നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ - 6



"മറവി രോഗ പരിഹാരത്തിന് വേണ്ടിയുള്ള സഹയാർഥന" 


حَدَّثَنَا أَحْمَدُ بْنُ أَبِي بَكْرٍ أَبُو مُصْعَبٍ ، قَالَ  حَدَّثَنَا مُحَمَّدُ بْنُ إِبْرَاهِيمَ بْنِ دِينَارٍ  عَنْ ابْنِ أَبِي ذِئْبٍ  عَنْ سَعِيدٍ الْمَقْبُرِيِّ  عَنْ أَبِي هُرَيْرَةَ قَالَ  قُلْتُ   يَا رَسُولَ اللَّهِ (صلى الله عليه وسلم) إِنِّي أَسْمَعُ مِنْكَ حَدِيثًا كَثِيرًا أَنْسَاهُ  قَالَ  ابْسُطْ رِدَاءَكَ فَبَسَطْتُهُ  قَالَ : فَغَرَفَ بِيَدَيْهِ  ثُمَّ قَالَ ضُمَّهُ  فَضَمَمْتُهُ فَمَا نَسِيتُ شَيْئًا بَعْدَهُ 


( 📚صحيح البخاري كتاب العلم)


അബൂഹുറൈറ (رضِىَ ٱللَّهُ عَنۡهُ)പറയുന്നു: നബി ﷺ തങ്ങളോട്  ഒരിക്കൽ ഞാൻ പറയുകയുണ്ടായി,  "ഓ റസൂലല്ലാഹ് (ﷺ) ഞാൻ തങ്ങളിൽ നിന്നും ധാരാളം ഹദീസുകൾ കേൾക്കുന്നു. പക്ഷേ എല്ലാം മറന്നു പോകുന്നു. ഈയൊരു രോഗ പരിഹാരത്തിന് നബിയോട് ﷺ     പറഞ്ഞപ്പോൾ ഉടൻതന്നെ എന്റെ (അബുഹുറൈറ (رضِىَ ٱللَّهُ عَنۡهُ) തട്ടം വിരിക്കാൻ കൽപ്പിച്ചു.


ഞാനങ്ങനെ തട്ടം വിരിച്ചു അതിനു ശേഷം നബി ﷺ രണ്ടു കൈകൾ കൊണ്ടും തട്ടത്തിലേക്ക് എന്തോ കോരിയിട്ടു. എന്നിട്ട് അത് നെഞ്ചോട് കൂട്ടിപ്പിടിക്കാൻ എന്നോട് പറഞ്ഞു. അതു പോലെ തന്നെ ഞാൻ ആ തട്ടം നെഞ്ചോട് കൂട്ടി പിടിക്കുകയും ചെയ്തു." അബൂ ഹുറൈറ (رضِىَ ٱللَّهُ عَنۡهُ) പറയുന്നു; "അതിനു ശേഷം നബി ﷺ തങ്ങളിൽ നിന്ന് കേട്ട ഒരു ഹദീസ് പോലും ഞാൻ മറന്നിട്ടില്ല" 


ഒരു സംശയത്തിനും ഇട ഇല്ലാത്ത വിധം ഇമാം ബുഹാരി (رضِىَ ٱللَّهُ عَنۡهُ) "സ്വഹീഹുൽ ബുഖാരിയിൽ" 📚ഇത് വ്യക്തമായി രേഖപ്പെടുത്തി.


ഇനി മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ രോഗം മാറ്റുന്നവൻ അല്ലാഹുവാണെന്ന് ഉറച്ച് വിശ്വസിക്കുന്ന സഹാബത്ത് അത് സുഖപ്പെടാൻ ഉള്ള കാരണങ്ങളുമായി ബന്ധപ്പെടുക എന്നതിന്റെ അടിസ്ഥാനത്തിൽ റസൂലിനോട് ﷺ    സഹായം ചോദിക്കുന്നത്. 


ചില മൗലവിമാർ ഇതിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി അബൂ ഹുറൈറ (رضِىَ ٱللَّهُ عَنۡهُ) പ്രാർത്ഥിക്കാൻ വേണ്ടി ആണ് പറഞ്ഞതെന്ന് തട്ടി വിടാറുണ്ട്. നബി ﷺ യോട് ഒരിക്കലും പ്രാർത്ഥിക്കാൻ വേണ്ടി ഈ വിഷയത്തിൽ പറഞ്ഞിട്ടില്ല.


അതു കൊണ്ടു തന്നെ പ്രാർത്ഥിക്കുന്നതിനു പകരം അഭൗതികമായ രീതിയിൽ നബി ﷺ ആ രോഗം സുഖപ്പെടുത്തുന്നു. പ്രശ്നപരിഹാരത്തിന് സഹായം ചോദിച്ച അബൂഹുറൈറ (رضِىَ ٱللَّهُ عَنۡهُ) വിനോ, റസൂൽ ﷺ തങ്ങൾക്കോ ഇത് ശിർക്കാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.


ഇത്രയും വായിച്ചു കഴിയുമ്പോഴേക്കും ചില മുജാഹിദുകൾ ചോദിച്ചേക്കും ജീവിച്ചിരിക്കുന്നവരോട് അഭൗതികമായ സഹായം തേടുന്നതിന് ഞങ്ങൾ എതിരല്ലല്ലോ! ഈയൊരു സംസാരം പ്രമാണത്തിനു മുമ്പിൽ കുടുങ്ങിയപ്പോൾ ഉള്ള ഒരു രക്ഷപ്പെടൽ തന്ത്രം മാത്രമാണ്. കാരണം "അല്ലാഹുവിന്റെ ഔലിയാക്കൾ" എന്ന പുസ്തകത്തിൽ മുജാഹിദുകളുടെ നേതാവായ കുഞ്ഞീതു മദനി വ്യക്തമായി എഴുതി വച്ചത് ഇങ്ങനെയാണ്


 "മനുഷ്യ കഴിവിന് അതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ മരണപ്പെട്ടവരോടോ സഹായം തേടുന്നത് ശിർക്കാണ്. അതു കൊണ്ടു തന്നെ അബൂ ഹുറൈറ (رضِىَ ٱللَّهُ عَنۡهُ) ചോദിച്ച ഈ സഹായം പുത്തൻ വാദികൾ ആയ മുജാഹിദുകളെ സംബന്ധിച്ചിടത്തോളം ശിർക്കാണ് എന്നതിൽ തർക്കമില്ല.


കാരണം 'മറവി' രോഗം മാറ്റുക എന്നത് സാധാരണ മനുഷ്യന്റെ പരിധിയിൽ പെട്ടതല്ല ഭൗതിക ഡോക്ടർ അല്ലാത്ത മുഹമ്മദ് നബി ﷺ യോട് ഇത്തരം സഹായം ചോദിക്കുന്നത് തെറ്റാണെന്ന് സ്വഹാബികൾ വിശ്വസിച്ചിട്ടില്ല. ഈ സംഭവം രേഖപ്പെട്ടു കിടക്കുന്നത് 'സ്വഹീഹുൽ ബുഖാരിയിൽ' ആണെന്ന് പ്രത്യേകം ഓർക്കുക.



അബൂ നവവി✍🏼

00974 77882082


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും