"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 20
വഫാത്തായ നബി ﷺ യെ വിളിച്ചു കൊണ്ട് വിജയം നേടിയ യുദ്ധം
✳✳✳✳✳✳✳✳✳✳✳✳✳✳
كَتَبَ إِلَيَّ السَّرِيُّ ، عَنْ شُعَيْبٍ ، عَنْ سَيْفٍ ، عَنِ الضَّحَّاكِ بْنِ يَرْبُوعٍ ، عَنْ أَبِيهِ ، عَنْ رَجُلٍ مِنْ بَنِي سُحَيْمٍ قَدْ شَهِدَهَا مَعَ خَالِدٍ ، قَالَ : كَتَبَ إِلَيَّ السَّرِيُّ ، عَنْ شُعَيْبٍ ، عَنْ سَيْفٍ ، عَنِ الضَّحَّاكِ بْنِ يَرْبُوعٍ ، عَنْ أَبِيهِ ، عَنْ رَجُلٍ مِنْ بَنِي سُحَيْمٍ قَدْ شَهِدَهَا مَعَ خَالِدٍ ، قَالَ : لَمَّا اشْتَدَّ الْقِتَالُ وَكَانَتْ يَوْمَئِذٍ سِجَالا ، إِنَّمَا تَكُونُ مَرَّةً عَلَى الْمُسْلِمِينَ وَمَرَّةً عَلَى الْكَافِرِينَ . فَقَالَ خَالِدٌ : " أَيُّهَا النَّاسُ امْتَازُوا لِنَعْلَمَ بَلاءَ كُلِّ حَيٍّ وَلِنَعْلَمَ مِنْ أَيْنَ نُؤْتَى . فَامْتَازَ أَهْلُ الْقُرَى وَالْبَوَادِي ، وَامْتَازَتِ الْقَبَائِلُ مِنْ أَهْلِ الْبَادِيَةِ وَأَهْلِ الْحَضَرِ ، فَوَقَفَ بَنُو كُلِّ أَبٍ عَلَى رَايَتِهِمْ فَقَاتَلُوا جَمِيعًا . فَقَالَ أَهْلُ الْبَوَادِي يَوْمَئِذٍ : الآنَ يَسْتَحِرُّ الْقَتْلُ فِي الأَجْزَعِ الأَضْعَفِ ، فَاسْتَحَرَّ الْقَتْلُ فِي أَهْلِ الْقُرَى وَثَبَتَ مُسَيْلِمَةُ وَدَارَتْ رَحَاهُمْ عَلَيْهِ ، فَعَرَفَ خَالِدٌ أنَّهَا لا تَرْكُدُ إِلا بِقَتْلِ مُسَيْلِمَةَ وَلَمْ تَحْفَلْ بَنُو حَنِيفَةَ بِقَتْلِ مَنْ قُتِلَ مِنْهُمْ ، ثُمَّ بَرَزَ خَالِدٌ حَتَّى إِذَا كَانَ أَمَامَ الصَّفِّ دَعَا إِلَى الْبِرَازِ ، وَانْتَمَى ، وَقَالَ : أَنَا ابْنُ الْوَلِيدِ الْعود ، أَنَا ابْنُ عَامِرٍ وَزَيْدٍ ، وَنَادَى بِشِعَارِهِمْ يَوْمَئِذٍ وَكَانَ شِعَارُهُمْ يَوْمَئِذٍ يَا مُحَمَّدَاهُ ، فَجَعَلَ لا يَبْرُزُ لَهُ أَحَدٌ إِلا قَتَلَهُ وَهُوَ يَرْتَجِزُ .
تاريخ ابن جرير الطبري ( ج 3/ 293)📚
الکامل في التاريخ لابن الثير ( ج 2 / 221 )📚
ഹിജ്റ പതിനൊന്നാം വർഷം അബൂബക്കർ സിദ്ധീഖ് (رضِىَ ٱللَّهُ عَنۡهُ) ന്റെ കാലത്ത് ഖാലിദ് ബിൻ വലീദ് (رضِىَ ٱللَّهُ عَنۡهُ) ന്റെ നേതൃത്വത്തിൽ മുസ്ലിം സൈന്യം വിജയം നേടിയ യുദ്ധങ്ങളിൽ പ്രമുഖ സ്ഥാനത്തായിരുന്നു യമാമ യുദ്ധം. വ്യാജ പ്രവാചക വേഷം കെട്ടിയ മുസൈലിമത്തുൽ കദ്ദാബ് കൊല്ലപ്പെടുന്നതും ഈ യുദ്ധത്തിൽ വച്ചുതന്നെ.
മഹാന്മാരായ സ്വഹാബികൾ വഫാത്തായ നബി ﷺയെ യുദ്ധത്തിൽ വിളിച്ചു കൊണ്ടായിരുന്നു മുന്നേറ്റം
يا محمداه. يا محمداه ﷺ
يا محمداه ﷺ
നബി ﷺ യെ വിളിച്ചു കൊണ്ട് ആ യുദ്ധത്തിൽ മുന്നോട്ടു പോവുകയും, അതു കൊണ്ടു തന്നെ ഓരോ ശത്രുവിനെയും പരാജയപ്പെടുത്തിയിട്ട് തന്നെയാണ് യുദ്ധത്തിൽ അവസാനം വിജയം കൈവരിച്ചിട്ടുള്ളത് എന്ന് രേഖപ്പെട്ടു കിടക്കുന്നു.
ആദ്യ നൂറ്റാണ്ടുകളിലെ ലോക പ്രശസ്ത തഫ്സീർ പണ്ഡിതനായ ഇബ്നു ജരീര് തൊബ്രി (رضِىَ ٱللَّهُ عَنۡهُ)(വഫാത്ത് ഹിജ്‌റ 310) താരീഖ് തൊബ് രിയിലും 📚 ഈ ചരിത്രം രേഖപ്പെടുത്തി. വെച്ചതായി നമുക്ക് കാണാം
പ്രസിദ്ധനായ ഖുർആൻ വ്യാഖ്യാതാവ് ഹാഫിള് ഇബ്നു കസീർ (റ) അവരുടെ ചരിത്ര ഗ്രന്ഥമായ "അൽ ബിദായത്തു വന്നിഹായ" ഇലും ഈ സംഭവം രേഖപ്പെടുത്തി വച്ചു 📚
മരണപ്പെട്ടതിന് ശേഷം സഹായാർത്ഥന ഉദ്ദേശിച്ചു നബിയെ ﷺ വിളിച്ചാൽ എന്നു മാത്രമല്ല മനസ്സിൽ കരുതിയാൽ തന്നെ ശിർക്കാണ് എന്ന് വാദിക്കുന്ന നവീന വാദികൾ ഇവിടെ കണ്ണു തുറക്കുക.
നബിﷺ യുടെ വഫാത്തിന് ശേഷം നടത്തപ്പെട്ട ഈ യുദ്ധത്തിൽ നബി ﷺ യെ വിളിച്ചു കൊണ്ടാണ് സ്വഹാബികൾ മുന്നേറിയത് എന്നും, അതു കൊണ്ടു തന്നെ അതിൽ അവർക്ക് വമ്പിച്ച വിജയം വരിക്കാൻ കഴിഞ്ഞു എന്നും ചരിത്രം രേഖപ്പെടുത്തുന്നു.
ജീവിത കാലത്ത് നബിﷺ തങ്ങളെ ആശ്രയിച്ചത് പോലെത്തന്നെ വഫാത്തിന് ശേഷവും വിവിധ നിലക്ക് നബിﷺ തങ്ങളിൽ നിന്ന് സഹായം അവർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഭാഗത്തിൽ ഉദ്ധരിച്ചത് പോലെ നബിﷺ തങ്ങളുടെ തിരുകേശം തൊപ്പിയിൽ വച്ചു കൊണ്ട് യുദ്ധത്തെ സമീപിക്കുന്നു.
ആ യുദ്ധത്തിലും വിജയിക്കുന്നു, നബിﷺ തങ്ങളെ വിളിച്ചു കൊണ്ടു സഹാബത്ത് യുദ്ധത്തിൽ മുന്നേറുന്നു. ഒന്നു ചിന്തിച്ചുനോക്കൂ! ഇതൊക്കെ ബിദ്അത്തിന്റെ കക്ഷികൾക്ക് ചിന്തിക്കാൻ പോലും സാധിക്കുമോ❓ ശിർക്കും, മുശ്രിക്കും അല്ലേ അവരുടെ ഭാഷയിൽ ഇതൊക്കെ. ഇസ്ലാമിക ചരിത്രവും,വിശ്വാസവും അത്തരം നവീനവാദങ്ങൾക്ക് കടകവിരുദ്ധമാണ്.
അബൂ നവവി ✍️
0097477882082

Comments
Post a Comment