"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 17
നബി ﷺ യുടെ തിരു കേശത്തിലൂടെ സഹായം പ്രതീക്ഷിക്കുന്ന സ്വഹാബി ഖാലിദ് ബിൻ വലീദ് (رضِىَ ٱللَّهُ عَنۡهُ)
✳✳✳✳✳✳✳✳✳✳✳✳✳✳✳
حدثنا أبو عبد الله الحافظ ، حدثني علي بن عيسى الجبري ، أنبأنا أحمد بن نجدة ، حدثنا سعيد بن منصور ، حدثنا هشيم ، حدثنا عبد الحميد بن جعفر ، عن أبيه ، أن خالد بن الوليد فقد قلنسوة له يوم اليرموك ، فقال : اطلبوها ، فلم يجدوها ، ثم طلبوها فوجدوها ، فإذا هي قلنسوة خلقة ، فقال خالد : اعتمر رسول الله صلى الله عليه وسلم " فحلق رأسه فابتدر الناس جوانب شعره فسبقتهم إلى ناصيته فجعلتها في هذه القلنسوة ، فلم أشهد قتالا وهي معي إلا رزقت النصر (دلائل النبوة للبيهقي- بَابُ مَا جَاءَ فِي قَلَنْسُوَةِ خَالِدِ بْنِ الْوَلِيدِ وانتصاره بما جعل فيها من شعر رسول الله صلى الله عليه وسلم ج 6 – ص 249 )
പ്രസിദ്ധമായൊരു ചരിത്രസംഭവം ഇങ്ങനെ നമുക്ക് ചുരുക്കി വായിക്കാം യർമൂക്ക് യുദ്ധം നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ മുസ്ലിം സേനയുടെ നായകൻ മഹാനരായ ഖാലിദ് ബിൻ വലീദ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ തൊപ്പി നഷ്ടപ്പെടുകയുണ്ടായി.
ഉടൻ തന്നെ മഹാനവർകൾ മറ്റുള്ള സ്വഹാബികളോട് നഷ്ടപ്പെട്ട തൊപ്പി കണ്ടുപിടിക്കാൻ കൽപ്പിക്കുകയും, അവസാനം ശക്തമായ തിരച്ചിലിനൊടുവിൽ തൊപ്പി തിരിച്ചു കിട്ടുകയും ചെയ്തു .
*അതാകട്ടെ കേവലം ഒരു പഴകിയ തൊപ്പിയും ഇത്രയും ഒരു പഴയ തൊപ്പിക്ക് വേണ്ടിയാണോ യുദ്ധത്തിനിടയിൽ പോലും തിരഞ്ഞത് എന്നൊരു സംശയം ദൂരീകരിക്കാൻ വേണ്ടി ഖാലിദ് ബിൻ വലീദ് (رضِىَ ٱللَّهُ عَنۡهُ) കൂടെയുള്ള സ്വഹാബികളോട് ഇങ്ങനെ പറഞ്ഞു ;
ഒരിക്കൽ ഉംറ നിർവഹിച്ചു കഴിഞ്ഞപ്പോൾ നബിയുടെ ﷺ തലയിൽ ഉണ്ടായിരുന്ന തിരു കേശങ്ങൾ സ്വഹാബികൾക്ക് വിതരണം ചെയ്യുന്ന സമയത്ത് എനിക്കും ലഭിച്ചിരുന്നു
നബി ﷺ തങ്ങളുടെ ഒരു തിരു കേശം എന്റെ ഈ തൊപ്പിയിൽ തുന്നി പിടിപ്പിച്ചിട്ടുണ്ട്. ഏതൊരു യുദ്ധത്തിന് പോകുമ്പോഴും ഞാൻ ഈ തൊപ്പി ധരിച്ചല്ലാതെ പോവാറില്ല. അതു കൊണ്ടു തന്നെ ഇതു ധരിച്ചുള്ള മുഴുവൻ യുദ്ധങ്ങളിലും എനിക്ക് വിജയം ലഭിക്കാറുണ്ട്.
ഈ ചരിത്ര സംഭവം ഇസ്‌ലാമിക ലോകത്തെ പ്രഗൽഭരായ നിരവധി ഹദീസ് പണ്ഡിതർ റിപ്പോർട്ട് ചെയ്യുന്നു
مسند ابي يعلی الموصلي رضي الله عنه 📚( ج 13- ص138- 139) حديث خالد ابن الوليد رضي الله عنه رقم 7183
النجم الثاقب في أشرف المناقب 📚 ( بدر الدين الحسن بن حبيب الشافعي 779 هـ)
البداية والنهاية" 📚(7/ 113
الطبقات📚 (لمحمد ابن سعد البغدادي- 168- 230) ج 5- ص 34
ابن عساكر📚 16- 246 - 247
بغية الطلب في تاريخ حلب لابن العديم عمر بن أحمد بن هبة الله بن أبي جرادة 📚(588 ـ 660هـ ) 7/3149- 3148
الذهبي في سير الأعلام ترجمة خالد ابن الوليد📚
ഇമാം ഹാക്കിം (رضِىَ ٱللَّهُ عَنۡهُ )
മുസ്തദറക്ക് 📚
ഇമാം തൊബ്റാനി (رضِىَ ٱللَّهُ عَنۡهُ )
അൽ മുഅജമുൽ
കബീർ 📚
ഇമാം ഇബ്നുഹജർ (رضِىَ ٱللَّهُ عَنۡهُ )
മത്വാലിബുൽ ആലിയ 📚
ഹാഫിള് ഇബ്നുൽ ജൗസി(رضِىَ ٱللَّهُ عَنۡهُ)
സിഫതു സഫ്‌വാ 📚
ഇമാം ഹാഫിള് നൂറുദ്ധീൻ ഹൈസമി ( رضِىَ ٱللَّهُ عَنۡهُ )
മജ്മഅഹ് സവായിദ് 📚
ഇമാം ഹാഫിള് സുയൂതി (رضِىَ ٱللَّهُ عَنۡهُ )
ഖസായിസുൽ ഖുബ്റ 📚
മുജാഹിദ്കൾ പൊക്കിപ്പറയാറുള്ള അവരുടെ നേതാവ് കൂടിയായ ശൗക്കാനി
ദുററു സ്വഹാബാ 📚 യിലുംഈ ചരിത്ര യാഥാർഥ്യം രേഖപ്പെടുത്തി
എന്താണിവിടെ കാണുന്നത്! നബിﷺതങ്ങളുടെ തിരുകേശം 'ബറകതിനു' വേണ്ടി സ്വന്തം തൊപ്പിയിൽ പിടിപ്പിച്ചു കൊണ്ട് യുദ്ധങ്ങളിൽ വിജയം കൈവരിക്കുന്നു
*അദൃശ്യമായ നിലക്ക് തന്നെ ഉള്ള സഹായം മഹാനവർകൾ പ്രതീക്ഷിക്കുന്നു .അല്ലാഹുവാണ് മുഴുവൻ സഹായത്തിന്റെയും ഉറവിടമെന്ന് മനസ്സിലാക്കാത്തവർ അല്ല സ്വഹാബികൾ മുഴുവനും..
ഇതൊക്കെ ഇന്നുള്ള പുത്തൻ വാദികൾക്കു കേവലം കുറാഫാത്തും, ബിദ്അത്തും, അന്ധവിശ്വാസവും ഒക്കെ തന്നെ ആയി മാറും.നബി ﷺ തങ്ങളുടെ ശരീരത്തിന്റെ ഭാഗത്തോട് ചേർന്ന് നിന്നിരുന്ന തിരുകേശത്തിൽ നിന്നു പോലും സ്വഹാബത്ത് സഹായം പ്രതീക്ഷിക്കുന്നു.
അല്ലാഹുവിനെ ആരാധിക്കുകയും, മറ്റാരെക്കാളും നന്നായി മനസ്സിലാക്കുകയും ചെയ്ത സ്വഹാബികളാണ് ഈ പ്രവർത്തനങ്ങൾ ചെയ്യുന്നത് എന്ന് പ്രത്യേകം ഓർക്കുക.
അവർക്കൊന്നും മനസ്സിലാകാത്ത ശിർക്കാണ് ഇന്നുള്ള ചിലർക്ക് മനസ്സിലായത് എന്നു പറഞ്ഞാൽ എന്തു ചെയ്യും? അതിനു പുറമേ മഹാന്മാരായ ഹദീസ് പണ്ഡിതന്മാർ ഈ സംഭവം റിപ്പോർട്ട് ചെയ്യുക കൂടി ചെയ്യുന്നു.
ഇത് ശിർക്കൻ ആശയമുള്ള സംഭവമാണെങ്കിൽ മുസ്ലിംലോകത്ത് കഴിഞ്ഞുപോയ മഹാരഥന്മാരായ ഇമാമുകൾ അവരാരും അതെടുത്തു ഉദ്ധരിക്കുകയോ അവരുടെ ഗ്രന്ഥങ്ങളിൽ പരിചയപ്പെടുത്തുകയും ചെയ്യില്ലായിരുന്നു എന്നുകൂടി ഓർക്കണം.
അബൂ നവവി ✍🏼
00974 77882082
.jpeg)
Comments
Post a Comment