നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ - 3
ഉസ്മാൻ ബിൻ അഫ്ഫാൻ (رضِىَ ٱللَّهُ عَنۡهُ) വിന് നോമ്പുതുറക്കാൻ നബി ﷺ വെള്ളം കൊടുക്കുന്നു.
عن نائلة بنت الفرافصة الكلبية - امرأة عثمان - قالت: لما حصر عثمان ظل اليوم الذي كان فيه قتله صائما، فلما كان عند إفطاره سألهم الماء العذب فأبوا عليه، وقالوا: دونك ذلك الركي. وركي في الدار الذي يلقى فيه النتن قالت: فلم يفطر، فرأيت جارا على أحاجير متواصلة - وذلك في السحر - فسألتهم الماء العذب فأعطوني كوزا من ماء فأتيته، فقلت: هذا ماء عذب أتيتك به، قالت فنظر فإذا الفجر قد طلع فقال: إني أصبحت صائما، قالت: فقلت: ومن أين أكلت، ولم أر أحدا أتاك بطعام ولا شراب؟
فقال: إني رأيت رسول الله ﷺ اطلع علي من هذا السقف ومعه دلو من ماء فقال: « اشرب يا عثمان، فشربت حتى رويت، ثم قال: ازدد فشربت حتى نهلت، ثم قال: أما أن القوم سينكرون عليك، فإن قاتلتهم ظفرت، وإن تركتهم أفطرت عندنا .
വഫാതായ നബി ﷺ യിൽ നിന്നും നേരിട്ട് സഹായം ലഭിക്കപ്പെട്ട ഭാഗ്യവാൻമാരിൽ പ്രമുഖർ സയ്യിദ്ദുനാ ഉസ്മാൻ ബിൻ അഫ്ഫാൻ (رضِىَ ٱللَّهُ عَنۡهُ)
ഇസ്ലാമിക ചരിത്രത്തിലെ പ്രസിദ്ധവും, ദീർഘവുമായ സംഭവം ഇങ്ങനെ ചുരുക്കി വായിച്ചെടുക്കാം:
ഇസ്ലാമിന്റെ മൂന്നാം ഖലീഫയായ ഉസ്മാൻ ബിൻ അഫ്ഫാൻ (رضِىَ ٱللَّهُ عَنۡهُ) വിനെ ചില തെറ്റിദ്ധാരണകളുടെ പേരിൽ രാഷ്ട്രീയ കലാപകാരികൾ ബന്ദിയാക്കുകയും അങ്ങനെ 40 ദിവസത്തോളം വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു.
ഷഹീദാവുന്നതിന്റെ തലേദിവസം സയ്യിദുനാ ഉസ്മാൻ (رضِىَ ٱللَّهُ عَنۡهُ) നോമ്പിൽ ആയിരുന്നു. നോമ്പു തുറക്കാനുള്ള വെള്ളത്തിനു വേണ്ടി ഭാര്യആയ 'നാഇല' (رضي الله عنها) വെള്ളത്തിന് യാചിച്ചുകൊണ്ട് പുറത്തേക്ക് പോയി അങ്ങനെ വെള്ളം കിട്ടി തിരിച്ചു വരുമ്പോഴേക്കും നേരം പുലർന്നിരുന്നു.
വിഷമത്താൽ മഹതി കണ്ണീർത്തുള്ളികൾ പൊഴിച്ചപ്പോൾ മഹാനായ ഉസ്മാൻ (رضِىَ ٱللَّهُ عَنۡهُ) പറയുകയുണ്ടായി " നീ വിഷമിക്കേണ്ട എനിക്ക് റസൂൽ ﷺ മച്ചിൻ പുറത്തു കൂടി വെള്ളം കൊണ്ടു തന്നിരുന്നു കൂടാതെ നാളത്തെ നോമ്പുതുറ എൻറെ കൂടെയാണെന്ന് നബിﷺ പറഞ്ഞിട്ടുമുണ്ട്" ആ വെള്ളം കുടിച്ചു നോമ്പ് തുറന്നു അതിനൊന്നും യാതൊരു ബുദ്ധിമുട്ടും എനിക്ക് ഉണ്ടായിട്ടില്ല.
അങ്ങനെ പിറ്റേ പിറ്റേദിവസം മഹാനായ സയ്യിദുന ഉസ്മാൻ ബിൻ അഫ്ഫാൻ (رضِىَ ٱللَّهُ عَنۡهُ) കലാപകാരികളുടെ വാളിന് ഇരയായി ശഹീദായി . മഹതിയായ നാഇല (رضي الله عنها) ഈ സംഭവം ലോകത്തോട് പറയുന്നത്.
ഇവിടെ മനസ്സിലാക്കാനുള്ള വസ്തുതകൾ നബി ﷺ ഉസ്മാൻ ബിൻ അഫ്ഫാൻ (رضِىَ ٱللَّهُ عَنۡهُ)വിന് വെള്ളം കൊടുത്തത് കേവലം സ്വപ്നത്തിലൂടെ ആയിരുന്നുവെങ്കിൽ ഒരിക്കലും സ്വപ്നത്തിൽ കുടിച്ച വെള്ളം കൊണ്ട് നോമ്പു മുറിക്കാൻ കഴിയില്ലല്ലോ.
അതുകൊണ്ടുതന്നെ യഥാർത്ഥത്തിൽ തന്നെയാണ് ഈ വെള്ളം കൊടുക്കപ്പെട്ടുള്ളത്. ഈ അത്ഭുതം ഉളവാക്കിയ മഹാസംഭവം നൂറ്റാണ്ടുകൾക്കു മുമ്പ് കഴിഞ്ഞുപോയ ഇമാമീങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ വിശദീകരിച്ചതായി കാണാം
کتاب المنامات📚 للحافظ ابن ابي الدنيا ( 208- 281) رقم الحديث 111
1️⃣ ഇമാം ഇബ്നു അബി ദുൻയ ( رحمه الله)
കിതാബ് മനാഖിബ്📚
2️⃣ ഇബ്നു കസീർ (رحمه الله)
അൽ ബിദായത്തു വന്നിഹായ📚
3️⃣ അഹമ്മദ് ബിൻ ഹമ്പൽ (رحمه الله)
കിതാബ് ഫലായില് സ്വഹാബാ 📚
4️⃣ ഇമാം ഇബ്നു ശബ്ബ അൽ ബസ്വരി ( رحمه الله )
( വഫാത്ത് -ഹിജ്റ 262 )
ത്വാരീക്കുൽ മദീനത്തിൽ മുനവ്വറ 📚
5️⃣ ഇമാം ഗസ്സാലി (رحمه الله)
ഇഹ്യാ ഉലൂമിദ്ദീൻ📚
احياء علوم الدين ج 4 ص 463 وفاة عثمان بن عفان رضي الله عنه
6️⃣ ഇമാം ഇബിനു അസാക്കിർ (رحمه الله)
تاريخ ابن عساکر ج📚 39 ترجمة عثمان بن عفان رضي الله عنه
7️⃣ ഹാഫിസ് ഇമാം സുയൂത്തി (رحمه الله)
അൽ ഹാവീലിൽ ഫതാവ📚
8️⃣ ഇമാം ഹാഫിള് ശാമി (رحمه الله) സുബുലുൽ ഹുദാവ റഷാദ് 📚
ഇങ്ങനെ തുടങ്ങി ആദ്യ നൂറ്റാണ്ടുകളിൽ തന്നെ വളരെ പ്രമുഖരായ ഇസ്ലാമികലോകത്തെ പണ്ഡിത പ്രമുഖർ ഈ ചരിത്ര സത്യം രേഖപ്പെടുത്തിവെക്കുന്നു.
മുജാഹിദുകളുടെ തന്നെ നേതാവായ, നെഞ്ചത്ത് ആദ്യമായി കൈ കെട്ടണം എന്ന പിഴച്ച ആശയം മുസ്ലിം ലോകത്തെ ആദ്യമായി പഠിപ്പിച്ച ശൗക്കാനി
''ദുററു സ്വഹാബയിലും''📚 ഈ ചരിത്രം എഴുതി.
മുജാഹിദുകൾ തന്നെ ഈ ചരിത്ര സത്യം ശബാബിലൂടെ 1999 സെപ്റ്റംബർ 17 പേജ് മുഹമ്മദ് കുട്ടശ്ശേരി മൗലവിയും രേഖപ്പെടുത്തി വെച്ചു.
അബൂ നവവി✍️
0097477882082
Comments
Post a Comment