"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 18





പ്രയാസം നേരിട്ടപ്പോൾ നബി ﷺ യിലേക്ക് അഭയം തേടിയ സ്വഹാബി  


♻♻♻♻♻♻♻♻♻♻♻♻♻♻♻


 " أَتَى أَعْرَابِيُّ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : يَا رَسُولَ اللَّهِ ، أَتَيْنَاكَ وَمَا لَنَا بَعِيرٌ يَئِطُّ ، وَلا صَبِيٌّ يَصْطَبِحُ ، وَأَنْشَدَهُ : أَتَيْنَاكَ وَالْعَذْرَاءُ يُدْمَى لُبَانُهَا

              وَقَدْ شُغِلَتْ أُمُّ الصَّبِيِّ عَنِ الطِّفْلِ

 وَأَلْقَى بِكَفَّيْهِ الْفَتَى لاسْتِكَانَة 

              مِنَ الْجُوعِ ضَعْفًا مَا يُمِرُّ وَلا يُحْلِي

 فَلا شَيْءَ مِمَّا يَأْكُلُ النَّاسُ عِنْدَنَا

            سِوَى الْحَنْظَلِ الْعَاميِّ وَالْعَلْقَمِ الْفَشِلِ 

وَلَيْسَ لَنَا إِلا إِلَيْكَ فِرَارُنَا

              وَأَيْنَ فِرَارُ النَّاسِ إِلا إِلَى الرُّسُلِ 

فَقَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجُرُّ رِدَاءَهُ حَتَّى صَعَدَ الْمِنْبَرَ ، فَقَالَ : اللَّهُمُّ اسْقِنَا غَيْثَنَا مُغِيثًا ، مَرِيًّا مُرْبِعًا غَدِقًا طَبِقًا ، نَافِعًا غَيْرَ ضَارٍّ ، عَاجِلا غَيْرَ رَائِثٍ ، تَمْلأُ بِهِ الضَّرْعَ ، وَتُنْبِتُ بِهِ الزَّرْعَ ، وَتُحْيِي بِه الأَرْضَ بَعْدَ مَوْتِهَا وَكَذَلِكَ الْخُرُوجُ . 


വളരെ സുദീർഘമായ ഹദീസിൻറെ ആശയം ഇങ്ങനെ ചുരുക്കി വായിക്കാം.


മദീനയിൽ കടുത്ത വരൾച്ചയും, ക്ഷാമവും പിടിപെട്ടപ്പോൾ സഹാബി നബി ﷺ യുടെ അടുക്കൽ വന്നു  കൊണ്ട് ഞങ്ങൾക്ക് മഴയും, ഭക്ഷണവും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞു ആവലാതി ബോധിപ്പിച്ചു. അക്കൂട്ടത്തിൽ ഇങ്ങനെ ഒരു വാക്കുകൂടി പറയുകയുണ്ടായി 


وليس لنا الا إليك فرارنا 

واين فرار الناس الا الي الرسل



"ഞങ്ങൾക്ക് അങ്ങയിലേക്ക് അല്ലാതെ എങ്ങോട്ടാണ് ഓടി വരാൻ ഉള്ളത് ഓ നബിയേ.... ഞങ്ങൾക്ക് അഭയവും ,പ്രയാസങ്ങളും ഉള്ളപ്പോൾ ഓടിപ്പോകാൻ അമ്പിയാക്കൾ അല്ലാതെ വേറെ ആരുണ്ട്.."


അങ്ങനെ നബിﷺ ദുആ ചെയ്തു കൊണ്ട് അവർക്ക് അല്ലാഹുവിൽ നിന്ന് മഴ വാങ്ങിച്ചു കൊടുത്തു.


ഈ ഹദീസ് റിപ്പോർട്ട് ചെയ്ത  ഗ്രന്ഥങ്ങൾ-


1️⃣ الروض والحدائق في تهذيب سيرة خير الخلائق 1-4 ج4   ( علي بن محمد بن ابراهيم البغدادي الشهير باالخاز ( 741)📚


2️⃣ أعلام النبوة للإمام الماوردي الشافعي ( 450هـ ) صفحة 101📚


3️⃣ الاستذکار لابن عبد البر ج ٧ کتاب الستسقاء ص 145- 146- 147📚


4️⃣ الاحاديث الطوال للطبراني رقم الحديث 128📚


5️⃣ دلائل النبوة ج 6 ص 140- 141-142📚



6️⃣ ഹാഫിള് ഇബ്നു കസീർ ( رحمه الله)

'അൽ ബിദായത്തു വന്നിഹായ, 📚



7️⃣ ഹാഫിള്  ഇമാം യൂസുഫു ശാമി (رحمه الله)

'സുബുലുൽ ഹുദാ വ- റഷാദ്' 📚


ഇവിടെ  പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയം "നിങ്ങൾ എന്നോട് ചോദിച്ചോളൂ ഞാൻ ഉത്തരം നൽകും" എന്നർത്ഥം വരുന്ന ആയത്തും ,മഴ കൊടുക്കുന്നവൻ അല്ലാഹുവാണെന്ന് അറിയാത്തവരല്ല ആവലാതികൾ ബോധിപ്പിക്കുന്ന സ്വഹാബി.


അല്ലാഹുവാണ് പരമമായ രക്ഷാധികാരിയും, സഹായിയും എന്നും വ്യക്തമായി അറിയുന്ന സ്വഹാബികൾ തന്നെ നബി ﷺതങ്ങളിലേക്ക് പ്രതീക്ഷയർപ്പിച്ചു കൊണ്ട് അഭയം തേടുന്നതാണ് നാമിവിടെ കണ്ടു കൊണ്ടിരിക്കുന്നത്.


ഇനി ഇതൊക്കെ ജീവിതകാലത്തല്ലേ എന്ന് ചോദിക്കാൻ വരുന്ന കക്ഷികളോട് ഉള്ള ചോദ്യം മഴ ചോദിക്കപ്പെടേണ്ടത് ആരോട് ?എന്നോട് ചോദിച്ചോളൂ ഞാൻ ഉത്തരം ചെയ്യും എന്നർത്ഥം വരുന്ന ആയത്ത് അപ്പോൾ ഖുർആനിൽ ഇല്ലേ ?നബി ﷺ യുടെ ജീവിത കാലത്ത് മേല്പറഞ്ഞ വിഷയങ്ങൾ ഒന്നും ബാധകമല്ലേ❓


ഞങ്ങൾക്ക് പ്രയാസം വരുമ്പോൾ അഭയം നേടാൻ അമ്പിയാക്കൾ അല്ലാതെ ആരുണ്ട് എന്ന ആ സ്വഹാബിയുടെ വാക്കിനർത്ഥം അള്ളാഹുവിന്റെ അടുത്ത് അഭയം കിട്ടില്ല എന്നാണോ? ഒരിക്കലുമല്ല സ്വഹാബികളെക്കാൾ തൗഹീദ് മനസിലാക്കിയവരാണ് ഞങ്ങൾ എന്ന് ഇന്നുള്ള ഒരാൾക്കും അവകാശപ്പെടാനും സാധ്യമല്ല.


 

അബൂ നവവി ✍️

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും