"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 15




"ഹുദൈബിയ ദിവസം വെള്ളം കിട്ടാതെ പ്രയാസത്തിലായ സ്വഹാബത്തിന്  നബിﷺ വിരലുകൾക്കിടയിലൂടെ വെള്ളം നൽകി"


❇❇❇❇❇❇❇❇❇❇❇❇❇❇❇


عن جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا قَالَ: عَطِشَ النَّاسُ يَوْمَ الْحُدَيْبِيَةِ وَالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَيْنَ يَدَيْهِ رِكْوَةٌ فَتَوَضَّأَ فَجَهِشَ النَّاسُ نَحْوَهُ فَقَالَ مَا لَكُمْ قَالُوا لَيْسَ عِنْدَنَا مَاءٌ نَتَوَضَّأُ وَلَا نَشْرَبُ إِلَّا مَا بَيْنَ يَدَيْكَ فَوَضَعَ يَدَهُ فِي الرِّكْوَةِ فَجَعَلَ الْمَاءُ يَثُورُ بَيْنَ أَصَابِعِهِ كَأَمْثَالِ الْعُيُونِ فَشَرِبْنَا وَتَوَضَّأْنَا قُلْتُ كَمْ كُنْتُمْ قَالَ لَوْ كُنَّا مِائَةَ أَلْفٍ لَكَفَانَا كُنَّا خَمْسَ عَشْرَةَ مِائَةً


 صحيح البخاري 📚


ജാബിർ (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു : ഹുദൈബിയ ദിവസം സ്വഹാബികൾ ആയ ഞങ്ങൾ വെള്ളം ലഭിക്കാതെ ദാഹിച്ചു വലഞ്ഞു. ആകെ ഉള്ളതാകട്ടെ നബിയുടെ ﷺ അടുക്കലുള്ള ഒരു പാത്രം വെള്ളം മാത്രം നബി ﷺ അതിൽ നിന്ന് വുളൂ ചെയ്തു. സ്വഹാബികൾ  എല്ലാവരും നബിﷺ ഇരിക്കുന്ന ഭാഗത്തേക്ക് വന്നു.


റസൂലുല്ലാഹി ﷺ ചോദിച്ചു എന്താണ് നിങ്ങളുടെ ആവശ്യം? സഹാബത്ത് പറഞ്ഞു ഞങ്ങൾക്ക് കുടിക്കാനും, വുളു ചെയ്യാനും നബിയേ തങ്ങളുടെ മുമ്പിലുള്ള ഈ വെള്ളം മാത്രമേ ഉള്ളൂ


സഹാബികൾ അങ്ങനെ അവരുടെ പ്രയാസങ്ങൾ നബിﷺ യുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ നബി ﷺ ആ പാത്രത്തിൽ കൈവച്ചു. ആ സമയം അരുവിയിലൂടെ എന്ന വിധം റസൂൽ ﷺ തങ്ങളുടെ വിരലുകൾക്കിടയിലൂടെ വെള്ളം പൊട്ടിയൊഴുകാൻ തുടങ്ങി.


 ഞങ്ങളെല്ലാവരും കുടിച്ചു, വുളൂ ചെയ്തു നിങ്ങൾ എത്ര പേരുണ്ടായിരുന്നുവെന്ന് ചോദ്യത്തിന്  ജാബിർ (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു; ഒരു ലക്ഷം പേർ ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾക്കു ആ വെള്ളം മതിയാകുമായിരുന്നു. പക്ഷേ ഞങ്ങൾ 1500 പേരാണ് അവിടെ അന്ന് ഉണ്ടായിരുന്നത്.


മഹാനരായ ഇമാം ബുഹാരി (رضِىَ ٱللَّهُ عَنۡهُ) "സ്വഹീഹുൽ ബുഖാരിയിൽ"📚 ഈ ഹദീസ് രേഖപ്പെടുത്തുന്നു.


ചിന്തിക്കുക വെള്ളമില്ലാതെ, വുളു  ചെയ്യാൻ പറ്റാതെ ദാഹിച്ച് ബുദ്ധിമുട്ടി അവശതയിൽ ആയ സ്വഹാബികൾ നബിﷺ തങ്ങളുടെ അടുക്കലുള്ള വെള്ളം മാത്രം അവർക്ക് മതിയാകില്ലെന്ന് വ്യക്തമായി അറിഞ്ഞിട്ടും, വെള്ളമില്ലാത്ത സ്ഥലത്ത് വെള്ളം കൊടുക്കുക എന്നുള്ളത്  സാധാരണ മനുഷ്യ കഴിവിൽപെട്ടതല്ലെന്ന് പറയേണ്ടതില്ലല്ലോ.


അഭൗതികമായ മാർഗ്ഗത്തിലൂടെ  നബിﷺ തങ്ങളിൽ നിന്ന് വെള്ളം ലഭിക്കും എന്നുള്ള വിശ്വാസം ഉള്ളതു കൊണ്ടു തന്നെ സഹാബികൾ അത് ചോദിക്കുന്നു. നബിﷺ അത് നൽകുകയും ചെയ്യുന്നു. ഇമാം ബുഹാരി (رضِىَ ٱللَّهُ عَنۡهُ) രേഖപ്പെടുത്തുകയും ചെയ്തു.


ഇനിയാണ് ചിന്തിക്കേണ്ടത് കേരളത്തിലുള്ള പുത്തൻവാദികളുടെ നേതാവ് കുഞ്ഞീതു മദനി എഴുതിവച്ച മുജാഹിദ് ആശയം ഇങ്ങിനെ ആയിരുന്നു "മനുഷ്യ കഴിവിനതീതമായ കാര്യങ്ങളിൽ  ജീവിച്ചിരിക്കുന്നവരോടോ, മരണപ്പെട്ടവരോടോ സഹായം തേടൽ ശിർക്കാണ്"


സ്വഹാബികൾ തേടിയത് മുജാഹിദ് ഭാഷയിൽ ശിർക്കാണെന്ന് പറയേണ്ടതില്ലല്ലോ ഏതായാലും സഹാബികൾ മനസ്സിലാക്കിയതിനെക്കാൾ കൂടുതൽ തൗഹീദ് ലോകത്ത് ഒരു ബിദ്അത്തുകാരനും മനസിലാക്കില്ല.


 

അബൂ നവവി ✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും