"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 14




നബി ﷺയുടെ ഖബറിനടുക്കൽ പോയി പരാതി പറയാൻ ഒരുങ്ങി സിദ്ദീഖ് തങ്ങളുടെ മകൾ ഉമ്മു കുൽസൂമ് ബീവി (رضي الله عنها)


✳✳✳✳✳✳✳✳✳✳✳✳✳✳✳


" وروى ابن عيينة عن إسماعيل بن خالد قال خطب عمر بن الخطاب أم كلثوم بنت أبى بكر إلى عائشة فأطمعته وقالت  أين المذهب بها عنك  فلما ذهبت قالت الجارية  تزوجينني عمر وقد عرفت غيرته وخشونة عيشه والله لئن فعلت لأخرجن إلى قبر رسول الله صلى الله عليه وسلم ولأصيحن به إنما أريد فتى من قريش يصب على الدنيا صبا قال : فأرسلت عائشة إلى عمرو بن العاص فأخبرته الخبر فقال عمرو: وأنا أكفيك فقال : يا أمير المؤمنين لو جمعت إليك امرأة فقال : عسى أن يكون ذلك في أيامك هذه , قال : ومن ذكر أمير المؤمنين قال : أم كلثوم بنت أبى بكر قال مالك ولجارية تنعى إليك أباها بكرة وعشيا قال عمر  أعائشة أمرتك بذلك  قال نعم فتركها قال فتزوجها طلحة بن عبيد الله وقال على  لقد تزوجها افتى أصحاب محمد صلى الله عليه



സ്വർഗം കൊണ്ട് സന്തോഷം അറിയിക്കപ്പെട്ട സ്വഹാബി,ഇസ്ലാമിലേക്ക് കടന്ന് വന്ന ആദ്യ പുരുഷൻ, നബിﷺ തങ്ങളുടെ ഏറ്റവും ഉറ്റമിത്രം അബൂബക്കർ സിദ്ദീഖ് (رضِىَ ٱللَّهُ عَنۡهُ) മഹാനവർകളുടെ മകൾ ഉമ്മു കുൽസുമ് (റ)ബീവിക്ക് ഉമർ ബിൻ ഖത്താബിന്റെ (رضِىَ ٱللَّهُ عَنۡهُ) അടുക്കൽ നിന്നും വിവാഹാലോചന വന്നപ്പോൾ സഹോദരി കൂടിയായ ആയിഷ ബീവി(رضي الله عنها) ആയിരുന്നു ആ വിഷയത്തിൽ ഇടപെട്ടിരുന്നത്. മഹതി  ഈ വിഷയത്തിൽ ചെറിയൊരു പ്രതീക്ഷയും ഉമർ (رضِىَ ٱللَّهُ عَنۡهُ) വിന് നൽകിയിരുന്നു


 മഹാനവർകളുടെ കർക്കശ നിലപാട് സ്വീകരിക്കുന്ന വ്യക്തിത്വം ആയതു കൊണ്ടു തന്നെ ഉമ്മുക്കുൽസൂമ് (رضي الله عنها) ഈ വിവാഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് അവർ സ്വന്തം സഹോദരി കൂടിയായ ആയിഷ ബീവി(رضي الله عنها)യോട് ഇങ്ങനെ പറഞ്ഞത്


والله  لئن فعلت لأخرجن الي قبر رسول الله صلي الله عليه وسلم  ولاصيحن به


അല്ലാഹുവിനെ തന്നെ സത്യം തീർച്ചയായും നിങ്ങൾ അങ്ങനെ ചെയ്താൽ റസൂൽ ﷺ തങ്ങളുടെ ഖബറിന്റെ അടുക്കലേക്ക് പോയി കൊണ്ട് ഞാൻ പരാതി പറയും


ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത് 


 الاستيعاب في معرفة الاصحاب لابن عبد البر ( کتاب النساء - حرف الحاء) ص- 1087- 1088


1️⃣ ഇമാം ഇബ്നുൽ ബർ (رحمه الله )

( ഹിജ്റ 368 - 463)


  കിതാബുൽ ഇസ്തിആബ് 📚


റിപ്പോർട്ട് ചെയ്ത മറ്റ് ഗ്രന്ഥങ്ങൾ-📚


2️⃣ تفسير غريب الموطاؑ لعبد الملك بن حبيب السلمي الأندلسي (174- 238) جزء 2- ص 38


3️⃣ تاریخ دمشق لابن عساکر جزء 25 - ص 96


തൗഹീദിന്റെ വെളിച്ചം വിതരണം ചെയ്ത നബിﷺ തങ്ങളുടെ പ്രിയ പത്നി ആയിഷ ബീവി (رضي الله عنها) യോട് ആണ് സ്വന്തം സഹോദരി ഉമ്മു കുൽസൂം ബീവി (رضي الله عنها) ഒരു പ്രയാസം വരുമ്പോഴേക്ക് ഖബറിൽ കിടക്കുന്ന മഹാനായ നബിﷺ തങ്ങളുടെ അടുക്കലേക്ക് പോയി പരാതി പറയാൻ  ഒരുങ്ങിയത്.


ശിർക്കിന്റെ ഒരംശമെങ്കിലും ഇതിൽ ഉണ്ടായിരുന്നുവെങ്കിൽ തൗഹീദ് എന്താണെന്ന് ആരെക്കാളും നന്നായി മനസ്സിലാക്കിയ ആയിഷ (رضي الله عنها) ആ നിമിഷം തന്നെ സ്വന്തം സഹോദരിയെ ആ പറഞ്ഞതിൽ നിന്ന് തടയുമായിരുന്നു.


അബൂബക്കർ സിദ്ധീക്ക് (رضِىَ ٱللَّهُ عَنۡهُ)ടെ മകൾ കൂടിയായ ഉമ്മുക്കുൽസു ബീവിക്ക് (رضي الله عنها)വഫാത്തായ നബിﷺ തങ്ങളോട് പരാതി പറയൽ ഒരിക്കലും ശിർക്കാണെന്നു തോന്നിയിട്ടുമില്ല. കാരണം സഹാബികൾ ബിദ്അത്തുകാർ പഠിച്ചുവെച്ച വികലമായ തൗഹീദ് മനസ്സിലാക്കിയവരായിരുന്നില്ല.


ഇത് സ്വഹീഹായ സനദ് സഹിതം റിപ്പോർട്ട് ചെയ്ത ബഹുമാനപ്പെട്ട ഇമാം ഇബ്നുൽ ബർ (رضِىَ ٱللَّهُ عَنۡهُ) ശിർക്കിന്റെ ആശയം ഇതിൽ ഉണ്ടായിരുന്നുവെങ്കിൽ സ്വന്തം ഗ്രന്ഥത്തിൽ ഒരിക്കലും രേഖപ്പെടുത്തില്ലായിരുന്നു.


അബൂബക്കർ സിദ്ദീഖ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ മക്കൾക്ക് മനസ്സിലാകാത്ത തൗഹീദാണ് കേരളത്തിൽ അടക്കമുള്ള പുത്തൻ വാദികളായ ആളുകളുടെ വികലമായ തൗഹീദ് എന്ന്  ഈ സംഭവത്തിൽനിന്ന് നിസ്സംശയം ബോധ്യപ്പെടുന്നതാണ്.



അബൂ നവവി ✍️

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും