എന്നുകൂടി ആയിഷ ബീവി (رضي الله عنها) ആ സ്ത്രീയോട് ചോദിച്ചു.
ഹജറുൽ അസ്‌വദ് ചുംബിക്കുന്നത് പുണ്യകരമായ പ്രവർത്തനമായിട്ടും പുരുഷന്മാർ കൂടെ നിൽക്കുന്ന സമയത്ത് അത് ചെയ്യാൻ പോയതിനെ ശക്തമായി ആയിഷ ബീവി (رضي الله عنها) വിരോധിക്കുന്നതാണ് നാം ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കുന്നത്.
കാരണം സ്ത്രീയും പുരുഷനും കൂടിക്കലർന്ന് ഇടകലർന്നുകൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ ഇസ്ലാമിന്റെ രീതിയല്ല വിശുദ്ധ ഖുർആനും, തിരു സുന്നത്തും, ആ വിഷയം വളരെ കണിശമായി പഠിപ്പിച്ചതുമാണ്. അതുകൊണ്ടു തന്നെയാണ് ഒരു പുണ്യപ്രവർത്തനമായിട്ട് കൂടി അവിടെ പുരുഷന്മാർ കൂടി നിൽക്കുന്ന സമയത്ത് ചെയ്തതിനെ ആയിഷ ബീവി (رضي الله عنها) ശക്തമായി വിരോധിച്ചത്.
മറ്റൊരു ഹദീസിൽ നിന്നുള്ള ഭാഗങ്ങൾ കൂടി കാണാം:
كَانَتْ عَائِشَةُ رَضيَ الله عَنْهَا تَطُوفُ حَجْرَةً مِنَ الرِّجَالِ لَا تُخَالِطُهُمْ، فَقَالَتِ امْرَأَةٌ: انْطَلِقِي نَسْتَلِمْ يَا أُمَّ الْمُؤْمِنِينَ، قَالَتْ: عَنْكِ، وَأَبَتْ، يَخْرُجْنَ مُتَنَكِّرَاتٍ بِاللَّيْلِ، فَيَطُفْنَ مَعَ الرِّجَالِ، وَلَكِنَّهُنَّ كُنَّ إِذَا دَخَلْنَ الْبَيْتَ قُمْنَ حَتَّى يَدْخُلْنَ وَأُخْرِجَ الرِّجَالُ، وَكُنْتُ آتِي عَائِشَةَ أَنَا، وَعُبَيْدُ ابن عُمَيْرٍ، وَهِيَ مُجَاوِرَةٌ فِي جَوْفِ ثَبيرٍ، قُلْتُ: وَمَا حِجَابُهَا؟ قَالَ: هِيَ فِي قُبَّةٍ تُرْكِيَّةٍ لَهَا غِشَاءٌ، وَمَا بَيْنَنَا وَبَيْنَهَا غَيْرُ ذَلِكَ، وَرَأَيْتُ عَلَيْهَا دِرْعًا مُوَرَّدًا
സ്വഹീഹുൽ ബുഖാരിയിലെ ഒരു ഹദീസിന്റെ അവസാന ഭാഗത്ത് ഈ സംഭവം കാണാവുന്നതാണ് ആയിഷ ബീവി (رضي الله عنها) പുരുഷന്മാരോട് കൂടി ഒരിക്കലും കൂടിക്കലരാതെയാണ് ത്വവാഫ് ചെയ്തിരുന്നത്.. ഒരു സ്ത്രീ ഹജറുൽ അസ്‌വദ് ചുംബിക്കാൻ വേണ്ടി നമുക്ക് ഒന്നിച്ചു പോവാലോ എന്ന് ആയിഷ ബീവിയോട് (رضي الله عنها) പറഞ്ഞു പക്ഷേ മഹതി പുരുഷന്മാർ ഹജറുൽ അസ്‌വദിന് ചുറ്റുമുള്ളതുകൊണ്ടുതന്നെ അതിന് വിസമ്മതം അറിയിച്ചു.
നബി ﷺ തങ്ങളുടെ ഭാര്യമാർ നല്ല മറ പാലിച്ചു കൊണ്ടായിരുന്നു ത്വവാഫിനടക്കം പുറത്ത് പോയിരുന്നത്. വിശുദ്ധ കഅബയിലേക്ക് പ്രവേശിക്കാൻ അവർ ആഗ്രഹിച്ചാൽ നല്ല മറയയോട് കൂടിയായിരുന്നു അവർ അങ്ങോട്ട് പോയിരുന്നത്.
നബി ﷺ യുടെ ഭാര്യമാർ കഅബ ശരീഫിൻ ഉള്ളിലേക്ക് പ്രവേശിക്കാൻ തീരുമാനിച്ചാൽ ആദ്യം പുരുഷന്മാരെ അവിടെ നിന്നും ഒഴിപ്പിക്കും അതിനുശേഷമാണ് മഹതികൾ ഉള്ളിലേക്ക് പ്രവേശിച്ചിരുന്നത്. സ്വഹീഹുൽ ബുഖാരിയിലാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നുകൂടി ഓർക്കുക.
قال عبد الرزاق: حَجِزَةٌ مُعْتَزِلَةٌ مَحْجُوزًا بَيْنَهُنَّ وَبَيْنَ الرِّجَالِ بِثَوْبِ
ഇമാം അബ്ദു റസാഖ് (رحمه الله) റിപ്പോർട്ട് ചെയ്യുന്നതിൽ കാണാം ആയിഷ ബീവി (رضي الله عنها) തുണി കൊണ്ടുള്ള മറ പിടിച്ച് കൊണ്ടാണ് ത്വവാഫ് ചെയ്തിരുന്നതെന്ന് കാണാം.അന്യ പുരുഷന്മാരെ തൊട്ട് അകന്നിരിക്കുക എന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
പുരുഷന്മാർക്ക് പുറകിൽ ആയിട്ടാണ് അക്കാലത്ത് സ്ത്രീകൾ ത്വവാഫ് ചെയ്തിരുന്നത് എന്നിട്ട് കൂടി മഹതിയായ ആയിഷ ബീവി (رضي الله عنها) സൂക്ഷ്മതയുടെ അങ്ങേയറ്റം എന്ന നിലയിൽ തുണികൊണ്ട് ഒരു മറ ഉണ്ടാക്കി കൊണ്ടാണ് ത്വവാഫ് നിർവഹിച്ചതെന്ന് നാം മനസ്സിലാക്കുമ്പോൾ അവരൊക്കെ ഈ വിഷയത്തിൽ കാണിച്ച ഗൗരവം എത്രമാത്രമാണെന്ന് വിശ്വാസികൾക്ക് ചിന്തിക്കാവുന്നതാണ്.
ഇന്ന് ഇതൊന്നും ഒരു വിഷയമേ അല്ലാതായിരിക്കുന്നു വിശുദ്ധ കഅ്ബാ ശരീഫിന് ചുറ്റും സ്ത്രീകളെയും പുരുഷന്മാരെയും ഒന്നിച്ചിരുത്തി ഫോട്ടോയെടുത്ത് അത് വാട്സാപ്പിൽ വിടുന്ന അമീറന്മാരുള്ള ഇക്കാലം വല്ലാത്ത കെട്ടകാലം തന്നെ ആയിപ്പോയി. അത്തരക്കാർക്ക് ഒരു പുനർചിന്തനത്തിനുള്ള അവസരമാവട്ടെ നമ്മുടെ പൂർവികന്മാരായ മഹത്തുക്കളുടെ ചരിത്രം.
وَفِي مَنْسَكِ ابْنِ جَمَاعَةَ الْكَبِيرِ وَمِنْ أَكْبَرِ الْمُنْكَرَاتِ مَا يَفْعَلُهُ جَهَلَةُ الْعَوَامّ فِي الطَّوَافِ مِنْ مُزَاحَمَةِ الرِّجَالِ بِأَزْوَاجِهِمْ سَافِرَات عَنْ وُجُوهِهِنَّ وَرُبَّمَا كَانَ ذَلِكَ فِي اللَّيْلِ وَبِأَيْدِيهِمْ الشُّمُوعُ مُتَّقِدَةٌ ....... نسأل الله أن يلهم ولي الأمر إزالة المنكرات ..
الفتاوى الكبرى لابن حجر الهيتمي
ഫത്താവൽ കുബറയിൽ ഇമാം ഇബ്നു ഹജർ (رحمه الله) രേഖപ്പെടുത്തിയതായി കാണാം: ബഹുമാനപ്പെട്ടവർ പറഞ്ഞു ഇമാം ഇബ്നു ജമാഅ (رحمه الله) യുടെ 'മൻസക്കിൽ' കാണാം ഏറ്റവും വലിയ മുൻകറാത്തിൽ (മ്ലേച്ഛമായ കാര്യം ) പെട്ടതാണ് പൊതുജനങ്ങളായ ജാഹിലീങ്ങൾ ത്വവാഫിൽ ചെയ്യുന്ന പ്രവർത്തി പുരുഷന്മാർ അവരുടെ ഭാര്യമാരെയും കൂട്ടി അവർ മുഖവും തുറന്നിട്ടു കൊണ്ട് തിക്കും തിരക്കും ഉണ്ടാക്കുക.
ചിലപ്പോഴൊക്കെ അത് ഉണ്ടാകുന്നത് (അക്കാലത്ത്) രാത്രി സമയങ്ങളിൽ ആണ് കയ്യിൽ ഒരു മെഴുകുതിരിയും പിടിച്ചുകൊണ്ടാണ് അത് ചെയ്തു കൊണ്ടിരുന്നത്.
ശേഷം മഹാനായ ഇമാം ഇബ്നു ഹജർ (رحمه الله) ദുആ ചെയ്യുന്നതോടുകൂടി കാണാം ഭരണാധികാരിക്ക് തവാഫിൽ ഉള്ള ഈ മുൻകറാത്തുകൾ (മ്ലേച്ഛമായ കാര്യങ്ങൾ) നീക്കം ചെയ്യാൻ തോന്നിപ്പിക്കാൻ വേണ്ടി അല്ലാഹുവിനോട് നാം ചോദിക്കുകയാണ്.
رَوَى الْفَاكِهِيُّ مِنْ طَرِيقِ زَائِدَةَ، عَنْ إِبْرَاهِيمَ النَّخَعِيِّ قَالَ: نَهَى عُمَرُ أَنْ يَطُوفَ الرِّجَالُ مَعَ النِّسَاءِ، قَالَ فَرَأَى رَجُلًا مَعَهُنَّ فَضَرَبَهُ بِالدِّرَّةِ،
فتح الباري
ഇമാം ഇബ്നു ഹജർ അസ്കലാനി (رحمه الله) ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തിയതായി കാണാം ഇമാം ഫാക്കിഹി (رحمه الله) റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇബ്രാഹിം നഖയി (رحمه الله) തൊട്ടുള്ള റിപ്പോർട്ട് ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) പുരുഷന്മാർ സ്ത്രീകളോട് ഒന്നിച്ച് ത്വവാഫ് ചെയ്യുന്നതിനെ തൊട്ട് നിരോധിച്ചു.
ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) ഒരു പുരുഷനെ സ്ത്രീകളോട് ഒന്നിച്ചു തവാഫ് ചെയ്യുന്നത് കണ്ടു മഹാനവർകൾ ഇതുകാരണം അദ്ദേഹത്തെ ചാട്ടവാറുകൊണ്ട് അടിച്ചു. ഇത്രയും ഗൗരവത്തിലാണ് മഹാനവർകൾ ഈ വിഷയത്തെ കണ്ടിരുന്നത്.
വിശ്വപ്രശസ്തരായ ലോക സഞ്ചാരി ഇമാം ഇബ്നു ബത്തൂത്ത (رحمه الله) ആ കാലഘട്ടത്തിൽ വിശുദ്ധ കബാലയത്തിന്റെ ചുറ്റും എങ്ങനെയാണെന്ന് രേഖപ്പെടുത്തി വെച്ചതായി കാണാം:
وموضع الطواف مفروش بالحجارة السود محكمة الإلصاق وقد اتسعت عن البيت بمقدار تسع خطا إلا في الجهة التي تقابل المقام الشريف فإنها امتدت إليه حتى أحاطت به وسائر الحرم مع البلاطات مفروش برمل أبيض *وطواف النساء في آخر الحجارة المفروشة
رحلة ابن بطوطة
മാർബിൾ പോലെ തോന്നിക്കുന്ന കല്ല് വിരിച്ചതാണ് കഅ്ബ ശരീഫിന് ചുറ്റുമുള്ള ത്വവാഫിന്റെ സ്ഥലങ്ങൾ. കറുപ്പ്, ചുവപ്പ്, വെളുപ്പ് ഇങ്ങനെയുള്ള കല്ലുകളാണ്അവിടെ വിരിച്ചിരിക്കുന്നത്. വിശുദ്ധ കഅ്ബാ ശരീഫിൽ നിന്ന് ചുറ്റുഭാഗത്തായി 9 കാലടിയോളമാണ് ഈ കല്ലുകൾ വിരിച്ചിരിക്കുന്നത്.ത്വവാഫ് ചെയ്യുന്ന ഭാഗങ്ങൾ അല്ലാത്ത സ്ഥലങ്ങൾ വെളുത്ത മണലാണ് ഇട്ടിട്ടുള്ളത്. ത്വവാഫിനു വേണ്ടി വിരിച്ചിരിക്കുന്ന കല്ലിന്റെ അവസാന ഭാഗത്താണ് സ്ത്രീകൾക്കുള്ള ത്വവാഫിന്റെ സ്ഥലം.*
ഹിജ്റ എട്ടാം നൂറ്റാണ്ട് കാലഘട്ടങ്ങളിൽ പോലും കഅബ ശരീഫിന് ചുറ്റും സ്ത്രീകൾക്കായി ത്വവാഫിന് വേറിട്ട സ്ഥലം ഉണ്ടെന്ന് ഇമാം ഇബ്നു ബത്തൂത്ത (رحمه الله) രേഖപ്പെടുത്തിയതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. അക്കാലത്തും ആണും, പെണ്ണും ഇടകലർന്ന് കൂടി കലർന്ന ഇക്കാലത്തുള്ളതുപോലെയുള്ള ത്വവാഫ് നടന്നിരുന്നില്ല എന്നത് തന്നെ ഇതിൽ നിന്ന് വ്യക്തമാകുന്നു.
ഇമാം ഇബ്നു ബത്തൂത്ത (رحمه الله) വഫാത്തായത് : ഹിജ്റ 770 ൽ ആണ് അതായത് ഏകദേശം 650 വർഷങ്ങൾക്കു മുമ്പുള്ള ത്വവാഫിന്റെ രീതിയാണ് ബഹുമാനപ്പെട്ടവർ രേഖപ്പെടുത്തിയത്.
قَالَ أَصْحَابُنَا لَا يُسْتَحَبُّ لِلنِّسَاءِ تَقْبِيلُ الحجر ولا استلامه إلا عند خلو المطاف فِي اللَّيْلِ أَوْ غَيْرِهِ لِمَا فِيهِ مِنْ ضَرَرِهِنَّ وَضَرَرِ الرِّجَالِ بِهِنَّ
المجموع

Comments
Post a Comment