റമദാനിലെ തറാവീഹ്: അലിയ്യ് ബിൻ റബീഅ (رضي الله عنه)

 


ഭാഗം 1️⃣2️⃣8️⃣

അലിയ്യ് ബിൻ റബീഅ (رضي الله عنه)

താബിഈ


عَلِيَّ بْنَ رَبِيعَةَ رضي الله عنه

حَدَّثَنَا الْفَضْلُ بْنُ دُكَيْنٍ، عَنْ سَعِيدِ بْنِ عُبَيْدٍ، أَنَّ عَلِيَّ بْنَ رَبِيعَةَ كَانَ يُصَلِّي بِهِمْ فِي رَمَضَانَ خَمْسَ تَرْوِيحَاتٍ، وَيُوتِرُ بِثَلَاثٍ 

( مصنف ابن ابي شيبة📚)


പ്രമുഖ താബിഈ പണ്ഡിതരായ അലിയ്യ് ബിൻ റബീഅ (رضِىَ ٱللَّهُ عَنۡهُ) റമളാനിൽ (അഞ്ച് തർവീഹ്കൾ)2️⃣0️⃣ റക്അത്തുകൾ (തറാവീഹ്) നിസ്കരിക്കുന്നവരായിരുന്നു.ശേഷം മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായായിരുന്നു.

അലിയ്യ് ബിൻ അബീ ത്വാലിബ്‌ (رضِىَ ٱللَّهُ عَنۡهُ) ), മുഗീറ ബിൻ ശുഅ്ബ (رضِىَ ٱللَّهُ عَنۡهُ) തുടങ്ങിയ പ്രമുഖ സ്വഹാബികളിൽ നിന്ന് അലിയ്യ് ബിൻ റബീഅ (رضِىَ ٱللَّهُ عَنۡهُ) അറിവ് നേടിയിട്ടുണ്ട്. സ്വഹാബികൾ അടക്കമുള്ളവർക്ക് ഇമാമായി നിന്ന് നിസ്കരിച്ചിരുന്നു എന്നത് മഹാനവർകളുടെ പാണ്ഡിത്യത്തെയും വിശ്വാസ്യതയെയും കാണിക്കുന്നു.

മുസ്വന്നഫ് ഇബ്നു അബീ ശൈബയിലുള്ള ഈ റിപ്പോർട്ട് (അസർ) ഹദീസ് പണ്ഡിതന്മാരുടെ മാനദണ്ഡമനുസരിച്ച് സ്വഹീഹായ റിപ്പോർട്ടാണ്.

​ പരമ്പരയുടെ സനദ്:

 ഈ റിപ്പോർട്ടിന്റെ നിവേദക പരമ്പരയിലെ പ്രധാനികൾ:

അൽ-ഫള്ല് ബിൻ ദുക്കൈൻ (رحمه الله) (الفضل بن دكين): പ്രമുഖരായ ഹദീസ് പണ്ഡിതരും വിശ്വസ്തരുമാണ്. ഇമാം ബുഖാരി رحمه الله യുടെയും മറ്റും ഉസ്താദുമാരിൽ ഒരാളാണ്.

​സഈദ് ബിൻ ഉബൈദ് (رحمه الله)(سعيد بن عبيد): വിശ്വസ്തനായ നിവേദകനാണ്.

അലി ബിൻ റബീഅ (رضِىَ ٱللَّهُ عَنۡهُ) പ്രമുഖ ഒരു താബിഈ ആണ്. മഹാനവർകളുടെ വിശ്വസ്തതയിൽ പണ്ഡിതന്മാർക്കിടയിൽ തർക്കമില്ല.

ഈ റിപ്പോർട്ടിന്റെ സനദ് (പരമ്പര) മുറിഞ്ഞുപോകാത്തതും നിവേദകർ എല്ലാവരും വിശ്വസ്തരുമാണ്.​പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം നവവി (رحمه الله), ഇമാം ബൈഹഖി (رحمه الله) തുടങ്ങിയവർ റമദാനിലെ 20 റക്അത്തിനെ സംബന്ധിച്ച താബിഉകളുടെ ഇത്തരം റിപ്പോർട്ടുകൾ സ്ഥിരപ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം ബദ്റുദ്ദീൻ അൽ-ഐനി (رحمه الله) (വഫാത് : ഹിജ്‌റ 855) ​സ്വഹീഹുൽ ബുഖാരിയുടെ വിഖ്യാത വ്യാഖ്യാനമായ 'ഉംദത്തുൽ ഖാരി' (عمدة القاري) എന്ന ഗ്രന്ഥത്തിൽ, തറാവീഹ് 20 റക്അത്താണെന്ന് സ്ഥാപിക്കുന്നിടത്ത് അലി ബിൻ റബീഅ (رحمه الله) യുടെ ഈ റിപ്പോർട്ട് ഉദ്ധരിച്ചിട്ടുണ്ട്. സഈദ് ബിൻ ഉബൈദ് (رحمه الله) വഴിയുള്ള ഈ റിപ്പോർട്ട് 20 റക്അത്തിന്റെ ആധികാരികതയ്ക്ക് തെളിവായി സമർപ്പിക്കുന്നു.

​ഇതൊരു 'മർഫൂഅ്' ആയ ഹദീസല്ല (നബി ﷺ നേരിട്ട് പറഞ്ഞതല്ല) മറിച്ച് ഒരു 'അസർ' ആണ്. അതായത്, പ്രവാചക ശിഷ്യന്മാരുടെ കാലഘട്ടത്തിന് തൊട്ടുപിന്നാലെ വന്ന താബിഉകൾ എങ്ങനെയാണ് നിസ്കരിച്ചിരുന്നത് എന്നതിന്റെ ചരിത്രപരമായ തെളിവാണിത്.

അലി ബിൻ റബീഅ (رضِىَ ٱللَّهُ عَنۡهُ) കൂഫയിലായിരുന്നു താമസിച്ചിരുന്നത്. കൂഫയിലെ പണ്ഡിതന്മാർക്കിടയിൽ 20 റക്അത്ത് തറാവീഹ് പതിവായിരുന്നു എന്നതിന് ഇത് വലിയൊരു തെളിവായി പണ്ഡിതന്മാർ ചൂണ്ടിക്കാട്ടുന്നു.

ചുരുക്കത്തിൽ, അലി ബിൻ റബീഅ (رضِىَ ٱللَّهُ عَنۡهُ) 20 റക്അത്ത് തറാവീഹും 3 റക്അത്ത് വിത്റും നിർവ്വഹിച്ചിരുന്നു എന്ന ഈ നിവേദനം സനദ് പ്രകാരം സ്വഹീഹാണ്.

ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) പുനഃസംഘടിപ്പിച്ച തറാവീഹ് ജമാഅത്ത് അത് സ്വഹാബികളും അവരെ പിന്തുടർന്നുവന്ന താബിഉകളും ഇരുപത് റക്അത്താണ് നിർവഹിച്ചിരുന്നത് എന്ന നിരവധി റിപ്പോർട്ടുകളാണ് നമ്മുടെ മുമ്പിലുള്ളത്. അവരുടെ പ്രവർത്തനം ശരിയായിരുന്നില്ല എന്നുപറഞ്ഞ് ആ നടപടി ചാടിക്കടക്കാൻ ഒരു മുസ്ലിമിന് ധൈര്യം ലഭിക്കുന്നതെങ്ങനെ?

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും