നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ - 11
വിജനമായ സ്ഥലത്ത് വാഹനം നഷ്ടപ്പെട്ടാൽ അദൃശ്യരോടുള്ള സഹായം തേടൽ നബിﷺപഠിപ്പിക്കുന്നു
❇❇❇❇❇❇❇❇❇❇❇❇❇❇❇
ഇമാം ത്വബ്റാനി (رضِىَ ٱللَّهُ عَنۡهُ)റിപ്പോർട്ട് ചെയ്യുന്നു:
حديث ابن مسعود مرفوعاً بلفظ : (إذا انْفَلَتَتْ دَابَّةُ أَحَدِكُمْ بِأَرْضِ فَلاةٍ ، فَلْيُنَادِ : يَا عِبَادَ اللَّهِ ، احْبِسُوا عَلَيَّ ، يَا عِبَادَ اللَّهِ احْبِسُوا عَلَيَّ ، فَإِنَّ لِلَّهِ فِي الأَرْضِ حَاضِرًا سَيَحْبِسُهُ عَلَيْكُمْ)
رواه الطبراني في المعجم الكبير (10/217) ، وأبو يعلى في " مسنده " (9/177)📚 ،
സഹാബിയായ അബ്ദുല്ലാഹിബ്നു മസ്ഊദ് (رضِىَ ٱللَّهُ عَنۡهُ ) നബി ﷺ യിൽനിന്നും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം വിജനമായ സ്ഥലത്ത് വച്ച് ആ കാലഘട്ടത്തിലെ വാഹനങ്ങളായി ഉപയോഗിച്ചിരുന്ന ഒട്ടകങ്ങൾ യാത്രാ മധ്യേ അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഉണ്ടാകുന്ന വിഷമ സന്ധികളിൽ "യാ ഇബാദല്ലാ ഇഹ്‌ബിസൂ" ( അല്ലാഹുവിന്റെ അടിമകളെ എന്റെ വാഹനത്തെ ബന്ധിക്കു) എന്ന് വിളിച്ചു സഹായാർത്ഥന നടത്താനാണ് നബിﷺ നിർദ്ദേശിച്ചിരിക്കുന്നത്.
അല്ലാഹുവിന് നിങ്ങൾ കാണാത്ത ചില അടിമകൾ ഉണ്ടെന്നും അവ നിങ്ങളുടെ വാഹനത്തെ ബന്ധിക്കും എന്നാണ് നബി ﷺ തുടർന്നു പഠിപ്പിക്കുന്നത്.
അല്ലാഹുവിന്റെ അദൃശ്യരായ അടിമകളോട് വിളിച്ചു സഹായം തേടുവാനുള്ള നിർദ്ദേശമാണ് നബിﷺ നൽകുന്നത് .ഈ സംഭവം ലോക മഹാപണ്ഡിതർ ഇമാം നവവി (رضِىَ ٱللَّهُ عَنۡهُ) സ്വന്തം ഗ്രന്ഥമായ 'കിതാബുൽ അദ്‌കാറിൽ' രേഖപ്പെടുത്തുന്നു.
ഇന്നുള്ള മുഴുവൻ പുത്തൻ വാദികളുടെയും നേതാവായി അവരു തന്നെ പരിചയപ്പെടുത്തിയ ഇബ്നു തൈമിയ "അൽക്കലിമു ത്വയ്യിബ്"📚 എന്ന ഗ്രന്ഥത്തിലും
ഇബ്നുൽ ഖയ്യിം "അൽ വാബിലുസ്വയ്യിബ്"📚എന്ന ഗ്രന്ഥത്തിലും രേഖപ്പെടുത്തി ഈ സംഭവം.
തുറന്ന സ്ഥലത്ത് നിസ്കരിക്കുന്ന വ്യക്തിയുടെ സുജൂദിൽ നിന്ന് ഒരല്പം തെറ്റിച്ചു വേണം 'മറ' മുമ്പിൽ വയ്ക്കുന്നത് എന്നു പോലും സൂക്ഷ്മതക്ക് വേണ്ടി പഠിപ്പിച്ച ഇമാം നവവി (رضِىَ ٱللَّهُ عَنۡهُ) ശിർക്കിന്റെ ഒരംശമെങ്കിലും ഇതിൽ ഉണ്ടായിരുന്നുവെങ്കിൽ ഇതൊരിക്കലും പഠിപ്പിക്കില്ലായിരുന്നു.
ഇനി അഥവാ റിപ്പോർട്ട് ചെയ്‌താൽ തന്നെ ശിർക്കിന്റെയോ, ഹറാമിന്റെയോ ,അതല്ല കറാഹത്തിന്റെ ഒരംശമെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അത് കിതാബിൽ എഴുതി വെച്ച് ജനങ്ങളെ അറിയിക്കുമായിരുന്നു. ഇമാം നവവി (رضِىَ ٱللَّهُ عَنۡهُ) റിപ്പോർട്ട് ചെയ്തു എന്ന് മാത്രമല്ല അത് അവരുടെ ജീവിതത്തിലും പരീക്ഷിച്ചു വിജയം കണ്ടതാണ് എന്ന് മഹാനവർകൾ സ്വന്തം ഗ്രന്ഥത്തിൽ ( അൽ അദ്കാറിൽ 📚)
എഴുതിവെക്കുന്നതോടുകൂടി ഇന്നുള്ള മുഴുവൻ പുത്തൻ വാദികളുടെയും അടിത്തറയാണ് ഇളകിയത്.
അല്ലാഹുവല്ലാത്തവരെ പ്രതിസന്ധി ഘട്ടങ്ങളിൽ വിളിക്കുക എന്നത് കൊടിയ ശിർക്കിന്റെ ഗണത്തിൽ പെടുത്തിയ ബിദ്അത്തുകാർ ഈ വിഷയം എങ്ങനെ ന്യായീകരിക്കും? ശിർക്കും,തൗഹീദും ആരെക്കാളും നന്നായി മനസ്സിലാക്കിയ ഇമാം നവവി (رضِىَ ٱللَّهُ عَنۡهُ) വാഹനം നഷ്ടപ്പെടുമ്പോൾ പരിഹാരക്രിയായ ഒരു കാര്യമായി തന്നെ പഠിപ്പിക്കുന്നു.
ലോക മുസ്ലിമീങ്ങളെ കാഫിറാക്കാൻ കച്ചകെട്ടി ഇറങ്ങിയവർ ഇനിയെങ്കിലും ഇത്തരം വിഷയങ്ങളുടെ ഗൗരവം മനസ്സിലാക്കുക.. എന്നോട് ചോദിക്കൂ ഞാൻ ഉത്തരം നൽകും എന്ന ഖുർആനിക സൂക്തത്തിന്റെ അർത്ഥം മനസ്സിലാക്കാത്ത പണ്ഡിതരായിരുന്നില്ല ഇമാം നവവി (رضِىَ ٱللَّهُ عَنۡهُ) പക്ഷേ നബി ﷺ തങ്ങളുടെയും, സഹാബത്തിന്റെയും ജീവിതചര്യ പഠിച്ചു മനസ്സിലാക്കിയ മുൻകാലഘട്ടക്കാരായ മഹാന്മാർ സഞ്ചരിച്ച വഴിയിൽ തന്നെയാണ് ഇത് വിശദീകരിച്ച ഇമാമുകളും മുസ്ലിം ലോകത്തെ കൊണ്ടുപോയത് എന്നത് ഇതിലൂടെ വ്യക്തം.
അബൂ നവവി✍️
00974 77882082
Comments
Post a Comment