നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ - 1
അബൂബക്കർ സിദ്ദീഖ് (رضِىَ ٱللَّهُ عَنۡهُ)
================================
أما الآثار فلنبدأ بما نقل أنه ظهر عن الخلفاء الراشدين من الكرامات ثم بما ظهر عن سائر الصحابة ، أما أبو بكر رضي الله عنه فمن كراماته أنه لما حملت جنازته إلى باب قبر النبي صلى الله عليه وسلم ونودي السلام عليك يا رسول الله هذا أبو بكر بالباب فإذا الباب قد انفتح وإذا بهاتف يهتف من القبر ادخلوا الحبيب إلى الحبيب الرازي 21/88
മരണം ആസന്നമായ സമയത്ത് ഒന്നാം ഖലീഫയായിരുന്ന സെയ്യുദുന അബൂബക്കർ സിദ്ധീക്ക് (رضِىَ ٱللَّهُ عَنۡهُ ) കൂടെയുള്ള സ്വഹാബികളോട് പറഞ്ഞു ;എന്റെ വഫാത്തിന് ശേഷം നിങ്ങളെന്റെ ജനാസയും എടുത്തു തിരുനബിﷺയുടെ ഖബർ നിലകൊള്ളുന്ന റൂമിനു (മുറി) പുറത്തുപോയി നിന്നു ജനാസ മറവ് ചെയ്യാനുള്ള സമ്മതം ചോദിക്കണം.
നബി ﷺ തങ്ങളുടെ സമ്മതം ലഭിച്ചാൽ മാത്രം നിങ്ങളെന്നെ മുറിക്കുള്ളിൽ കടത്തി മറവുചെയ്യുക അതല്ല സമ്മതം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ 'ജന്നത്തുൽ ബഖീയിൽ' കൊണ്ടു പോയി കബറടക്കം ചെയ്യുക
ഇപ്രകാരം അബൂബക്കർ സിദ്ധീഖ് (رضِىَ ٱللَّهُ عَنۡهُ) വഫാതായപ്പോൾ സ്വഹാബികൾ ജനാസയുമെടുത്തു തിരു നബി ﷺ യുടെ മുറ്റത്ത് കൊണ്ടു പോയിവച്ചു സലാം ചൊല്ലിക്കൊണ്ട് നബി ﷺ യോട് വിളിച്ചു പറഞ്ഞു; ഓ നബിയെ തങ്ങൾക്ക് പ്രിയപ്പെട്ട അബൂബക്കർ സിദ്ധീഖിനെ കൊണ്ടു വന്നിട്ടുണ്ട് ഉള്ളിലേക്ക് കടത്തി മറവുചെയ്യാൻ സമ്മതമുണ്ടോ" എന്നു ചോദിക്കപ്പെട്ടു.
ആ സമയത്ത് അവിടെയുള്ള വാതിൽ തുറക്കപ്പെട്ടതായും "സ്നേഹിതനെ ഇഷ്ടതോഴനിലേക്ക് നിങ്ങൾ പ്രവേശിപ്പിക്കുവിൻ"എന്ന ഒരു അശരീരി (ശബ്ദം) കേൾക്കുകയും ചെയ്തു.അത് പ്രകാരം അബൂബക്കർ സിദ്ദീഖ് (رضِىَ ٱللَّهُ عَنۡهُ) വിനെ അവിടെ ഖബർ അടക്കം ചെയ്തു.
നബി ﷺതങ്ങളോട് ഒന്നിച്ച് ജീവിക്കുകയും അങ്ങേയറ്റം സ്നേഹിക്കുകയും ഇസ്ലാമിലെ പ്രഥമ പുരുഷനായി മെമ്പർ ആവുകയും ചെയ്ത അബൂബക്കർ സിദ്ദീഖ് (رضِىَ ٱللَّهُ عَنۡهُ) വഫാത്തിനു ശേഷം തിരു നബിﷺയുടെ അടുക്കൽ അല്ലാതെ കിടക്കാൻ മറ്റൊരു സ്ഥലം അന്വേഷിക്കുമെന്ന് ചിന്തിക്കാൻ വകുപ്പ് ഇല്ലല്ലോ
വഫാത്തായി പോയ നബിയെ ﷺ വിളിച്ചു ചോദിക്കാൻ ആദ്യമായി സ്വഹാബികൾക്ക് പറഞ്ഞു കൊടുക്കുന്നത് ഇസ്‌ലാമിലെ പ്രഥമ പുരുഷനായ സയ്യിദുന അബൂബക്കർ സിദ്ദീക്കാണ് (رضِىَ ٱللَّهُ عَنۡهُ) അതനുസരിച്ചു നബി ﷺ യെ വിളിച്ച സ്വഹാബികൾക്കോ, അത് പിന്നീട് റിപ്പോർട്ട് ചെയ്ത ഇമാമുകളോ ഈയൊരു പ്രവർത്തനം ശിർക്കാണെന്നോ, ബിദ്അത്താണെന്നോ, മഹാപാതകം ആണെന്നോ തോന്നിയതുമില്ല പറഞ്ഞതുമില്ല.
മാത്രമല്ല ഈ സംഭവം അബൂബക്കർ സിദ്ദീഖ് (رضِىَ ٱللَّهُ عَنۡهُ) ൻറെ കറാമത്തായി ഇമാമുകൾ വിശുദ്ധ ഖുർആന്റെ വ്യാഖ്യാനം രേഖപ്പെടുത്തുന്ന സ്ഥലത്ത് എഴുതി വെച്ചു. ഒരു ശിർക്ക് കൊണ്ട് ആരെങ്കിലും കറാമത്ത് സ്ഥിരപ്പെടുത്തുകയോ ഖുർആന്റെ വ്യാഖ്യാനം എഴുതുകയോ ചെയ്യില്ലല്ലോ .ലോക ചരിത്രത്തിൽ ഒരു ഇമാമും ഈ സംഭവം ശിർക്കാണെന്ന് പറഞ്ഞിട്ടുമില്ല .
താഴെ പറയുന്ന നിരവധി ഗ്രന്ഥങ്ങളിൽ📚 ഈ സംഭവം റിപ്പോർട്ട് ചെയ്തതായി കാണാം .
ഇമാം ആജൂരി (رضِىَ ٱللَّهُ عَنۡهُ) (ഹി- 360) 'കിതാബ് ശരീഅ'📚
ഇമാം ഫക്രുദീൻ റാസി (رضِىَ ٱللَّهُ عَنۡهُ) തഫ്സീറുൽ കബീർ📚
അല്ലാമാ ഇമാം മുഹമ്മദ് ശർബീനി (رضِىَ ٱللَّهُ عَنۡهُ)
തഫ്സീർ സിറാജുൽ മുനീർ📚
ഇമാം സുയൂഥി (رضِىَ ٱللَّهُ عَنۡهُ)
ഖസായിസുൽ ഖുബ്റ📚
ഇമാം നിസാമുദ്ധീൻ അന്നൈസാബൂരി(رضِىَ ٱللَّهُ عَنۡهُ) ഗറായിബുൽ ഖുർആനിലും📚 രേഖെപ്പെടുത്തി
ഈ ചരിത്രമെടുത്തു രേഖപ്പെടുത്തിയ മുസ്ലിം ലോകത്തെ അഹ്ലുസ്സുന്നയുടെ ഇമാമുകൾ അത് വിമർശിക്കാതെ അവർ ബഹുമാനപൂർവ്വം പ്രോത്സാഹിപ്പിച്ചു കൊണ്ട് എഴുതിവച്ചു എന്ന് ബുദ്ധിയുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടോ!
തുടരും...
അബൂ നവവി✍🏼
00974 77882082

Comments
Post a Comment